Current Politics
കോണ്‍ഗ്രസില്‍ ഈഴവ പ്രാതിനിധ്യമില്ലെന്ന പതിവ് പല്ലവിയുമായി വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കിയത് കെപിസിസി പ്രസിഡന്റ് പദവി ലക്ഷ്യം വയ്ക്കുന്ന കോണ്‍ഗ്രസ് എംപി. സുധീരനും മുല്ലപ്പള്ളിയും സുധാകരനും പ്രസിഡന്റ് പദവികളിലിരിക്കുമ്പോഴും ഇടതുപക്ഷത്തിന്റെ വാലായി നടന്ന വെള്ളാപ്പള്ളി വഴി പ്രസിഡന്റാകാന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. നേതാക്കളുടെ അവകാശവാദങ്ങള്‍ നാണക്കേടുണ്ടാക്കുന്നത്
കേരളത്തില്‍ തട്ടിപ്പുകളുടെ തുടക്കം 80കളില്‍ ഓറിയെന്റൽ മുതലായിരുന്നു. തേക്ക് മാഞ്ചിയവും പണം ഇരിട്ടിപ്പും വില്ലകളുമൊക്കെയായി ഇപ്പോള്‍ പകുതിവില തട്ടിപ്പില്‍ വരെയെത്തി. മീശമുളക്കാത്ത 22 കാരന് അന്ന് 200 കോടി തട്ടിയെങ്കില്‍ ഇപ്പോഴൊരു 28 കാരന് അത് 1000 കോടിയിലെത്തിച്ചു. ഇതെല്ലാം നാട്ടിലെ പിശുക്കരും ലുബ്ധരും അറുത്ത കയ്യിൽ ഉപ്പു തേക്കാത്തവരുടേതുമാണെന്നറിയുമ്പോള് ഒരു സന്തോഷം- ദാസനും വിജയനും
ഡൽഹിയിൽ നടന്നത് കോൺഗ്രസിന്റെ സമീപകാലത്തെ ഏറ്റവും തന്ത്രപരമായ രാഷ്ട്രീയ നീക്കം. ആപ്പിനെയും അവരെ അദൃശ്യമായി പിന്താങ്ങുന്ന ബിജെപിയെയും ഒരുപോലെ പ്രഹരിച്ച് കോൺഗ്രസ്. അലയൊലികൾ പഞ്ചാബിലും തുടങ്ങി. കോണ്‍ഗ്രസിനെ ഒളിഞ്ഞും മറഞ്ഞും ക്ഷയിപ്പിച്ച് ആം ആദ്മി വളര്‍ത്താനുള്ള കുതന്ത്രം പൊളിഞ്ഞു. നിർണ്ണായക രാഷ്ട്രീയ മാറ്റങ്ങൾക്ക് വേദിയാകാൻ ഇന്ത്യൻ രാഷ്ട്രീയം
പാലാ ട്രിപ്പിള്‍ ഐടിക്കൊപ്പം ഇന്‍ഫോസിറ്റി. പാലായ്ക്കായി താന്‍ കൊണ്ടുവന്ന ദേശീയ നിലവാരമുള്ള സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കണമെന്ന ജോസ് കെ മാണിയുടെ ആവശ്യത്തിന് വഴങ്ങി പിണറായി സര്‍ക്കാര്‍. ബജറ്റില്‍ ജോസ് കെ മാണി പദ്ധതികള്‍ക്കായി മാത്രം അനുവദിച്ചത് 18 കോടി. ട്രിപ്പിള്‍ ഐടിക്കൊപ്പം ഐടി നഗരമാകാനൊരുങ്ങി പാലാ