തിരുവനന്തപുരം
ന്യൂനപക്ഷ വിഭാഗങ്ങൾക്കു പിന്നാലെ പട്ടികജാതി വകുപ്പിന്റെ ഫണ്ടും വെട്ടി. പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ സഹായം, ഭവനനിർമ്മാണ പദ്ധതി, വീട് പുനർനിർമ്മാണം എന്നിവയ്ക്കെല്ലാമുള്ള പദ്ധതികൾ അവതാളത്തിലാവും. പട്ടികജാതി വിഭാഗങ്ങളുടെ ലൈഫ് മിഷന് നൽകിയത് വെറും 30 ശതമാനം മാത്രം. പട്ടിക വിഭാഗക്കാരോട് സർക്കാരിന് ചിറ്റമ്മ നയമോ ?
കേരളത്തിന് നിരാശ മാത്രം. വിഴിഞ്ഞത്തിനും വയനാടിനും പ്രവാസികൾക്കും വട്ടപ്പൂജ്യം. റബ്ബറിനും കൃഷിക്കും ഒന്നുമില്ല. ഹയർ സെക്കൻഡറിയിൽ ഇന്റർനെറ്റ് അനുവദിച്ചെങ്കിലും പ്രൈമറിയിൽ വരെ ഇന്റർനെറ്റുള്ള കേരളത്തിന് ഗുണമില്ല. കേരളത്തെ പൂർണമായി തഴഞ്ഞെന്ന് സർക്കാർ. കൈയ്യടി കിട്ടാനുള്ള തന്ത്രമെന്നും വിലയിരുത്തൽ. താമര അരിയായ മഖാനയ്ക്കുള്ള പദ്ധതി കൊണ്ട് കേരളത്തിന് എന്തുഗുണം ?
പിണറായിക്കെതിരായ വ്യക്തിപൂജ ഗാനത്തിന്റെ അലയൊലയികൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം നാളെ മുതൽ. പിണറായിക്കും സർക്കാരിനുമെതിരെ അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ കണ്ണൂരിലെ പാർട്ടി ഉന്നതരെന്ന വിവരം ചർച്ചയാകുമോ എന്നതിൽ ആശങ്ക. ഇ.പിയുടെ ആത്മകഥാ വിവാദവും പി.പി ദിവ്യയുടെ വിഷയവും പരാമർശിക്കപ്പെട്ടേക്കും. കണ്ണൂരിൽ നാളെമുതൽ ജയരാജൻമാരുടെ ബലാബലം