തിരുവനന്തപുരം
പിണറായിക്കെതിരായ വ്യക്തിപൂജ ഗാനത്തിന്റെ അലയൊലയികൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം നാളെ മുതൽ. പിണറായിക്കും സർക്കാരിനുമെതിരെ അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ കണ്ണൂരിലെ പാർട്ടി ഉന്നതരെന്ന വിവരം ചർച്ചയാകുമോ എന്നതിൽ ആശങ്ക. ഇ.പിയുടെ ആത്മകഥാ വിവാദവും പി.പി ദിവ്യയുടെ വിഷയവും പരാമർശിക്കപ്പെട്ടേക്കും. കണ്ണൂരിൽ നാളെമുതൽ ജയരാജൻമാരുടെ ബലാബലം
കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ കൈ പോസ്റ്റില്‍ ഇടിച്ചു. രക്തം വാര്‍ന്ന് യുവാവ് മരിച്ചു
ശശി തൂരൂരിനെയും സാഹിത്യോത്സവങ്ങളെയും വിമർശിച്ച് കെ.സി ഉമേഷ് ബാബുവിന്റെ പുസ്തകം വാസ്തവങ്ങൾ. സാഹിത്യോത്സവങ്ങൾ 'കോർപ്പറേറ്റ് അധോലോകത്തിന്റെ' ഭാഗം. ജയ്പൂരിലേത് കോർപ്പറേറ്റ് കെട്ടുകാഴ്ച്ച. കേരളത്തിലെ സാഹിത്യോത്സവങ്ങൾ ജയ്പൂർ സാഹിത്യോത്സവത്തിന്റെ വാർപ്പ് മാതൃക. ചർച്ചകൾ ഫ്യൂഡൽ വെടിവട്ടങ്ങളായി ചുരുങ്ങുന്നു. തരൂരിന്റേത് പ്രത്യയ ശാസ്ത നിരാസത്തിന്റെ പ്രത്യയ ശാസ്ത്രം
കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം. സർക്കാർ തേടുന്നത് 24000 കോടിയുടെ പാക്കേജ്. വിഴിഞ്ഞത്തിന് 5000 കോടിയും വയനാടിന് 2000 കോടിയും ആവശ്യപ്പെട്ടു. എയിംസ് കിട്ടുമോയെന്നും കണ്ടറിയണം. ആദായ നികുതി ഇളവ് പരിധി അഞ്ച് ലക്ഷമാക്കിയേക്കും. 30% ടാക്സ് അടയ്ക്കേണ്ട വരുമാന പരിധി 20 ലക്ഷമാക്കി ഉയർത്താനിട. ജിഎസ്ടി നിരക്കുകൾ ഏകീകരിച്ചേക്കാം. ബജറ്റ് ജനപ്രിയമാക്കി കൈയ്യടി നേടുമോ നിർമ്മല
വീണ്ടും കടമെടുത്ത് കൂട്ടി കേരളം. ഫെബ്രുവരിയിൽ എടുക്കുന്നത് 3000 കോടി. നടപ്പുവർഷത്തെ കടം 39,000 കോടി കവിഞ്ഞു. കടമെടുക്കുന്നത് ശമ്പളം, പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾക്കായി. സർക്കാരിന്റെ പ്രതമാസ വരുമാനം 12000 കോടി. ചെലവ് 15,000 കോടി. ചെലവ് വെട്ടിച്ചുരുക്കിയിട്ടും രക്ഷയില്ല. പൊതുകടം അടക്കം കേരളത്തിന്റെ ആകെ ബാദ്ധ്യത 4.15 ലക്ഷം കോടിയെന്ന് സിഎജി