തിരുവനന്തപുരം
വീണ്ടും കടമെടുത്ത് കൂട്ടി കേരളം. ഫെബ്രുവരിയിൽ എടുക്കുന്നത് 3000 കോടി. നടപ്പുവർഷത്തെ കടം 39,000 കോടി കവിഞ്ഞു. കടമെടുക്കുന്നത് ശമ്പളം, പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾക്കായി. സർക്കാരിന്റെ പ്രതമാസ വരുമാനം 12000 കോടി. ചെലവ് 15,000 കോടി. ചെലവ് വെട്ടിച്ചുരുക്കിയിട്ടും രക്ഷയില്ല. പൊതുകടം അടക്കം കേരളത്തിന്റെ ആകെ ബാദ്ധ്യത 4.15 ലക്ഷം കോടിയെന്ന് സിഎജി
നുരയുന്ന ബ്രൂവറി. പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന്റെ കൂടുതല്‍ വിവരങ്ങൾ പുറത്ത്. ഡല്‍ഹി മദ്യ അഴിമതി കേസിലെ പ്രതി കവിത കേരളത്തില്‍ എത്തിയത് 2 തവണ. പങ്കെടുത്തത് 2019 ൽ നാഷണൽ സ്റ്റുഡൻസ് പാർലമെന്റിനും 2022ൽ എംബി രാജേഷ് സ്പീക്കറായിരുന്നപ്പോൾ നിയമസഭയിൽ സംഘടിപ്പിച്ച സെമിനാറിലും. 2022ൽ താമസിച്ചത് തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ. അന്ന് സംസ്ഥാനത്തെ പ്രമുഖനെ സന്ദർശിച്ചെന്നും അഭ്യൂഹങ്ങൾ
അടിവേരിളക്കാൻ അൻവറും ! മലയോര ജാഥയിൽ മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി അൻവർ. 8 വര്‍ഷം പിണറായിക്കുവേണ്ടി സംസാരിച്ച് ഈ വേദിയിലിരിക്കുന്നവരെ പിണക്കിയവനാണ് താനെന്ന് മലയോര ജാഥാ വേദിയില്‍ അന്‍വര്‍.നിലമ്പൂരിൽ 30000 വോട്ട് ഭൂരിപക്ഷം യുഡിഎഫിന് നല്‍കും. അന്‍വറെ എഴുന്നേറ്റ് ചെന്ന് കെട്ടിപ്പിടിച്ച് വരവേറ്റ് അരികെയിരുത്തി വിഡി സതീശന്