തിരുവനന്തപുരം
ഗവർണറുമായി സർക്കാരിന്റെ അന്തർധാര സജീവം. എല്ലാ ചടങ്ങുകളിലും ഭാരതാംബയുടെ ചിത്രം വയ്ക്കണമെന്ന് രാവിലെ നിർദ്ദേശിച്ച ഗവർണർ വൈകിട്ട് സർക്കാർ ചടങ്ങുകളിൽ ചിത്രം വേണ്ടെന്ന് ചുവടുമാറ്റി. അനുനയം മുഖ്യമന്ത്രിയുടെ മുൻകൈയിൽ. മദ്ധ്യസ്ഥനായത് ആർഎസ്എസ് നേതാവായ കേന്ദ്രമന്ത്രി. ഗവർണർ ആർലേക്കറെ പിണക്കാൻ പിണറായി തയ്യാറല്ല. പുതിയ ഗവർണർ കേന്ദ്രത്തിനും പിണറായിക്കുമിടയിലെ പാലമാവുമ്പോൾ
എതിരു നിൽക്കുന്ന ഐഎഎസുകാരെ വെട്ടിനിരത്താൻ പുതിയ തന്ത്രവുമായി സർക്കാർ. വിരമിച്ച ഉദ്യോഗസ്ഥരെയടക്കം ആരെയും വകുപ്പ് സെക്രട്ടറിക്ക് താഴെ എക്സ് ഒഫിഷ്യോ സെക്രട്ടറിയായി നിയമിക്കാം. രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരെ വകുപ്പുകളുടെ തലപ്പത്ത് നിയമിക്കാം. ചട്ടവിരുദ്ധമെന്നും തെറ്റായ നടപടിയെന്നും സർക്കാരിനെതിരേ കേസുകൊടുക്കുമെന്നും ഐഎഎസുകാർ. സംസ്ഥാനത്ത് വീണ്ടും ഐഎഎസ് - സർക്കാർ പോരിന് വഴിയൊരുങ്ങുന്നു