പൊളിറ്റിക്സ്
പ്രധാനമന്ത്രി സഭാധ്യക്ഷന്മാര്ക്കൊപ്പം ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പു നടന്ന പുല്‍ക്കൂട്, കരോള്‍ - ആക്രമണം കല്ലുകടിയായി, ബിജെപിയുടെ ക്രിസ്തുമസ് വിരുന്നും സ്നേഹയാത്രയും പ്രഹസനമാണെന്ന വിമര്‍ശനവുമായി വിശ്വാസികള്‍, ക്രിസംഘികളുടെ ബിജെപി അനുകൂല പ്രചരണങ്ങള്‍ക്കും തിരിച്ചടി
'നാടകമേ ഉലകം'. ബിഷപ്പുമാർക്കൊപ്പമുള്ള മോദിയുടെ ക്രിസ്തുമസ് വിരുന്നിൽ യൂഹാനോൻ മിലിത്തിയോസിന്റെ വിമർശനം ബിജെപിക്ക് തിരിച്ചടി. പിന്നാലെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ. പുൽക്കൂട് തകർത്തത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ഇത്തരം കാര്യങ്ങൾ മതേതരത്വത്തിന് വെല്ലുവിളി. മണിപ്പൂർ വിഷയം മോദിക്ക് മുന്നിൽ ഉന്നയിച്ചെന്ന് സിബിസിഐ. കലങ്ങി മറിഞ്ഞ് ബിജെപിയുടെ സ്നേഹയാത്ര
കൊമ്പ് കുലുക്കി കേരള കോൺഗ്രസ് എം. വനനിയമ ഭേദഗതിക്കെതിരെ കേരള കോൺഗ്രസ് എം രംഗത്തിറങ്ങി. മുഖ്യമന്ത്രിയെ കണ്ട് നിലപാടറിയിച്ച് ജോസ് കെ.മാണി. ആക്ഷേപം പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. നിയമഭേദഗതിയിൽ മന്ത്രിക്ക് ധാരണയില്ലെന്നും ആക്ഷേപം. മന്ത്രിമാറ്റത്തിന് പിന്നാലെ ശശീന്ദ്രന് കുരുക്കായി ഭേദഗതി ബില്ലും
സിപിഎമ്മിൽ തലമുറമാറ്റം: വയനാട്ടിൽ ചരിത്രം തിരുത്തി സിപിഎം സമ്മേളനം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ജില്ലാ സെക്രട്ടറിയാക്കിയത് എംവി ഗോവിന്ദന്റെ വരെ പിന്തുണയുള്ള പി. ഗഗാറിനെ പിന്തള്ളി. 36കാരനായ റഫീഖ് എൻഡിഎഫ് മർദ്ദനമേറ്റയാൾ. വിദ്യാർത്ഥി സമരത്തിൽ 36 ദിവസം ജയിൽവാസം. സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജില്ലാ സെക്രട്ടറിയായി കെ റഫീഖെത്തുമ്പോള്
കോൺഗ്രസ് നേതാക്കളെ ചുറ്റിപ്പറ്റി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ കൊഴുക്കുന്നു. സമുദായ നേതാക്കളുടെ നടപടി ന്യായീകരിച്ച് സുധാകരനും ചെന്നിത്തലയും. സതീശനെതിരായ വെള്ളാപ്പള്ളിയുടെ വിമർശനം തള്ളി കെ.പി.സി.സി അദ്ധ്യക്ഷൻ. സി.പി.എം തന്ത്രമെന്ന് കെ.സി വേണുഗോപാൽ. വിമർശനങ്ങൾ സ്വാഗതം ചെയ്ത് സതീശനും