പൊളിറ്റിക്സ്
പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസിന് രൂക്ഷ വിമർശനം. മാധ്യമ പ്രവർത്തകരെ അവഹേളിച്ചതും നീല ട്രോളി വിവാദത്തിലെ പരാമർശവും തിരിച്ചടിയായി. കൃഷ്ണദാസിന്റെ മോശം പരാമർശങ്ങളും വിമർശനങ്ങളും കാരണം മൂവായിരത്തോളം വോട്ടുകൾ നഷ്ടമായെന്നും വിലയിരുത്തൽ. സരിന്റെ തോൽവിയുടെ ഉത്തരവാദിത്വവും കൃഷ്ണദാസിന്റെ തലയിലിട്ടു !
സംതൃപ്തമായ സ്ഥാനക്കയറ്റം: അപഹാസ്യരായി സി.പി.ഐ. എ.ഡി.ജി.പി അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിൽ സി.പി.ഐയെ പൂർണ്ണമായി അവഗണിച്ച് സി.പി.എം, ബിനോയ് വിശ്വത്തിന്റെ വിമർശനം അറബിക്കടലിൽ, വിജയരാഘവന്റെ അമ്മായിയമ്മ പ്രയോഗം ആലങ്കാരികമെന്നും സി.പി.എം വിലയിരുത്തൽ, എസ്.എഫ്.ഐ.ഒ അന്വേഷണത്തിലും ഉത്കണ്ഠപ്പെടാതെ പാർട്ടി
'വന ബില്ലിൽ - ജോസ് കെ മാണിയുടെ പ്രതികരണം റോഷിക്കുള്ള ഒളിയമ്പ്'- തോമസ് സി കുറ്റിശ്ശേരിൽ
പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സിപിഎമ്മിൽ വടംവലി തുടങ്ങി. മുൻ റാന്നി എംഎൽഎ രാജു എബ്രഹാമിന് കൂടുതൽ സാധ്യതയുണ്ടെങ്കിലും പിണറായിയുടെ ഗുഡ് ബുക്കിൽ ഇല്ലെന്നത് തിരിച്ചടിയാകും. സ്ഥാനമൊഴിയുന്ന കെ.പി ഉദയഭാനുവിന്റെ ലക്ഷ്യം പിബി ഹർഷകുമാറിനെ സെക്രട്ടറിയാക്കാൻ. എത്ര പേരുണ്ടെങ്കിലും സെക്രട്ടറിയാവുക സംസ്ഥാന നേതൃത്വത്തിന് താൽപര്യമുളളയാൾ
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി എംഎൽഎ തുടരും. വി.കെ പ്രശാന്തും മേയർ ആര്യാ രാജേന്ദ്രനും ജില്ലാ കമ്മിറ്റിയിൽ എത്തുമെന്ന് ഉറപ്പായി. കോൺഗ്രസ് വിട്ടുവന്ന പി.എസ് പ്രശാന്തിനും സാധ്യത. ഏരിയാ സെക്രട്ടറിയുടെ ബിജെപി അംഗത്വം സമ്മേളനത്തിൽ വൻ ചർച്ചയാകും. വിഭാഗീയതയില്ലെങ്കിലും സമ്മേളനം നടക്കുന്നത് മൂന്ന് ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കാതെ
ചെന്നിത്തല 'മഞ്ഞുരുക്കി'യത് സുകുമാരൻ നായരുമായി തെറ്റുകുറ്റങ്ങൾ പറഞ്ഞ് പരിഹരിച്ച്. മന്നം ജയന്തി വേദിയിൽ രമേശ് ചെന്നിത്തല മുഖ്യാതിഥിയാകുമ്പോൾ കെട്ടടങ്ങുന്നത് 2013ൽ ഉടലെടുത്ത താക്കോൽ സ്ഥാന വിവാദം. എൻ.എസ്.എസുമായുള്ള 11 വർഷത്തെ അകലം ഇല്ലാതാവുന്നത് പുതിയ രാഷ്ട്രീയ തന്ത്രങ്ങൾക്കുള്ള ഒരുക്കമോ ?
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഉൾപ്പെട്ട മാസപ്പടി കേസിൽ സി.എം.ആർ.എല്ലിന് എതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി എസ്.എഫ്.ഐ.ഒ. എക്സാലോജിക്കിന് നൽകിയ പണം കമ്പനിയുമായി ബന്ധമുളള പ്രമുഖ വ്യക്തിക്കാണെന്ന വെളിപ്പെടുത്തൽ ലക്ഷ്യം വെക്കുന്നത് പിണറായി വിജയനെ. അന്വേഷണം പൂർത്തിയായ സ്ഥിതിക്ക് വീണ വിജയനും വെട്ടിലാകും !