പൊളിറ്റിക്സ്
പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ സിപിഎം എല്ലാ മാര്‍ഗവും പ്രയോഗിച്ചു. ഈ വിധി കമ്മ്യൂണിസം ഉപേക്ഷിച്ച് ക്രിമിനലിസത്തിലേക്ക് ചേക്കേറിയ സിപിഎമ്മിന് കിട്ടിയ പ്രഹരം. സര്‍ക്കാര്‍ പ്രതികള്‍ക്ക് വേണ്ടി വാദിച്ചത് ജനങ്ങളുടെ 1.14 കോടി രൂപയോളം ചെലവാക്കി. രൂക്ഷ വിമർശനവുമായി കെ.സി വേണുഗോപാൽ
ഒടുവിൽ പ്രതിപക്ഷ നേതാവിൻെറ വെളിപ്പെടുത്തൽ ശരിവെച്ച് ധനമന്ത്രിയും. അനിൽ അംബാനിയുടെ സാമ്പത്തിക സ്ഥാപനത്തിൽ നിക്ഷേപം നടത്തിയ കേരള ഫിനാൻഷ്യൽ കോർപ്പറേഷന് വൻ തുക നഷ്ടമാകുമെന്ന് സമ്മതിച്ച് കെ.എൻ.ബാലഗോപാൽ. റിലയൻസ് കൊമേഴ്ഷ്യൽ ഫിനാൻസ് ലിമിറ്റഡിൽ കെ.എഫ്.സി പണം നിഷേപിച്ചത് എല്ലാ ചട്ടങ്ങളും മറികടന്ന്. പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി പറയാൻ നിർബന്ധിതരായി സർക്കാരും
ക്ഷേത്രദർശനത്തിന് ഉടുപ്പ് ധരിക്കൽ. വീണ്ടും ചർച്ചയായി ആചാര സംരക്ഷണം. ശിവഗിരി മഠാധിപതിയെ പിന്തുണച്ച മുഖ്യമന്ത്രിക്കുള്ള വിമർശനത്തിലൂടെ ഇടത് സർക്കാരിനോടുള്ള എതിർപ്പ് രൂക്ഷമാക്കി എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ക്ഷേത്ര ദർശനത്തിൽ ഉടുപ്പ് ധരിക്കാമെന്ന നിലപാടിൽ ഉറച്ച് സ്വാമി സച്ചിദാനന്ദയും
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവം വിവാദമാക്കാൻ സിപിഎം. മരണം ദുരൂഹമെന്നും എംഎൽഎക്ക് പങ്കുണ്ടെന്നും ആരോപണം. മരണത്തിന് പിന്നിൽ ബത്തേരി സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട ഇടപാടുകളെന്നും സംശയം. അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസിലേക്ക് സിപിഎം മാർച്ച്
അഞ്ച് വർഷം നീണ്ട വിചാരണക്ക് ശേഷം പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ കോടതി ശനിയാഴ്ച വിധി പറയും. വിധി പ്രസ്താവം സി.പി.എമ്മിനും കോൺഗ്രസിനും ഒരുപോലെ നിർണായകം. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിൽ പ്രതിപ്പട്ടികയിൽ സി.പി.എമ്മിലെ ജില്ലാ നേതാക്കളും. അന്വേഷണം സിബിഐക്ക് വിടാതിരിക്കാൻ ശ്രമിച്ച സർക്കാരിനും വിധി നിർണായകം