പൊളിറ്റിക്സ്
ഇന്റലിജൻസ് മേധാവി പി. വിജയനെ സ്വർണക്കടത്തിൽ കുരുക്കാൻ എ.ഡി.ജി.പി അജിത്കുമാറിന്റെ തന്ത്രം. കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ വിജയന് പങ്കെന്ന് എസ്.പി സുജിത്ദാസ് പറഞ്ഞെന്ന് മൊഴി. അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് സുജിത് ദാസ്. തനിക്ക് രാജ്യത്തും വിദേശത്തും ബിസിനസില്ലെന്നും അജിത്ത്. തനിക്കെതിരായ ആരോപണം മുഖ്യമന്ത്രിയെയും പി. ശശിയെയും താറടിക്കാനെന്നും മൊഴി
എം.ആര്. അജിത് കുമാറിനെതിരെ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവു കണ്ടെത്താനാവാതെ ഡിജിപി. ആരോപണങ്ങളിൽ വിജിലൻസിന് തെളിവു കിട്ടുമോ ? പി. ശശിക്കെതിരായ അന്വേഷണം തങ്ങളുടെ പരിധിക്ക് അപ്പുറത്തുള്ളതെന്ന് നിസഹായതയോടെ റിപ്പോർട്ടിലെഴുതി ഡിജിപി. പൂരം കലക്കാൻ ഒരു ദേവസ്വം ശ്രമിച്ചെന്ന് അജിത്തിന്റെ മൊഴി. അന്വേഷണ റിപ്പോർട്ട് അജിത്തിന് ദോഷമുണ്ടാവാത്ത രീതിയിൽ
ശൈലജ ടീച്ചർക്ക് പകരം മട്ടന്നൂരിൽ മത്സരിപ്പിക്കാൻ കണ്ടുവച്ച നേതാവ്. കണ്ണൂരിലെ പാർട്ടിയുടെ ഭാവിമുഖമാകേണ്ടിയിരുന്ന 'വനിതാ രത്നം'. അഴിമതിക്കാരനെന്ന് ശത്രുക്കൾ പോലും പറയാത്ത ഉദ്യോഗസ്ഥനെ, വിളിക്കാത്ത യാത്ര അയപ്പ് ചടങ്ങിനെത്തി അപമാനിച്ചു. നിയമസംവിധാനങ്ങളെ മറികടന്ന് സ്വന്തമായി കോടതി ചമഞ്ഞ് പി.പി. ദിവ്യ. തള്ളിപ്പറയാതെ പാർട്ടിക്ക് വഴിയില്ല. ക്രിമിനൽ കേസിന് സാദ്ധ്യത
ശബരിമല വെർച്വൽ ക്യൂവിൽ കൈപൊളളി സർക്കാർ. തീരുമാനത്തിൽ ഭരണ മുന്നണിയിൽ തന്നെ എതിർപ്പ്. സ്പോട്ട് ബുക്കിങ്ങ് കൂടിയേ തീരുവെന്ന് സിപിഐ. നേരിട്ട് ദർശനത്തിന് എത്തുന്നവർക്കും അവസരം നൽകണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സിപിഐ പ്രതിനിധി. വെർച്വൽ ക്യു തുടർന്നാലും 15000 പേർക്ക് ദർശനത്തിന് അവസരം നൽകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് വേണമെന്ന് ഇടതുമുന്നണിയില്‍ ആവശ്യം ഉയരുന്നു; സിപിഐക്ക് പിന്നാലെ ആവശ്യം ഉന്നയിച്ച് സിപിഎമ്മും രംഗത്ത്; മുതലെടുപ്പിനുള്ള അവസരം ഒരുക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് ഇരുപാര്‍ട്ടികളും; സ്പോട്ട് ബുക്കിംഗ് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് കത്ത് നല്കി ഡെപ്യൂട്ടി സ്പീക്കറും