പൊളിറ്റിക്സ്
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പൊതുസ്വതന്ത്രനെ സ്ഥാനാർത്ഥിയാക്കാനുളള നീക്കം ഉപേക്ഷിച്ച് സി.പി.എം. യുവനേതാക്കളെ സ്ഥാനാർത്ഥിയാക്കാൻ ആലോചന. അഡ്വ. സഫ്ദർ ഷെരീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോൾ എന്നിവർ പരിഗണനയിൽ. മുൻ എം.എൽ.എ ടി.കെ.നൗഷാദിനെയും പരിഗണിച്ചേക്കും. പാലക്കാട്ട് തുടർച്ചയായി മൂന്നാം സ്ഥാനത്തേക്ക് പോകുന്നത് മറികടക്കാനുറച്ച് സി.പി.എം
'ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള' എന്ന സാമൂഹിക സംഘടന പ്രഖ്യാപിച്ച് പി.വി. അന്‍വര്‍; കോഴിക്കോട്, മലപ്പുറം ജില്ലകളെ വിഭജിച്ച് പുതിയ ജില്ല, പ്രവാസികൾക്ക് വോട്ടവകാശം തുടങ്ങിയവ ഡിഎംകെയുടെ ലക്ഷ്യങ്ങളെന്നും പ്രഖ്യാപനം; അന്‍വര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഒഴിവാക്കിയത് അയോഗ്യത ഒഴിവാക്കാന്‍
എംവിആറിന്റെ പൊതുയോഗങ്ങൾ കാണുന്ന ആർക്കും തോന്നുമായിരുന്നു. ഇനി സിപിഎം ഉണ്ടാകുമോ എന്ന്; എംവിആറിന് സാധിക്കാത്തത് ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ട്. പക്ഷേ എടാ മോനെ, ഇത് വേറെ പാർട്ടിയാണ്. പോയി തരത്തിൽ കളിക്ക്-കുറിപ്പുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്
ഒക്ടോബർ ഏഴിന് യുദ്ധവിരുദ്ധദിനമായി ആചരിക്കാന്‍ സിപിഎം; എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വയനാടിന് ഫണ്ട് അനുവദിക്കാത്തത് എന്നിവ ഉള്‍പ്പെടെ ഉന്നയിച്ചുകൊണ്ട് കേന്ദ്രത്തിനെതിരെ ഒക്ടോബര്‍ 15 മുതല്‍ ഒരു മാസം പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനം
തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം, ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും സമ്മതിച്ച് എം.വി. ഗോവിന്ദന്; പി. ശശിക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പിന്തുണ; ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത് മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലാതാക്കാനെന്നും വിമര്‍ശനം
ചോദ്യത്തിന് ചിരി പരിചയാക്കിയ മുഖ്യമന്ത്രിയെ ട്രോളി മനോരമ. ലോക പുഞ്ചിരി ദിനവുമായി കൂട്ടിക്കെട്ടി തലക്കെട്ട് 'ഹ ഹ ഹ'. ചിരിച്ചു തള്ളിയ ചോദ്യങ്ങൾ അക്കമിട്ട് നിരത്തി മറ്റ് മാധ്യമങ്ങളും. മുഖ്യമന്ത്രിയെ നേരിട്ട് ട്രോളി മനോരമ ന്യൂസ് ലേഖിക. ഡൽഹിയിൽ മാത്രമല്ല, തിരുവനന്തപുരത്തും അഭിമുഖം നൽകുമോയെന്ന 'ട്രോളിനും' നിറഞ്ഞ് ചിരിച്ച് മുഖ്യമന്ത്രി
ആർ.എസ്.എസ് നേതാക്കളെ മാത്രമല്ല രാഹുൽഗാന്ധിയെയും കണ്ടിട്ടുണ്ടെന്ന് ഡിജിപിയോട് എ.ഡി.ജി.പി അജിത്. രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി പരിചയപ്പെടുന്നത് തന്റെ പതിവ്. ലക്ഷ്യം പരിചയപ്പെടൽ മാത്രം. ഗുരുതര ചട്ടലംഘനമെന്നും അജിത്തിന് ആർ.എസ്.എസുകാരെ കാണേണ്ട കാര്യമില്ലെന്നും ഡിജിപി. മലപ്പുറം വിവാദം തണുപ്പിക്കാൻ ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ അജിത്തിനെ നീക്കിയേക്കും
ബിനോയ് വിശ്വം പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത്, മുഖ്യമന്ത്രിയുടെ ഉറപ്പ് എ.ഡി.ജി.പി.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന കാര്യത്തില്‍ മാത്രമെന്ന് ? പകരം കൊള്ളാവുന്ന ചുമതല നൽകിയേക്കും. അങ്ങനെവന്നാല്‍ അപ്പോള്‍ നിലപാട് പറയണമെന്ന് നേതാക്കള്‍. പ്രകാശ് ബാബു അഭിപ്രായം പറഞ്ഞതിനെതിരെയും യോഗത്തിൽ വിമര്‍ശനം. കാനം പോയാലും പ്രകാശ് ബാബുവിനെ വിടാതെ പിന്തുടര്ന്ന് 'ശത്രുക്കള്‍'