പൊളിറ്റിക്സ്
നിയമസഭയിലെ ഭരണപക്ഷ ബഞ്ചിലെ പുലിയായിരുന്ന പി.വി.അൻവർ എംഎൽഎയുടെ ഇരിപ്പിടം ഇനി പ്രതിപക്ഷ നിരയിൽ. അൻവറിൻെറ ഇരിപ്പിടം ഇനി ലീഗ് എംഎൽഎ എ.കെ.എം അഷ്റഫിന് അടുത്ത്. ഭരണപക്ഷ ബ്ലോക്കിൽ നിന്ന് അൻവറിനെ മാറ്റിയത് ഇടത് മുന്നണിയിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ. സഭാ സമ്മേളനം നാളെ ആരംഭിക്കുമെങ്കിലും ആദ്യദിനം അൻവർ പങ്കെടുക്കില്ല. അൻവർ എത്തുക സഭാ തലം ചൂട് പിടിക്കുന്ന തിങ്കളാഴ്ച
അഭിമുഖ വിവാദത്തിന് പിന്നാലെ എഡിജിപി അജിത്കുമാറിനെതിരേ ശക്തമായ നടപടിക്ക് മുഖ്യമന്ത്രി. ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി പൊലീസിന് പുറത്തേക്ക് മാറ്റും. നീക്കം ന്യൂനപക്ഷങ്ങൾ എതിരാവുമെന്ന തിരിച്ചറിവില്‍. തീരുമാനം സിപിഐയെയും അറിയിച്ചു. നടപടിയില്ലെങ്കില്‍ നാളത്തെ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാനും സിപിഐ ഒരുങ്ങി. ഒരു മാസത്തിലേറെ അജിത്തിന് നൽകിയ സംരക്ഷണം പിൻവലിക്കാൻ മുഖ്യമന്ത്രി
എ.ഡി.ജി.പിക്കെതിരായ അന്വേഷണം നാളെ അവസാനിക്കാനിരിക്കെ നടപടി എടുക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയില്ലെങ്കിൽ അപകടമെന്ന വികാരത്തിൽ ഘടകകക്ഷികൾ. നടപടിയില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കാൻ സി.പി.ഐ. നാളത്തെ സംസ്ഥാന എക്സിക്യൂട്ടിവ് തുടർനിലപാട് ചർച്ച ചെയ്തേക്കും. മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം