പൊളിറ്റിക്സ്
ഭരണപക്ഷത്തുമില്ല, പ്രതിപക്ഷത്തുമില്ല, പി.വി. അന്‍വര്‍ ഇനി നിയമസഭയില്‍ രണ്ട് പക്ഷത്തിനും ഇടയില്‍ 'പ്രത്യേക ബ്ലോക്കി'ലിരിക്കും; ഭരണ -പ്രതിപക്ഷ ബ്ളോക്കുകൾക്ക് ഇടയിലുളള ബി5-10 ഇനി അന്‍വറിന്റെ പുതിയ ഇരിപ്പിടം; നിലമ്പൂര്‍ എംഎല്‍എയ്ക്ക് പുതിയ സീറ്റ് അനുവദിച്ചത് 'സ്പീക്കർ കൂര കെട്ടി തരേണ്ടതൊന്നുമില്ല' എന്ന രൂക്ഷപ്രതികരണത്തിന് പിന്നാലെ
പീഡനക്കേസ് പ്രതി മുകേഷ് എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട ആനി രാജക്ക് പ്രതികരണത്തിന് വിലക്കേർപ്പെടുത്തി സി.പി.ഐ ദേശീയ നേതൃത്വം. സംസ്ഥാനത്തെ വിഷയങ്ങളിൽ കേരള ഘടകവുമായി ആലോചിക്കാതെ പ്രതികരിക്കരുതെന്ന് നിർദേശം. വിലക്ക് ബിനോയ് വിശ്വത്തിൻെറ കത്തിന് പിന്നാലെ. ദേശീയ വിഷയങ്ങളിലും സ്ത്രീ വിഷയങ്ങളിലും മാത്രം പ്രതികരിക്കാൻ അനുമതി
ദി ഹിന്ദുവിലെ അഭിമുഖം ആയുധമാക്കി മുഖ്യമന്ത്രിയെ വിരട്ടി ഗവർണർ. രാജ്ഭവനിലേക്ക് പോവേണ്ടെന്ന് ചീഫ്സെക്രട്ടറിയെയും ഡിജിപിയെയും വിലക്കിയത് ചട്ടവിരുദ്ധവും ഭരണഘടനാപരമായ വീഴ്ചയായും കണക്കാക്കുമെന്ന് മുന്നറിയിപ്പ്. രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാനുള്ള ഭരണഘടനാപരമായ തന്റെ ചുമതല മുഖ്യമന്ത്രി തടഞ്ഞെന്ന് കുറ്റപ്പെടുത്തൽ. സർക്കാരിനെതിരെ പുതിയ പോർമുഖം തുറന്ന് ഗവർണർ
അൻവര്‍ ഇനി സിപിഎമ്മിന് വര്‍ഗശത്രു. നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പഴയമിത്രത്തെ വർഗശത്രുവെന്ന് വിളിച്ചത് എ. വിജയരാഘവൻ. മാധ്യമങ്ങൾക്കും വിമർശനം. മാധ്യമ പ്രവർത്തകരിൽ നല്ല ഷർട്ടും പാൻ്റും ലിപ്സ്റ്റിക് ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണമെന്ന് വിജയരാഘവൻ. മാധ്യമങ്ങൾ എന്തുപറഞ്ഞാലും മൂന്നാം തവണയും കേരളം പിണറായി ഭരിക്കുമെന്നും വിജയരാഘവൻെറ വെല്ലുവിളി
'ഇപ്പോള്‍ വീട്ടിലെ കോഴി കൂവുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തും. അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ നല്കുന്നു. നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണ്'- മാധ്യമങ്ങളെ വിമര്‍ശിച്ചും അന്‍വറിന് മറുപടി നല്‍കിയും എ. വിജയരാഘവൻ