'വിമാനം തകര്‍ന്നുവീണ ഉടനെ ഒരു ഭൂകമ്പം പോലെ തോന്നി. ഞങ്ങള്‍ ഉടന്‍ തന്നെ അപകടസ്ഥലത്തേക്ക് ഓടി. ഏകദേശം 70 ശതമാനം യാത്രക്കാരും സീറ്റുകളില്‍ ഇരിക്കുന്നുണ്ടായിരുന്നു. അവരില്‍ ഭൂരിഭാഗവും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. ഞങ്ങള്‍ രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി, പക്ഷേ...? വിമാനപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നു

അപകടസ്ഥലത്ത് നിന്ന് തന്റെ സുഹൃത്തുക്കള്‍ 20-25 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

New Update
plane crash

അഹമ്മദാബാദ്: ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം എഐ-171 വ്യാഴാഴ്ച പറന്നുയര്‍ന്ന് ഏകദേശം 30 സെക്കന്‍ഡിനുള്ളില്‍ അഹമ്മദാബാദിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഇടിച്ചുകയറി. വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ ഒഴികെ ബാക്കി യാത്രക്കാരെല്ലാം മരിച്ചു.

Advertisment

ഏകദേശം 70 ശതമാനം യാത്രക്കാരും സീറ്റുകളില്‍ ഇരിക്കുന്നുണ്ടായിരുന്നുവെന്നും അവരില്‍ ഭൂരിഭാഗവും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്നും അപകടസ്ഥലത്ത് ആദ്യം എത്തിയവരില്‍ ഒരാള്‍ പറഞ്ഞു. 


'വിമാനം തകര്‍ന്നുവീണ ഉടനെ ഒരു ഭൂകമ്പം പോലെ തോന്നി. ഞങ്ങള്‍ ഉടന്‍ തന്നെ അപകടസ്ഥലത്തേക്ക് ഓടി. ചുറ്റുമുള്ള പ്രദേശത്തെ മറ്റുള്ളവരും അവിടെ തടിച്ചുകൂടി.

'കെട്ടിടത്തില്‍ നിന്ന് കട്ടിയുള്ള പുക ഉയരുന്നത് ഞാന്‍ കണ്ടു. ഞാന്‍ എന്റെ സുഹൃത്തുക്കളെ വിളിച്ചു, അവര്‍ 15-20 പേര്‍ എത്തി. വിമാനം തകര്‍ന്നുവെന്ന് ഞാന്‍ അവരോട് പറഞ്ഞു... ഞങ്ങള്‍ രക്ഷപ്പെടുത്തിയ രണ്ട് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.'

അപകടസ്ഥലത്ത് നിന്ന് തന്റെ സുഹൃത്തുക്കള്‍ 20-25 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. റസിഡന്റ് ഡോക്ടര്‍മാര്‍ക്കുള്ള ഈ ഹോസ്റ്റല്‍ ഒരു വര്‍ഷം മുമ്പാണ് നിര്‍മ്മിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. 

Advertisment