ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രതിരോധ സേനയില്‍ ചേരാനുള്ള പ്രായപരിധി ഉയര്‍ത്തുവാന്‍ സര്‍ക്കാര്‍ തീരുമാനം..സൈന്യത്തിലെ റിക്രൂട്ട്മെന്റും റീറ്റന്‍ഷനും മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ നടപടികള്‍ അനുസരിച്ച്, പെര്‍മനന്റ് ഡിഫന്‍സ് ഫോഴ്സില്‍ ചേരുന്നതിനുള്ള പരമാവധി പ്രായം നിലവിലുള്ള 29 വയസില്‍ നിന്ന് 35 ആയി ഉയര്‍ത്തും.
പ്രതിരോധ സേനയുടെ പരിവര്‍ത്തനത്തിനുള്ള പുതിയ സ്ട്രാറ്റജി പോളിസിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നടപടി.
2023 ഓഗസ്റ്റ് അവസാനത്തെ കണക്കനുസരിച്ച്, 6,221 ആര്‍മി ഉദ്യോഗസ്ഥരും , 755 നേവി, 695 എയര്‍ കോര്‍പ്സ് അംഗങ്ങളും അടക്കം അയര്‍ലണ്ടിന്റെ സ്ഥിരം പ്രതിരോധ സേനയുടെ ശക്തി പതിനായിരത്തില്‍ താഴെയാണ്.
2028-ഓടെ 11,500 എന്ന ലക്ഷ്യത്തോടെ, സ്ഥിരമായ പ്രതിരോധ സേന നവീകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.