Recommended
വാര്‍ത്താ ചാനല്‍ റേറ്റിംങ്ങ് ഏഷ്യാനെറ്റിനരികെയെത്തി റിപ്പോര്‍ട്ടര്‍. പോയിന്റ് നിലയിലെ വ്യത്യാസം 1.65 മാത്രം. മുമ്പ് ഒന്നാം സ്ഥാനത്തായിരുന്ന ട്വന്റി ഫോര്‍ 22 ലേറെ പോയിന്റുകള്‍ക്ക് ഏഷ്യാനെറ്റിനു പിന്നില്‍ മൂന്നാമത്. നേരിയ വളര്‍ച്ചയുമായി മനോരമയും മാതൃഭൂമിയും. 'റോഡിലെ കുഴികള്‍' പരമ്പരയായതോടെ മനോരമയ്ക്ക് മുന്‍തൂക്കം ! പൊന്നാനി അഭിമുഖം റിപ്പോര്‍ട്ടറെ വീഴ്ത്തുമോ ?
തുടര്‍ പത്രസമ്മേളനങ്ങളിലൂടെ അച്ചടക്ക ലംഘനം നടത്തി 'പുറത്താക്കല്‍' നടപടി ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഡോ. സരിന്റെ നീക്കങ്ങള്‍ സിപിഎം കേന്ദ്രങ്ങളുമായി മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുടെ ഭാഗമെന്ന് റിപ്പോര്‍ട്ട്. സരിന് പത്രസമ്മേളനത്തിനെത്തിയത് സീറ്റുറപ്പിച്ച്. ആദ്യം രാഹുല്‍ മാങ്കൂട്ടത്തിലിനും പിന്നെ വി.ഡി സതീശനുമെതിരെ ആരോപണങ്ങള്‍ തൊടുത്തത് സിപിഎം അജണ്ടയുടെ ഭാഗമെന്നും സൂചന !
ധാര്‍ഷ്ഠ്യത്തിന്റെയും അഹങ്കാരത്തിന്റെയും ആള്‍രൂപമായ പി.പി ദിവ്യയ്ക്കെതിരെ ചുമത്തിയത് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയും നഷ്ടമാകും. ദിവ്യയെ സംരക്ഷിച്ചാല്‍ സഖാക്കള്‍ തന്നെ പാര്‍ട്ടിയെ കൈവിടും എന്ന് വിലയിരുത്തല്‍. 'മൃഗതുല്യ' മാനസികാവസ്ഥയോടെ വ്യാജ ആരോപണം ഉന്നയിച്ച പ്രശാന്തനെതിരെയും അന്വേഷണം വേണ്ടിവരും !
എ.ഡി.എമ്മിനെ അപമാനിച്ചത് വിളിക്കാത്ത യോഗത്തിലേക്ക് ഇടിച്ചുകയറിയാണെങ്കിൽ കുട്ടിമാക്കൂലിലെ ദളിത് സഹോദരിമാർ പൊതുശല്യമാണെന്ന് വിളിച്ചുപറഞ്ഞത് ചാനൽ ചർച്ചയിൽ. നാക്കിന് നിയന്ത്രണമില്ലാതെ പ്രസംഗിച്ച് ദിവ്യ കേസിൽ പ്രതിയായത് ആദ്യമല്ല. അന്നത്തെ കേസിലെ കൂട്ടുപ്രതി ഇന്നത്തെ സ്പീക്കർ ഷംസീർ. തെളിവില്ലെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളി. വാവിട്ട വാക്ക് ദിവ്യയെ വീണ്ടും പ്രതിയാക്കുമ്പോൾ
കണ്ണൂരിലെ വിവാദ പമ്പ് ആരംഭിക്കാൻ നാലുകോടിയുടെ നിക്ഷേപം വേണ്ടിവരും. മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യന് ഇത്രയും പണം എവിടെനിന്ന് ? സർക്കാർ ജീവനക്കാരന് ബിസിനസ് നടത്താനാവില്ലെന്നിരിക്കെ, പമ്പിന് എങ്ങനെ അനുമതി കിട്ടി ? ബിനാമി ഇടപാടുകൾ സംശയിച്ച് വിജിലൻസ്. പമ്പ് അനുവദിപ്പിക്കാൻ കേന്ദ്രത്തിലും ഉന്നത ഇടപെടൽ. ബിനാമി, കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ ഇ.ഡിയും വന്നേക്കും