Social Media
" വേട്ടയാടി മതിയായില്ലെങ്കിൽ കാൾടെക്സ് ജങ്ഷനിൽ വന്ന് നിൽക്കാം. തല ഉയർത്തിപ്പിടിച്ച് തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീർത്തേക്കണം.'' ! അഞ്ച് വര്‍ഷക്കാലമായി താനും കുടുംബവും പൊലീസില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും സിപിഎം പ്രവര്‍ത്തകരിൽ നിന്നും വേട്ടയാടപ്പെട്ടതിന്റെ അനുഭവങ്ങൾ പങ്കുവച്ച് മാധ്യമ പ്രവർത്തക വിനീത വേണു. അഞ്ച് വര്‍ഷത്തിനിടെ ഏഴു തവണ പോലീസുകാരനായ ഭര്‍ത്താവിന് സ്ഥലം മാറ്റം, ക്രിമിനലായ ആകാശ് തില്ലങ്കേരിയുടെ വക വധഭീഷണി, പരാതി നല്കുമ്പോള് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള പരിഹാസമെന്നും വിനീത
'ലക്ഷദീപിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായവും നിലപാടുമാണ്. പൃഥ്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്'-പ്രിയദര്ശന്
' കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഹൈക്കമാന്റിനെ അറിയിച്ചിരിക്കുകയാണ്. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. അദ്ദേഹത്തിനെതിരെ ഉയർന്ന പല വിമർശനങ്ങളും അസ്ഥാനത്താണ്; കടത്തനാടിന്റെ മണ്ണിന്റെ കരുത്തുമായി പോരാടിയ വ്യക്തിയാണ് അദ്ദേഹം; അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ച ആളുകൾ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു'-മുല്ലപ്പള്ളി രാമചന്ദ്രനെക്കുറിച്ച് രമേശ് ചെന്നിത്തല
'പ്രതിപക്ഷ നേതാവ് അല്ലാതായതോടെ ഇന്നോവയും പോലീസും എസ്ക്കോർട്ടും ആ നിമിഷം തന്നെ അദ്ദേഹം വേണ്ടെന്നു വച്ചു; എന്റെ ചെറിയ ബ്രിയോ കാറിലാണ് അച്ഛൻ സത്യപ്രതിജ്ഞയ്ക്ക് നിയമസഭയിലേക്ക് പോയത്. പദവി ഉള്ളതും ഇല്ലാത്തതും അച്ഛനെ ബാധിക്കുന്നതേയില്ല. കെ.എസ്.യു പ്രവർത്തകനായിരിക്കെ പല സ്ഥലങ്ങളിലും യോഗത്തിന് പോകുമ്പോൾ ഭക്ഷണത്തിനോ ബസ് കൂലിക്കോ കാശ് തികയാത്തതും പത്രതാൾ വിരിച്ചു കിടന്ന കഥയൊക്കെ പങ്ക് വയ്ക്കും. കുറേ നാൾ മനോരമയിലും മാതൃഭൂമിയിലും കിടന്നന്നുറങ്ങി എന്ന് അച്ഛൻ തമാശ പൊട്ടിക്കും'-രമേശ് ചെന്നിത്തലയുടെ ജന്മദിനത്തില് മകന് രമിത് ചെന്നിത്തല എഴുതിയ കുറിപ്പ്
പിണറായി സഖാവിന്റെ ശബ്ദം ഫോണിൽ മുഴങ്ങുമ്പോൾ എനിക്കത് വ്യക്തമായി കേൾക്കാം; ജയേട്ടൻ കളി കൂട്ടുകാരോട് എന്ന പോലെ... വിജയേട്ടാ നമ്മൾ 100 അടിക്കും; ആ സമയം 90 സീറ്റിൽ ആണ് എല്‍ഡിഎഫ് മുന്നേറ്റം; എന്തായാലും ഇവർക്കിടയിൽ ഉള്ള ബന്ധം എന്നെ അത്ഭുതപെടുത്തുന്നതാണ്; ലാലേട്ടൻ ഈ പറഞ്ഞ പിണറായി സഖാവിന്റെ അടുത്ത ഒരു സുഹൃത്തു എനിക്ക് ജേഷ്ഠനാണ്; നടൻ ജയകൃഷ്ണൻ ! കുറിപ്പ് വൈറല്‍
തെരുവിലെ കുഞ്ഞുങ്ങള്‍ക്ക് സ്വന്തം ഭക്ഷണം വിളമ്ബിക്കൊടുത്ത് ട്രാഫിക് പോലീസ്