Voices
വിദേശയാത്രകളിൽ തങ്ങൾക്ക് യോജിക്കാത്ത പാന്റ്സും കോട്ടും ധരിക്കാതെ വെണ്മയുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും ധരിച്ച് മലയാളിയുടെ അഭിമാനമായി മാറി. വിദേശ ഭരണാധികാരികൾക്ക് മുൻപിലും അത്ഭുതമായി മാറി. നിയമസഭയിൽ മക്കളെ പറഞ്ഞു അവഹേളിച്ചപ്പോഴും എതിരാളികളുടെ മക്കൾ ആപത്തിൽ പെട്ടപ്പോൾ പറഞ്ഞത് അവരുടെ മക്കളല്ല ശത്രുക്കളെന്ന്. ഉമ്മൻ ചാണ്ടിയുടെ കബറിടം കാണാൻ വിദേശ പ്രതിനിധികളും എത്തുമ്പോൾ - ദാസനും വിജയനും
രാഹുല്‍ ഗാന്ധിക്കു നീതി ലഭിച്ചപ്പോൾ പാളിപ്പോയത് ബിജെപിയുടെ തന്ത്രങ്ങൾ. ഗുജറാത്തിലെ കോടതിയോട് സുപ്രീം കോടതി ചോദിച്ച ചോദ്യങ്ങൾ ബിജെപിക്കും ബാധകമാണ്. പരമാവധി ശിക്ഷ വിധിച്ചിട്ടും അതിനുള്ള കാരണങ്ങൾ വിശദീകരിക്കാത്തത് കൃത്യമായ രാഷ്ട്രീയ അജണ്ട വെളിവാക്കുന്നതാണ്. രാഹുൽ ഗാന്ധിക്ക് ലോക്സഭാംഗത്വം തിരിച്ചുകിട്ടിയതോടെ സംരക്ഷിക്കപ്പെട്ടത് ജനാധിപത്യംകൂടിയാണ് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഇനി ഗണപതി തന്നെ ബിജെപിക്കു ശരണം. ശബരിമല സുവർണ്ണാവസരമാക്കിയ ബിജെപിക്ക് കിട്ടിയത് വട്ടപ്പൂജ്യമായിരുന്നു. അന്ന് നേട്ടമുണ്ടാക്കിയത് കോൺഗ്രസും. ഇപ്പോഴിതാ, വീണ്ടും സുകുമാരന്‍ നായര്‍ നാമജപ ഘോഷയാത്രയിലൂടെ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്. ബിജെപിക്ക് ഇതൊരു യാഥാര്‍ഥ സുവര്ണാവസരമാകുമോ? സുകുമാരന്‍ നായരുടെ മനസിലെന്ത്? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഗണപതിയെ ചൊല്ലിയുള്ള വിവാദങ്ങൾ എങ്ങോട്ട്? ഷംസീറിന്റെ പ്രസംഗത്തിൽ നിന്നും വിവാദം ചികഞ്ഞെടുത്തവർക്ക് പോലും അറിയില്ല പറഞ്ഞതിലെ ആക്ഷേപം എന്തെന്ന്! വിവാദമായ ആ പ്രയോഗങ്ങൾ നരേന്ദ്ര മോദി മുമ്പ് പറഞ്ഞിട്ടുള്ളതുമാണ്. പ്രശ്നം ഷംസീറിന്റെ പേര് തന്നെയാണ്. ഇത് വ്യക്തമാക്കുന്ന പ്രസ്താവനകളാണ് കേന്ദ്രമന്ത്രി അടക്കമുള്ളവർ നടത്തിയിട്ടുള്ളതും. ശാസ്ത്രീയ കാഴ്ചപ്പാടിനെക്കുറിച്ചല്ലേ ഒരു രാഷ്ട്രീയ നേതാവ് വിദ്യാര്‍ത്ഥികളോട് സംസാരിക്കേണ്ടത്? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
അന്യദേശ തൊഴിലാളികളുടെ സ്വർഗമായ കേരളത്തിലാണ് ആ ഓമന മകൾ കൊല്ലപ്പെട്ടത്. അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കുകൾ കൃത്യമല്ലെന്ന് തൊഴിൽ വകുപ്പ് തന്നെ പറയുന്നു. പലരുടേയും വ്യക്തി വിവരങ്ങളും ലഭ്യമല്ല. ഭാഗ്യം തേടി കേരളത്തിലെത്തുന്നവരില്‍ അപകടകാരികളുണ്ടാകാം. നാം സൂക്ഷിച്ചേ മതിയാകൂ. നമ്മുടെ കുഞ്ഞുങ്ങളെയും സൂക്ഷിക്കണം - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്