മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ യു.എ.ഇ സര്‍ക്കാരിന്റെ പ്രതിനിധിയുടെ വീട്ടില്‍ നിന്ന് ബിരിയാണി വെച്ചു കൊടുത്തയച്ചിരുന്നുവെന്നാണ് സ്വപ്നയുടെ ആരോപണം. ഇതില്‍ എത്രകണ്ടു സത്യമുണ്ട് ? കോടതിയില്‍ സ്ഥിരീകരിക്കാന്‍ എന്തുമാത്രം തെളിവുണ്ട് ? ഭരണത്തില്‍ അങ്ങേയറ്റം സൂഷ്മതയും സുതാര്യതയും പാലിക്കുന്ന രാഷ്ട്രീയ നേതാവാണു പിണറായി വിജയന്. സ്വപ്നയുടെ പിന്നിലെ ശക്തി ഏതാണെന്നു മനസിലാക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്നില്ല - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ടു നടത്തിയ യുദ്ധത്തില്‍ വിജയശ്രീലാളിതനായി വി.ഡി. സതീശന്; ഇനി സതീശനെ തടയാന്‍ കോണ്ഗ്രസിലാരുമുണ്ടാവില്ല; ഭരണത്തുടര്‍ച്ചയുടെയും 99 -ന്റെ തന്നെയും ശക്തിയും തിളക്കവും സതീശന്റെ മുമ്പില്‍ നിഷ്പ്രഭമാവുകയായിരുന്നു! അതെ കെ. കരുണാകരന് സഞ്ചരിച്ച വഴിയിലെത്തി നില്ക്കുന്നു വി.ഡി. സതീശന്- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
അതിജീവിത മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചതോടെ എല്ലാ പ്രചാരണത്തിനും അന്ത്യമായി; ആ കൂടിക്കാഴ്ച നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം തന്നെ എന്ന വലിയ സന്ദേശം; ഒരു "മാസ്റ്റര്‍ സ്ട്രോക്കിലൂടെ" മുഖ്യമന്ത്രി പിണറായി വിജയന് എല്ലാം തിരിച്ചു പിടിക്കുകയായിരുന്നു - തൃക്കാക്കരയിലെ ഇടതു മുന്നണിയുടെ സാധ്യത മാത്രമല്ല, കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ തന്നെയും വിശ്വാസ്യതയും! അതിജീവിതയ്ക്ക് പുതിയൊരു തുണയായി വളരുകയായിരുന്നു പിണറായി, ശരിക്കുമൊരു പിണറായി സ്റ്റൈല്‍-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ സംഘടിപ്പിച്ച റാലിക്കിടയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച ബാലനെ ആ വാക്യങ്ങള്‍ പഠിപ്പിച്ചതാര്? ബാലന് ശരിക്കും കാണാതെ പഠിച്ചിരുന്നു ഈ മുദ്രാവാക്യങ്ങളെല്ലാം! ഏറ്റു പറയുന്ന മുതിര്‍ന്നവരും നേരത്തെ പരിശീലനം നേടിയിരുന്നു എന്നു വ്യക്തം; ഏതാണ്ടു പത്തു വയസ് മാത്രം പ്രായമുള്ള ബാലനെ കൊണ്ട് വിഷം കുത്തിനിറച്ച മുദ്രാവാക്യം വിളിപ്പിച്ചവരുടെ ലക്ഷ്യം സമൂഹം തിരിച്ചറിയേണ്ടതുണ്ട്, പൊതു സമൂഹം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാല്‍ പോലീസിന് ജോര്‍ജിനെ അറസ്റ്റ് ചെയ്യാം, പക്ഷെ പോലീസ് അതിനു തയ്യാറുണ്ടോ എന്നതാണു ചോദ്യം! പി.സി ജോര്‍ജ് കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഏറെ ഒറ്റപ്പെട്ടിരിക്കുന്നു; സംഘപരിവാര്‍ ജോര്‍ജിന്റെ കൂടെയാണെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന കാര്യങ്ങളെ പരസ്യമായി പിന്തുണയ്ക്കാന്‍ സംഘപരിവാര്‍ കക്ഷികളോ നേതാക്കളോ മുന്നോട്ടു വരുന്നുമില്ല; പോലീസ് ജോര്‍ജിനെ എന്തിനു പേടിക്കണം ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
പകുതി സീറ്റും ഒരു പരിചയവുമില്ലാത്ത യുവാക്കള്‍ക്കു വിട്ടു നല്കിയാല് അവര്‍ ജയിക്കുമെന്നെന്താണുറപ്പ് ? പാര്‍ട്ടിയില്‍ പഴക്കവും തഴക്കവുമുള്ള മുതിര്‍ന്ന നേതാക്കളെ അങ്ങനെയങ്ങുപേക്ഷിച്ചാല്‍ പഴയ നേതാക്കളുമില്ല, യുവ നേതാക്കളുമില്ല എന്ന സ്ഥിതി വരില്ലേ ? മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലെ കേരളത്തിലും കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ദുര്‍ബലമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 52 പുതുമുഖ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ട് 48 തോറ്റു ! ശിബിരത്തിന്റെ ബാക്കിപത്രം - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ തൃക്കാക്കരയില്‍ ട്വന്റി - 20 എന്തു രാഷ്ട്രീയമാണു കളിക്കാന്‍ പോകുന്നത് ? സ്വന്തം കരുത്തിലൂടെ ഏതെങ്കിലുമൊരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക, അതുവഴി മറ്റേ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുക - ഇതാണോ ട്വന്റി - 20 യുടെ പരിപാടി ? ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ ട്വന്റി - 20 പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുകയാണോ-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ആരെന്തൊക്കെ പറഞ്ഞാലും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭ തന്നെ കേന്ദ്ര ബിന്ദു. അല്ലെങ്കില്‍ പിന്നെ സി.പി.എം കത്തോലിക്കാ സഭയുടെ പ്രമുഖ സ്ഥാപനമായ എറണാകുളം ലിസി ആശുപത്രിയുടെ ശസ്ത്രക്രിയാ മുറിയില്‍ നിന്ന് ഡോ. ജോ ജോസഫിനെ അന്വേഷിച്ചു തപ്പിയെടുത്തു കൊണ്ടുവന്നതെന്തിന് ? ഇത്തവണ ന്യൂനപക്ഷ വോട്ട് എങ്ങോട്ടു തിരിയും ? എറണാകുളം ജില്ലയിലെ പരമ്പരാഗത വോട്ടിങ്ങ് രീതി ഇത്തവണയും തുടരുമോ ? ഒരു 'കത്തോലിക്കാ ഫാക്ടര്‍' ഇവിടെ നിര്‍ണായകമാകുമോ ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സിപിഎം ഏറെ ദുര്‍ബലമായിട്ടുള്ളത് എറണാകുളം ജില്ലയാണ് ! അടവുകള്‍ പലതു പയറ്റിയിട്ടും എറണാകുളം സിപിഎമ്മിനു വഴങ്ങിയിട്ടില്ല. സിപിഎം കണക്കുകള്‍ കൂട്ടിയും കുറച്ചും തന്ത്രങ്ങള്‍ മെനയുകയാണ് ! മനുഷ്യ ഹൃദയത്തിന്റെ ഉള്ളറകളിലേയ്ക്ക് കടന്നു ചികിത്സിക്കാന്‍ കഴിവും മികവും നേടിയ ഡോ. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതും നീണ്ട കണക്കു കൂട്ടലിനു ശേഷമാണെന്നതു വ്യക്തം. തൃക്കാക്കരയിലെ കണക്കുകള്‍ പറയുന്നത് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/qJAHCpI57G39qKn7k9mN.jpg)
/sathyam/media/post_banners/UhYiZxn2cg4mILSQP3gx.jpg)
/sathyam/media/post_banners/rNW1vENcTKVm8vCUbtRD.jpg)
/sathyam/media/post_banners/9NBFUMW0D1DgB2kR1e4x.jpg)
/sathyam/media/post_banners/0w0ibKtF6dlb9TGXsf68.jpg)
/sathyam/media/post_banners/A0N76z9KozG4CU9yxpgl.jpg)
/sathyam/media/post_banners/3gabBRn9l3KnK4POEfSM.jpg)
/sathyam/media/post_banners/0qXVR9z5tM8QbcDBMlwh.jpg)
/sathyam/media/post_banners/igNY2dxBtiMaNg9rWqPH.jpg)
/sathyam/media/post_banners/21RmaNHz6Z17fawdkpMi.jpg)