ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും കര്‍ഷകന്റെ കണ്ണുനീര് വീണിരിക്കുന്നു. ഇത് കേരള സമൂഹത്തിനും സംസ്ഥാന സര്‍ക്കാരിനും ഒട്ടും ഭൂഷണമല്ല. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. കര്‍ഷകന്റെ കണ്ണുനീര് ഇനി പാടത്തു വീണുകൂടാ. വായ്പ കിട്ടാണ്ട് മനം നൊന്ത് ഒരു കര്‍ഷകനും കേരളത്തില്‍ ആത്മഹത്യ ചെയ്തുകൂടാ. ജനങ്ങള്‍ക്ക് അന്നം നല്കുന്ന കൈകളാണ് കര്‍ഷകന്റേത് എന്ന് എല്ലാവരും ഓര്‍ക്കണം - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
സാക്ഷാല്‍ കെ. കരുണാകരനെ മുള്‍മുനയില്‍ നിര്‍ത്തുകയും അവസാനം മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് അദ്ദേഹത്തെ താഴെയിറക്കി ആ സ്ഥാനം കൈയ്ക്കലാക്കുകയും ചെയ്ത ആന്റണി പക്ഷം ഇന്നു ശിഥിലമായിക്കൊണ്ടിരിക്കുകയാണ്, ആന്റണി പക്ഷത്തിന് എന്തെങ്കിലും പുതുജീവന്‍ കിട്ടുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് സഹിക്കാനാവില്ല, ഷൗക്കത്തിനോടുള്ള കര്‍ശനമായ നിലപാടിന്റെ പിന്നാമ്പുറ രാഷ്ട്രീയം ഇതുതന്നെ, ഷൗക്കത്തിന്റെ ശത്രുക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്ത്തന്നെയുണ്ട്: മുഖപ്രസംഗത്തില്‍ ജേക്കബ്ബ് ജോര്‍ജ്ജ്
ഗവര്‍ണര്‍ക്കെതിരെ കേരളം സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി ഒരു ഭരണഘടനാ പ്രശ്നം തന്നെയാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണോ ഗവര്‍ണറാണോ സുപ്രീം എന്ന തര്‍ക്കം. നിയമസഭ ജനങ്ങളുടേതാണ്. ജനപ്രതിനിധികളുടേതാണ്. അവര്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ക്ക് അനിശ്ചിതകാലം തടഞ്ഞുവെക്കാന്‍ കഴിയുമോ ? തര്‍ക്കങ്ങള്‍ സുപ്രീം കോടതി തീരുമാനിക്കട്ടെ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
അമേരിക്കയോടും ചൈനയോടുമൊക്കെ കിടപിടിക്കാന്‍ തക്ക നേട്ടങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം തന്നെയാണ് കേരളം. ആ നേട്ടങ്ങള്‍ ലോകത്തെ അറിയിക്കുകയാണ് കേരളീയത്തിന്റെ ലക്ഷ്യം. ജനാധിപത്യ ക്രമത്തില്‍ ഒരു സര്‍ക്കാര്‍ ചെയ്യുന്നതിലും പറയുന്നതിലും ഒക്കെ ആ സര്‍ക്കാരിന്റെ രാഷ്ട്രീയം ഉണ്ടാവുക സ്വാഭാവികമാണ്. കേരളീയത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ട്. പക്ഷേ അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെ ചോദ്യം ചെയ്യാനാവില്ല - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വികൃത മനസുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്താലുണ്ടാകുന്ന ദുരന്തമാണ് സിനിമാ റിവ്യൂവിലൂടെ സംഭവിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സിനിമാ വ്യവസായം തകര്‍ന്നാലും വേണ്ടില്ല, തങ്ങള്‍ക്കു ലക്ഷങ്ങള്‍ കിട്ടണമെന്ന നീച മന:സ്ഥിതിയാണ് യൂട്യൂബർമാർക്ക്. സമൂഹം ജാഗ്രതയോടെ കാണേണ്ട വിഷയം തന്നെയാണിത്. അഭിപ്രായ സ്വാതന്ത്ര്യം അതിരുകടക്കുന്നുവോ? - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
ഇന്ത്യയുടെ ചരിത്രം ഗതി മാറ്റുന്ന രാഷ്ട്രീയ നാടകമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതണമെന്ന ശുപാര്‍ശ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്. ആറേഴു പേര് കൂടിയിരുന്ന് ആലോചിച്ചു തീരുമാനിച്ചാല്‍ മായിച്ചു കളയാവുന്നതല്ല ഇന്ത്യ എന്ന വികാരവും സ്വാതന്ത്ര്യ സമര ചരിത്രവും. ഇന്ത്യ ഇന്ത്യാക്കാരുടേതാണ് സര് ! - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
കേരളത്തിന് തിലകക്കുറിയായി വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ കപ്പലടുത്തു. പദ്ധതി യഥാർദ്യമായത് കെ കരുണാകരന്റെയും ഉമ്മൻചാണ്ടിയുടെയും കാലം കഴിഞ്ഞ് പിണറായിയിലൂടെ. പൂര്‍ത്തീകരിക്കുന്ന വിഴിഞ്ഞം പദ്ധതി പക്ഷെ സര്‍ക്കാരിനു മുന്നില്‍ നിരത്തുന്ന വലിയ വെല്ലുവിളികളാണ്. വിഴിഞ്ഞത്തിന്റെ പ്രയോജനങ്ങള്‍ കേരളത്തിനു കിട്ടണമെങ്കിൽ സര്‍ക്കാര്‍ ഇനി വലിയ ശ്രദ്ധ കൊടുക്കേണ്ടി വരും - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാറിന്റെ തട്ടം പ്രസ്താവന മുസ്ലിം സമുദായത്തിനുള്ളില്‍ത്തന്നെ സംഘര്‍ഷത്തിനു വഴിതെളിച്ചിരിക്കുന്നു. വിഷയത്തിൽ സമസ്തയും ലീഗും നേര്‍ക്കുനേര്‍ വന്നിരിക്കുന്നു. ഈ സംഘര്‍ഷത്തില്‍ സമസ്തയ്ക്കു നഷ്ടപ്പെടാന്‍ യാതൊന്നുമില്ല തന്നെ. ലീഗിനാകട്ടെ, നഷ്ടപ്പെടാന്‍ ഏറെയുണ്ടുതാനും - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/PWh1N6RBqZWPX85y3PbE.jpg)
/sathyam/media/media_files/w4cwr0augFhF2IHvF16X.jpg)
/sathyam/media/media_files/o6Ngp7ncx6NgvTOE8pKa.jpg)
/sathyam/media/media_files/cPZA9aBm8rDQC1rLyrot.jpg)
/sathyam/media/media_files/IkFeTq2nCBKmCf2CbU3j.jpg)
/sathyam/media/media_files/NY7UpkeTKmrnbvOw0BvM.jpg)
/sathyam/media/media_files/0dT0E9ptJNL4nD72hkB7.jpeg)
/sathyam/media/media_files/RaeDhq1Ah2qjHQtfd4u5.jpeg)
/sathyam/media/media_files/aNhiDvazU1CYpbtvKkOB.jpeg)
/sathyam/media/media_files/z0TKU6oxGrya6l0BA5o5.jpg)