നായ്ക്കൾ ശല്യമെന്ന് കണ്ടാൽ പുറം സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഒക്കെ നായ പ്രശ്നം എങ്ങനെയാവും കാലാകാലങ്ങളായി കൈകാര്യം ചെയ്തു പോന്നിട്ടുണ്ടാവുക ? ഫലപ്രദമായി നായശല്യം പരിഹരിച്ച പൂർവ്വ മാതൃകകൾ ഉണ്ടെങ്കിൽ അവ ഇന്ന് തന്നെ നടപ്പാക്കി തുടങ്ങണം. അധികാരികൾ മണ്ണിൽ തല പൂഴ്ത്തി വെച്ച് നടന്നിട്ട് കാര്യമില്ല... (പ്രതികരണം)
സംസ്ഥാന ഭരണം ജനങ്ങള്‍ക്കുവേണ്ടിയാണോ നായ്ക്കള്‍ക്കു വേണ്ടിയാണോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണം. ഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യില്ലെന്നു പറഞ്ഞാല്‍ കുറ്റംപറയാനാകില്ല. എന്നാല്‍ ഗവര്‍ണറും തെരുവുനായ് ഭീഷണിയും രണ്ടും രണ്ട് വിഷയങ്ങളാണ് - തിരുമേനി എഴുതുന്നു
ഗവര്‍ണര്‍ക്കെതിരെ മറുതന്ത്രമൊരുക്കി സിപിഎമ്മും. പുതിയ പോര്‍മുഖം തുറക്കും. ലോകായുക്ത പിണറായിക്കെതിരെ വാളോങ്ങില്ലെന്നും വിലയിരുത്തല്‍ ! യുക്തി നോക്കി വഴങ്ങിയും വിഴുങ്ങിയുമൊക്കെ ശീലമുള്ളവര്‍ പിണറായിയെ പ്രതിസന്ധിയിലാക്കുമോ ? പിണറായി - ഗവര്‍ണര്‍ പോരിനെ രാഷ്ട്രീയ പോരാട്ടമായും നിയമയുദ്ധമായും മാറ്റുകയാവും സര്‍ക്കാര്‍ ചെയ്യുക - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
കെഎം ഷാജിയുടേത് സ്വന്തം കാര്യത്തിലുള്ള പ്രതിക്ഷേധമോ അതോ ലീഗിലെ എൽഡിഎഫ് ലൈനിനെതിരെയുള്ള കൊട്ടാരവിപ്ലവമോ ? പാർട്ടി ബന്ധുവായ വ്യവസായി എംഎ യൂസഫലിക്കെതിരായ വിമർശനം ഷാജിക്കെതിരെ ആയുധമാക്കി പാണക്കാടിനെ കളത്തിലിറക്കി കുഞ്ഞാലിക്കുട്ടിയും കൂട്ടരും. ബിജെപി ഭയം പറഞ്ഞു ലീഗിനെ എൽഡിഎഫിലെത്തിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിക്കുകയാണെന്ന് ആരോപിച്ചു മുനീറും ഷാജിയും. പദവിയിലെത്തിയ ശേഷമുള്ള ഏറ്റവും വലിയ സംഘടനാ വെല്ലുവിളിയെ സാദിഖലി തങ്ങൾ എങ്ങനെ നേരിടുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകർ
അമ്മക്കു ഭ്രാന്തു പിടിച്ചാലും ചങ്ങലക്കിട്ടേ പറ്റൂ ? അപ്പോൾ പട്ടിക്ക് ഭ്രാന്ത് പിടിച്ചാലോ ! റോഡിലെ കുഴികളേക്കാൾ ഭയാനകമാണ് നായ്ക്കൾ. പട്ടി കടിക്കുന്നതും കൊള്ളാത്ത വാക്സിൻ കുത്തിവയ്ക്കുന്നതുമൊക്കെ നമുക്കൊരു വാർത്ത മാത്രമാണ്. പക്ഷെ കടി കിട്ടിയവൻ കുരച്ചു മരിയ്ക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുക. സ്വയം സംരക്ഷിക്കാന്‍ എന്തും ചെയ്യാമെന്ന് ഐപിസി 97 -ാം വകുപ്പില്‍ പറയുന്നുണ്ട്. എങ്കിൽ പേപ്പട്ടികളെ കൊല്ലാൻ ഉത്തരവിടണം. എങ്കിൽ വീണയാകും ഹീറോ - 'നിലപാടി'ൽ എഡിറ്റർ ആർ അജിത്കുമാർ