ബിജെപിയെ ലക്ഷ്യം വയ്ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍. യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും സാമുദായിക സംഘടനാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളുമൊക്കെ കേരളത്തില്‍ രാഷ്ട്രീയ പ്രതിഫലനമുണ്ടാക്കുമോ എന്ന ആശങ്കയില്‍ സിപിഎം. പാളിച്ചകളിലൂടെ കടന്നുപോകുന്ന രണ്ടാം പിണറായി സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്താന്‍ കേരള എംപി കൂടിയായ രാഹുല്‍ ഗാന്ധിയും മുന്നിട്ടിറങ്ങുന്നു - രാഹുലിനെ തള്ളാനും കൊള്ളാനും വയ്യാതെ സിപിഎമ്മും !
ഒരു സുപ്രീം കോടതി വിധിയാണ് തെരുവു നായ്ക്കളെ കൊല്ലുന്നത് നിരോധിച്ചത്. പിന്നില്‍ വാക്സിന് ലോബിയാണെന്നാണ് ആരോപണം. 5000 കോടി വരും ഇന്ത്യയിലെ പേപ്പട്ടി വിരുദ്ധ വാക്സിന് മാര്‍ക്കറ്റ്. 3500 കോടിയും ലാഭമാണ്. കുറെ കമ്മീഷനും. ഏകദേശം 1000 കോടിയുടെ വാക്സിനാണത്രെ 5000 കോടിക്കു വില്‍ക്കുന്നത്. അപ്പോൾ പട്ടികൾ നീണാൽ വാഴുന്നതുകൊണ്ട് ആർക്കാണ് ലാഭം. നായ്ക്കളുടെ ശല്യം ഒഴിവാക്കാൻ വേറെയും മാർഗങ്ങളുണ്ട് - ' നിലപാടി 'ൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
നാട്ടിൽ നിക്ഷേപം നടത്തിയ പാവം പ്രവാസികളെപോലും സമരം നടത്തിയും കൊടി നാട്ടിയും കുത്തുപാള എടുപ്പിച്ച അണികളെ നിയന്ത്രിക്കാൻ സാധിക്കാത്ത മുഖ്യമന്ത്രിയും മന്ത്രിമാരും യുറോപ്യൻ 'ഉപരിപഠന സന്ദർശന യാത്രയ്ക്ക്' കോപ്പ് കൂട്ടുന്നത് നിക്ഷേപ സൗഹൃദം പഠിക്കാൻ. പിന്നെ നമ്മുടെ അക്ഷരമറിയാത്തവരുടെ 'ഓൾ പാസ്' വിദ്യാഭ്യാസ സമ്പ്രദായത്തെക്കാൾ മികച്ചത് എന്തെങ്കിലും ഉണ്ടോയെന്നറിയാൻ ഫിൻലൻഡിലും സന്ദർശനം. മടങ്ങിവരുമ്പോൾ കുട്ടി സഖാക്കളോട് നോക്കുകൂലിയും കൊടി നാട്ടലും ഒന്നുപേക്ഷിക്കാൻ പറഞ്ഞാൽ 75 % നിക്ഷേപ സൗഹൃദം ഓക്കെയാകും
വായിച്ചു വളരുക എന്നത് ജീവിതത്തെ ഭംഗിയുള്ളതാക്കുന്നു... എഴുത്തിന്റെ വഴിയേ - ഒ.കെ ശൈലജ (ലേഖനം)