വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം നിലനിൽപിനു വേണ്ടിയുള്ളതാണ്. അവർക്ക് വലിയ ആവശ്യങ്ങളൊന്നുമില്ല. കടലിൽ പോയി മത്സ്യം പിടിക്കണം. അത് വിൽക്കണം. അന്തിയുറങ്ങണം. ഇതിനായിട്ടാണ് അവരുടെ സമരം. മത്സ്യത്തൊഴിലാളികൾ പറഞ്ഞാൽ പറയുന്നത് ചെയ്യുന്നവരാണ്, സർക്കാരിനെപ്പോലെയല്ല. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സെക്രട്ടറിയറ്റിൽ കയറാൻ അവർ സമ്മതിക്കില്ല - തിരുമേനി എഴുതുന്നു
ഭൂമിമലയാളത്തില് ഇത്രയധികം സാക്ഷികളെ കൂറുമാറ്റിച്ച പ്രതി ദിലീപല്ലാതെ വേറെയില്ല. പ്രതിയുടെ വക്കീലന്മാരെ പ്രതിയാക്കിയ വേറെ പോലീസും ലോകത്തുണ്ടാവില്ല. ബാലചന്ദ്രകുമാറിനെപ്പോലൊരു സുഹൃത്ത് ചരിത്രത്തിലുണ്ടാവുമോ ? ഇനി എന്തൊക്കെ കാണണം. പ്രേഷകര്ക്കൊരു പുകച്ചിലാണ്, അമ്മയെപ്പോലെ. എവിടാണു ശരിയെന്നൊരു പിടിയുമില്ല. ഇതുപോലെ പണം വാരിയെറിഞ്ഞു കളിക്കാന്‍ ദിലീപും സര്‍ക്കാരും ഇരുപക്ഷവും വേണം. അല്ലെങ്കില്‍ കുറഞ്ഞത് ഒരു കുരുവിനാക്കുന്നേല്‍ കുറുവച്ചനെങ്കിലും വേണം - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
മന്ത്രിമാര്‍ പൊതുജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലണം എന്നു പറഞ്ഞ സിപിഎം ആദ്യം സെക്രട്ടറിയേറ്റിലെ സന്ദര്‍ശകരുടെ എണ്ണമൊന്ന് പരിശോധിക്കണം ! മന്ത്രിയെ മുന്‍പരിചയമില്ലാത്ത ഒരു സാധാരണക്കാരന് ആവലാതി ബോധിപ്പിക്കാന്‍ ഒരു മന്ത്രിയെ കാണണമെങ്കില്‍ അതിനുള്ള 'ചെപ്പടിവിദ്യ' ഒന്നു പറഞ്ഞുകൊടുക്കുമോ ? അങ്ങനൊരാള് നമ്മുടെ മുഖ്യമന്ത്രിയെ കണ്ടിട്ട് എത്രനാളായെന്ന് തിരക്കുമോ ? സാധാരണക്കാരെ കാണണമെങ്കില്‍ മന്ത്രിമാർക്ക് പൊതുസമ്മേളനം വിളിച്ചുകൂട്ടി മുകളില്‍ നിന്ന് നോക്കേണ്ടി വരും - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
മുമ്പ് സഹകരണ സ്ഥാപനങ്ങളിലെന്നപോലെ ഇപ്പോള്‍ സര്‍വകലാശാലകളിലേയ്ക്കും നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും കടന്നു കയറുകയാണ്. യുജിസി സ്കെയിലും ഉയര്‍ന്ന ശമ്പളവുമാണ് കാരണം. അതിനു തടസം ഗവര്‍ണറാണെങ്കില്‍ അദ്ദേഹത്തെ നോക്കുകുത്തിയാക്കണം. അതിനാണ് ഓര്‍ഡിനന്‍സ്. രാഷ്ട്രപതിക്കില്ലാത്ത രണ്ട് അധികാരങ്ങളാണ് ഗവര്‍ണര്‍ക്കുള്ളത്. അതിലൊന്ന് അദ്ദേഹം പ്രയോഗിച്ചാല്‍ ബില്ല് പാസാകില്ല. ഇനി ഗവര്‍ണര്‍ക്ക് തീരുമാനിക്കാം - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍.
ബ്രിട്ടണില്‍ ട്രാഫിക് കേസില്‍പ്പെട്ട സ്വന്തം മകനെ സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ പിതാവായ പ്രധാനമന്ത്രി നേരിട്ട് സ്റ്റേഷനല് എത്തി ഒപ്പിട്ടു നല്‍കേണ്ടി വന്നു. അതാണാ ജനാധിപത്യത്തിന്റെ സൗന്ദര്യം. നമ്മുടെ ഒരു എംഎല്‍എയുടെ മകനെ പോലീസ് പിടികൂടിയാല്‍ എന്താകും സ്ഥിതി ? സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തില്‍ ഇന്ത്യയില്‍ വന്നത് രണ്ട് മാറ്റങ്ങളാണ്. ഒന്ന് ഹൈന്ദവ ഭൂരിപക്ഷ രാഷ്ട്രീയം. രണ്ട് അഴിമതി-കുടുംബവാഴ്ച മുക്തമായ മുഖ്യ ഭരണകക്ഷി - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത്കുമാര്‍
ഇന്ന് സ്വാതന്ത്രം അനുഭവിക്കുന്ന നമ്മുക്ക് അതിന്റെ മഹത്വം കേവലം ഒരു പതാക ഉയർത്തലിൽ മാത്രം ഒതുങ്ങുന്നതായി തോന്നും. ജാതിയുടെ, മതത്തിന്റെ, ഭാഷയുടെ പേരിൽ തമ്മിൽ കലഹിച്ചു തകരുന്നതിനെ നാം എതിർക്കണം. ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും സാഹോദര്യവും സമാധാനവും പുരോഗതിയും നിലനിർത്താൻ ഈ അവസരത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം... (ലേഖനം)