കെ.ടി ജലീല്‍ പറഞ്ഞത് വ്യക്തിപരമായ ഒരു നിരീക്ഷണമാണ്. അത്തരം നിരീക്ഷണങ്ങളെ അപഹസിക്കുന്നതും കേസു കൊടുക്കുന്നതും ഒരു ജനാധിപത്യ സംവിധാനത്തില്‍ അത്ര ഭൂഷണമോണോ ? അഭിപ്രായം ഇരുമ്പുലക്കയല്ലല്ലോ. എന്നാല്‍ കെ.ടി ജലീലിനെ നമുക്ക് വിചാരണക്ക് വിധേയമാക്കാം. പക്ഷേ അതൊരു ബൗദ്ധിക വിചാരണയാകണം - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത്കുമാര്‍
സെക്രട്ടറിയേറ്റ് ഫയല്‍ കൂമ്പാരങ്ങളുടെ സ്റ്റോറായി മാറി. നായനാരുടെയും വി.എസിന്റെയും കാലത്തെ ഫയല്‍ ഡോക്ടറായിരുന്ന മുരളീധരന് നായര്‍ക്കു പകരം ഫയല്‍ നീക്കങ്ങളില്‍ തീരെ അനുഭവ സമ്പത്തില്ലാത്തവരാണ് പേഴ്സണല്‍ സ്റ്റാഫിലധികവും. റേറ്റിംഗില്‍ മിക്ക മന്ത്രിമാരും ശരാശരിയ്ക്ക് പുറകില്‍. ബംഗാളിനെ ഭയന്ന് കേരളത്തില്‍ കൊണ്ടുവന്ന തലമുറമാറ്റം സിപിഎമ്മിന് കീറാമുട്ടി ? പുനര്‍വിചിന്തനമുണ്ടായില്ലെങ്കില്‍ തിരിച്ചടിക്ക് നിയമസഭാ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടി വരില്ല - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത്കുമാര്‍
നാലു വര്‍ഷം കൊണ്ട് കേരളത്തിലെ നാലു വിമാനത്താവളങ്ങളിലൂടെ കൊണ്ടുവന്നത് 1720 കിലോ കള്ളക്കടത്തു സ്വര്‍ണം. നേപ്പാള്‍ വഴി റോഡു മാര്‍ഗം വരുന്നത് ഈ കണക്കിലില്ല. ഒരു കിലോ സ്വര്‍ണം കടത്താന്‍ 5 ലക്ഷം രൂപവരെയാണ് കടത്തുകൂലി. ചരക്ക് ലക്ഷ്യസ്ഥാനത്തെത്തിയില്ലെങ്കില്‍ കാരിയറുടെ ജിവനെടുക്കും. വന്‍ തോക്കുകളായ സ്വര്‍ണക്കടകളും കസ്റ്റംസും പോലീസുമെല്ലാം ഉള്‍പ്പെടുന്ന ഈ സമാന്തര സമ്പദ്ഘടന നാടിന്റെ നട്ടെല്ലു തകര്‍ക്കും - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍