മാസം പകുതി കഴിഞ്ഞതേയുള്ളൂ. എങ്കിലും കയ്യിലുണ്ടായിരുന്ന അവസാന ഫിൽസും ഇർഫാൻ ഖാൻ ഇന്നലെ അത്താഴത്തിനായി ചെലവഴിച്ചുകഴിഞ്ഞു. മാസത്തിലെ ഇനിയുള്ള ദിനങ്ങൾ വലിയ ഒരു ചോദ്യമായി നിൽക്കുകയാണ്.
ജോലിത്തിരക്കിന്റെയും, യാത്രയുടെയും ഭാരം ഫ്ലാറ്റിലേക്ക് ഓടിച്ചെന്ന് കുടഞ്ഞിടാൻ പോകുന്ന വഴിയിലാണ് എന്റെ മുന്നിൽ എളിമയുടെയും ഭവ്യതയുടെയും പ്രവാചകനെപ്പോലെ ഒരു പാകിസ്ഥാനി പ്രത്യക്ഷപ്പെട്ടതും മേൽപറഞ്ഞ ചോദ്യം ചോദിക്കുന്നതും.ഞാൻ ആ...
ഗൾഫിലെത്തി ആദ്യമായി കിട്ടിയ സാലറിയെടുക്കാനാണ് ഞാൻ ബാങ്കിന്റെ എ.ടി.എമ്മിൽ എത്തിയത്. ആദ്യ ശമ്പളം, പുതിയ എ.ടി.എം. കാർഡ്. സന്തോഷത്തിരമാല ആഞ്ഞടിച്ചുകയറുമ്പോൾ ഞാൻ പേഴ്സിൽ നിന്നും കാർഡ് എടുത്തു.
എമിറേറ്റ്‌സ് ടവ്വറിന് അടുത്തുള്ള സൂമിലേക്ക് (Zoom) വൈകുന്നേരം ഞാൻ നടന്നത്, പെട്ടെന്നെവിടെനിന്നോ വിളിക്കാത്ത അതിഥിപോലെ വിശപ്പ് വന്നുകയറിയതിനാൽ സ്‌നാക്‌സ് വല്ലതും വാങ്ങാം എന്നുകരുതിയാണ്.
എൻറെ ബാല്യത്തിൽ, വീടിൻറെ ചുമരുകളിലും മറ്റും ചെറുതേനീച്ചകൾ കൂടുവയ്ക്കുമായിരുന്നു. ഒരു ഉപദ്രവവും ഇല്ലാത്ത ചെറുജീവികൾ. നമ്മൾ ഉപദ്രവിക്കാൻ ചെന്നാൽ പാവം തലയ്ക്കു മുകളിൽ പറക്കുകയും തലമുടിയിൽ ഒക്കെ...
ദുബായ് ഷേക്ക് സായിദ് റോഡിൽ എത്തിയപ്പോളാണ് കണ്ണ് തുറന്നത്. ട്രാഫിക് ശല്യം ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ ഖിസൈസിൽ എത്തിച്ചേർന്നു. മൂന്നരയായപ്പോൾ പോണ്ട് പാർക്കിൽ എത്തി
കുറെ നാൾ മുമ്പ് മനു. എസ്. പിള്ളയുടെ 'ദി ഐവറി ത്രോൺ' എന്ന പുസ്തകം ഒത്തിരി ഇഷ്ടത്തോടെ വാങ്ങി. എഴുനൂറോളം പേജുകൾ ആർത്തിയോടെ, ഒരു സസ്‌പെൻസ് ത്രില്ലർ...
ദുബായിലെ അറിയപ്പെടുന്ന ബാത്ത്‌റൂം ഗായകനാണ് ഞാൻ എന്നാണ് സ്വയം വിശ്വസിക്കുന്നത്. എൻറെ സ്റ്റുഡിയോയും, ഓർക്കസ്ട്രയും, പ്രാക്ടീസുമൊക്കെ നടക്കുന്ന സ്ഥലമാണ് വാഷ് ബേസിനും, ബാത് ടബ്ബും
പഴുത്തില ഒന്നും മിണ്ടിയില്ല. ലോകം കുറേകണ്ടതാണ്. ഇനി പച്ചില പറഞ്ഞതുപോലെ എണ്ണിത്തീർക്കാവുന്ന ദിനങ്ങൾ മാത്രം തനിക്ക് ബാക്കി. ഒരുകാലത്ത് ഓജസ്സും ശക്തിയും എല്ലാം ഉണ്ടായിരുന്നു.
ഏകദേശം ഇരുപത് വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 1998 നവംബറിലെ ഒരു പ്രഭാതം. നഗരസുന്ദരി തൻറെ മേനിയെ തഴുകുവാൻ എത്തുന്ന കാമുകനായ മഞ്ഞുകാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളോടെ അണിഞ്ഞൊരുങ്ങി...
ഓഫീസിനുള്ളിലെ തിരക്കിനിടയിൽ വന്ന ഭാര്യയുടെ വോയ്‌സ് മെസേജ് എന്നിൽ ഒരു പ്രകമ്പനം കൊള്ളിച്ചു. മകൾക്ക് എത്രയും പെട്ടെന്ന് ചെറിയ രണ്ട് സർജറികൾ നടത്തണം. ഒന്ന് ആഡ് നോയിഡ്...
അതെ, നിങ്ങൾ ഉറങ്ങുമ്പോഴും പലരും ഉറങ്ങാതെ കാത്തിരിക്കുകയാണ്.
കണ്മുന്നിൽനിന്നും മരണം അകന്നുമാറിപോകുന്നത് കണ്ട ആ പ്രഭാതം 2008 ജനുവരിയിൽ ആയിരുന്നു.
ഞങ്ങൾ റിക്കവറി വിളിക്കാൻ പരിചയമുള്ള ഒരു വർക്ഷോപ്പ്കാരൻ മുഖേന ശ്രമിക്കുകയായാണ്. റിക്കവറിക്കാർ വരും എന്നുറപ്പായപ്പോൾ പോലീസുകാരൻ പറഞ്ഞു.
ഒരുപാട് മറക്കാനാകാത്ത അനുഭവങ്ങൾ നമ്മുടെയെല്ലാം പ്രവാസ ജീവിതത്തിലുണ്ട്. മുന്നോട്ടുള്ള പ്രയാണത്തെ വെള്ളവും വെളിച്ചവുമേകി വളർത്തുന്നത് ആ അനുഭവപാഠങ്ങൾ തന്നെയാണ്.