Current Politics
തൊട്രാ പാക്കലാം... പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിനെ കൃഷി വകുപ്പിൽ നിന്ന് മാറ്റാനുള്ള നീക്കം ആസൂത്രിതമെന്ന് സൂചന. പിന്നിൽ സിപിഎമ്മും ഭരണം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനും. രണ്ടുവട്ടം സ്ഥലം മാറ്റിയിട്ടും അശോക് തിരികെ എത്തിയത് നിയമയുദ്ധത്തിലൂടെ. സ്ഥലം മാറ്റത്തിന് പിന്നിൽ ലോകബാങ്ക് പദ്ധതിയായ കേരയുടെ ഫണ്ട് വക മാറ്റലെന്ന് ആരോപണം
മന്ത്രിയായിരുന്ന നീല ലോഹിതദാസൻ നാടാരെ ലൈംഗിക അപവാദത്തിൽ കുടുക്കിയത് സിപിഎം എന്ന് കലാകൗമുദിയിൽ ലേഖനം. വെളിപ്പെടുത്തൽ നടത്തിയത് അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറി. നീലനെ കുടുക്കിയത് പാർട്ടിക്ക് വേണ്ടപ്പെട്ട മലപ്പുറത്തെ വ്യവസായിയുടെ മരം കൊള്ള ഒതുക്കാൻ കൂട്ടുനിൽക്കാത്തതിനാലെന്നും വെളിപ്പെടുത്തൽ. കത്തി പടർന്ന രാഷ്ട്രീയ വിവാദം
രണ്ടരവർഷമായി ക്ഷാമബത്ത നിഷേധിക്കുന്ന സർക്കാർ നയം തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിക്കുമെന്ന് ഭയം. തിരഞ്ഞെടുപ്പുകൾക്ക് മുൻപ് ഡി.എ കുടിശിക നൽകാൻ നീക്കം. സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരുമായി മുപ്പത് ലക്ഷം പേർ. അവകാശ നിഷേധം തിരഞ്ഞെടുപ്പ് ആയുധമാക്കാൻ പ്രതിപക്ഷം. പ്രതിരോധിക്കാൻ സർക്കാർ. ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതിയും. തിരഞ്ഞെടുപ്പുകൾക്ക് മുൻപ് ജനപ്രിയ പ്രഖ്യാപനങ്ങൾ വരും
കേരളത്തിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പായാൽ കള്ളരേഖയിൽ വോട്ടർപട്ടികയിൽ കയറിക്കൂടിയ ബംഗ്ലാദേശികളും ഇരട്ടവോട്ടുകാരും പുറത്താവും. കേരളത്തിലും ബംഗാളിലും ഒരുപോലെ വോട്ടുചെയ്യുന്നത് പതിനായിരങ്ങൾ. അന്യസംസ്ഥാന വോട്ടുബാങ്ക് കളിക്ക് തടയിടാൻ കേന്ദ്രം. വ്യാജ ആധാറുമായി കേരളത്തിലുള്ള ബംഗ്ലാദേശികൾ വൻതോതിൽ. കൊച്ചിയിൽ മാത്രം ഒന്നരലക്ഷം അന്യസംസ്ഥാനക്കാർ. ഇവരുടെ മറപറ്റി ബംഗ്ലാദേശികളും. വോട്ടർപട്ടിക അഴിച്ചുപണിയുമ്പോൾ പൊള്ളുന്നതാർക്ക്
സിപിഐ സ്ഥാനാര്‍ത്ഥിയെ തോല്പിച്ച് തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം അതീവ ഗൗരവതരം എന്ന് വിശേഷിപ്പിച്ച് സിപിഐയുടെ രാഷ്ട്രീയ റിപ്പോര്‍ട്ട്. കാസയും തീവ്ര ഇസ്ലാം സംഘടനകളും വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിയന്ത്രിക്കാന്‍ നിയമമുണ്ടാകണം. സഹകരണ മേഖലയുടെ വിശ്വാസം തകര്‍ന്നു. ഭാരതാംബ വിവാദത്തില്‍ കൃഷിമന്ത്രിക്ക് പ്രശംസ. സിപിഐ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ട് ഇങ്ങനെ
പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കര്‍ഷകരോട് പറഞ്ഞ വാക്ക് പാലിച്ചിട്ടില്ല. തൊഴിലാളികള്‍ക്ക് രക്ഷയില്ല, പുതിയ നിയമനങ്ങളില്ല. പ്രകടന പത്രികയില്‍ പറഞ്ഞ പലതും നടപ്പിലാക്കുന്നില്ല. ഇങ്ങനെ പോയാല്‍ രക്ഷയില്ലെന്ന് സിപിഐ
നേപ്പാളിലെ ജെൻ-സികൾക്ക് പിന്നിലെ പ്രേരകശക്തി സുദൻ ഗുരുങ്. 36 കാരൻ സാമൂഹ്യപ്രവർത്തനത്തിന് എത്തിയത് ഭൂകമ്പത്തിൽ തന്റെ കുട്ടിയെ നഷ്ടപ്പെട്ടതോടെ. ഗുരുങ് രൂപീകരിച്ച എൻജിഒ ഹാമി നേപ്പാൾ വളർന്നത് സമ്പൂർണ്ണ പൗരപ്രസ്ഥാനമായി. പ്രക്ഷോഭത്തിന്റെ മൂലകാരണം തൊഴിലില്ലായ്മയും ദാരിദ്രവും
ആശങ്ക പരത്തി അമീബിക്ക് മസ്തിഷ്ക ജ്വരം. ഒരു മാസത്തിനിടെ രോഗം ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 5 പേർ. സംസ്ഥാനത്ത് നിന്നും നിർമാർജ്ജനം ചെയ്ത കോളറ ബാധിച്ചും മരണം. ചികിത്സാ രംഗത്തും പലതരം വീഴ്ച്ചകൾ. എങ്ങുമെത്താതെ മന്ത്രി പ്രഖ്യാപിച്ച അന്വേഷണങ്ങളും. പകർച്ചവ്യാധികൾ മൂലമുള്ള മരണങ്ങളും ഉയർന്നു. ഇരുട്ടിൽതപ്പി ആരോഗ്യ വകുപ്പ്