കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നു പുറത്താക്കിയതിന്റെ ദുരന്ത ഫലമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെന്ന് കോണ്‍ഗ്രസുകാരും ഐ.എന്‍.ടി.യു.സിക്കാരും ഓര്‍ക്കണം !ഐ.എന്‍.ടി.യു.സിയെ കോണ്‍ഗ്രസിന്റെ വെറുമൊരു പോഷക സംഘടനയായി...
ആരുടെ സമരവും കേരളത്തില്‍ വിജയിക്കും. അത് കേരളത്തിലേ വിജയിക്കൂ. സെക്രട്ടേറിയറ്റിലെ 4800 ജീവനക്കാരില്‍ 32 പേര് മാത്രമാണ് തിങ്കളാഴ്ച ജോലിക്കെത്തിയത്. പണി മുടക്കിയ സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ...
സ്ത്രീകള്‍ നേതൃത്വം നല്കുന്ന സിൽവർ ലൈന്‍ സമരങ്ങള്‍ ശക്തമാകുകയും അതിനു പിന്നില്‍ യു.ഡി.എഫ് - ബി.ജെ.പി - എസ്.ഡി.പി.ഐ സഖ്യം ദൃഢമാവുകയും ചെയ്യുന്നു ! ഇടതു പക്ഷത്തിനെതിരെ...
നേതൃമാറ്റമല്ലാതെ മറ്റൊന്നിനെക്കുറിച്ചും കോണ്‍ഗ്രസിനു ചിന്തിക്കാനാവില്ല ! പുതിയ നേതാവുണ്ടാവണം. പുതിയ പരിപാടിയും പുതിയ ചിന്തയും ഉണ്ടാവണം. എന്തുകൊണ്ട് സോണിയയും രാഹുലും പ്രിയങ്കയും ഒഴിയണം ? - മുഖപ്രസംഗത്തില്‍...
ഇനി കോണ്‍ഗ്രസ് എന്തു ചെയ്യും ? പല പരാജയങ്ങളും കൂടിച്ചേര്‍ന്നുണ്ടായ പടുകുഴിയില്പ്പെട്ടുപോയിരിക്കുന്നു കോണ്‍ഗ്രസ് ! എന്തു വന്നാലും ഞാന്‍ അധികാരക്കസേര വിടില്ലെന്നു വാശിപിടിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ചരിത്രം പഠിക്കുക...
ആത്മീയ പരിവേഷം തന്നെയാണ് തങ്ങള്‍മാരുടെ മുഖമുദ്ര ! കേരളത്തിലെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലെ പ്രധാന പാര്‍ട്ടികളിലൊന്നായ മുസ്ലിം ലീഗിന്റെ തലപ്പത്തെത്തിയിരിക്കുന്ന സാദിഖലി തങ്ങള്‍ക്ക് സ്വന്തം കഴിവും മികവും...
പാര്‍ട്ടിയുടെ നടത്തിപ്പിന് തന്റെ മേല്‍നോട്ടം ഇനി ആവശ്യമില്ലെന്ന സന്ദേശം പിണറായി പാര്‍ട്ടിക്കു നല്കിയിരിക്കുന്നു. സംഘടനയുടെ നടത്തിപ്പു ചുമതല ഇനി പൂര്‍ണമായും കോടിയേരിയുടെ കൈയിൽ. ഒപ്പം സിപിഎമ്മിന്റെയും ഇടതു...
ചരിത്രത്തില്‍ അഡോള്‍ഫ് ഹിറ്റ്ലറെ പോലെ പല ഏകാധിപതികളെയും കാണാനാവും ! ലോകമെമ്പാടും വെട്ടിപ്പിടിച്ചു സ്വന്തം കാല്‍കീഴിലാക്കാന്‍ ശ്രമിച്ചവര്‍. പക്ഷെ അവര്‍ക്കൊക്കെയും ലോകം കനത്ത പ്രഹരം നല്കുന്ന കഥകളാണ്...
നാറ്റോ വന്‍ ശക്തികളുടെ സൈനിക കൂട്ടായ്മയാണ് ! പക്ഷെ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. യുക്രെയിന് നാറ്റോ എന്ന സൈനിക സഖ്യത്തില്‍ ചേര്‍ന്നാല്‍ റഷ്യയ്ക്കതു ഭീഷണിയാവുമെന്നതാണ് പുട്ടിന്റെ പേടി...
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകളും 50 വയസില്‍ താഴെയുള്ളവര്‍ക്കു നീക്കിവെയ്ക്കണമെന്നതായിരുന്നു കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം ആഴത്തില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയം. നാടൊട്ടുക്ക് കോണ്‍ഗ്രസിനോടു ചേര്‍ന്നു നില്ക്കുന്ന യുവാക്കള്‍ ഇതിനെ വാനോളം വാഴ്ത്തി. പക്ഷെ ഇപ്പോഴിതാ കോണ്‍ഗ്രസില്‍ വീണ്ടു വിചാരം. പകുതി സീറ്റും ഒരു പരിചയവുമില്ലാത്ത യുവാക്കള്‍ക്കു വിട്ടു നല്കിയാല് അവര്‍ ജയിക്കുമെന്നെന്താണുറപ്പ് ? പാര്‍ട്ടിയില്‍ പഴക്കവും തഴക്കവുമുള്ള മുതിര്‍ന്ന നേതാക്കളെ അങ്ങനെയങ്ങുപേക്ഷിച്ചാല്‍ പഴയ നേതാക്കളുമില്ല, യുവ നേതാക്കളുമില്ല എന്ന സ്ഥിതി വരില്ലേ ? നേതൃത്വത്തില്‍ […]
സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ തൃക്കാക്കരയില്‍ ട്വന്റി – 20 എന്തു രാഷ്ട്രീയമാണു കളിക്കാന്‍ പോകുന്നത് ? സ്വന്തം കരുത്തിലൂടെ ഏതെങ്കിലുമൊരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക, അതുവഴി മറ്റേ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുക – ഇതാണോ ട്വന്റി – 20 യുടെ പരിപാടി ? ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ ട്വന്റി – 20 പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുകയാണോ ? ഉപതെരഞ്ഞെടുപ്പല്ലേ, ചിലരോടൊക്കെ കണക്കു ചോദിച്ചുകളയാമെന്നു തന്നെയാവണം ട്വന്റി – 20 യുടെ മനസിലിരുപ്പ്. ഇതില്‍ ആദ്യ ലക്ഷ്യം കുന്നത്തുനാട് എം.എല്‍.എ […]
പ്രൊഫ. കെ.വി തോമസിനെ രണ്ടു വര്‍ഷത്തേയ്ക്ക് കോണ്‍ഗ്രസില്‍ നിന്നു സസ്പെന്റ് ചെയ്യാന്‍ പാര്‍ട്ടി അച്ചടക്ക സമിതി ശുപാര്‍ശ ചെയ്യുന്നു. കെ.വി തോമസ് ഇനിയെന്തു ചെയ്യും ? പ്രായമേറെയായിരിക്കുന്ന കെ.വി തോമസിന് രണ്ടു വര്‍ഷക്കാലം ഒരു നീണ്ട കാലയളവാണ്. ഇത്രയും കാലം കോണ്‍ഗ്രസിനകത്ത് കുത്തിപ്പിടിച്ചിരുന്ന് അടുത്ത തീരുമാനം വരെ കാക്കാന്‍ തോമസിനാവില്ല. പി.സി ചാക്കോയെപ്പോലെ, കെ.പി അനില്‍കുമാറിനെപ്പോലെ കെ.വി തോമസും പാര്‍ട്ടിക്കു പുറത്തേക്കുള്ള വഴിയിലെത്തിക്കഴിഞ്ഞു. കെ.വി തോമസിനെയും കോണ്‍ഗ്രസിലെ മേലാളന്മാര് പുറത്തേയ്ക്ക് തള്ളിവിടുന്നു. എന്നു പറയുന്നതാവും ശരി. സി.പി.എം […]
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പ്രശാന്ത് കിഷോറിനു കഴിയുമോ ? 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍, രൂപീകരിക്കേണ്ട സഖ്യങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിശദമായ രൂപരേഖ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ഹൈക്കമാന്റിനു നല്കി കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാന്, ഛത്തിസ്ഗഢ്, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്ഥിതിഗതികളെപ്പറ്റി പ്രശാന്ത് കിഷോറിനെയും പങ്കെടുപ്പിച്ച് സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ച തുടങ്ങുകയും ചെയ്തു. നാലു സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെങ്കിലും അടുത്ത ലോക്സഭാ […]
കോഴിക്കോടു ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തില്‍പ്പെട്ട എം.എസ് ഷെജിനും ജോയ്സ്ന മേരി ജേക്കബും തമ്മിലുള്ള കല്യാണം പെട്ടെന്നാണു വിവാദത്തിനു തിരി കൊളുത്തിയത്. കോടഞ്ചേരി സ്വദേശിനിയും സൗദി അറേബ്യയില്‍ നഴ്സുമായ ജോയ്സ്നയും സി.പി.എം കണ്ണോത്ത് ഏരിയാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി സെക്രട്ടറിയുമായ ഷെജിനും തമ്മിലുള്ള വിവാഹം കോടഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഷെജിന്‍ മുസ്ലിം സമുദായാംഗമാണ്. ജോയ്സ്ന കത്തോലിക്കാ സഭാംഗവും. പെട്ടെന്നാണ് വിവാദത്തിനു തീപിടിച്ചത്. ഇതു ലൗ ജിഹാദാണെന്നു പറഞ്ഞ് മതാദ്ധ്യക്ഷന്മാരും രാഷ്ട്രീയക്കാരുമെല്ലാം രംഗത്തിറങ്ങി. പാര്‍ട്ടി രേഖ ഉദ്ധരിച്ചുകൊണ്ടുതന്നെ, […]
എറണാകുളം ജില്ലയിലെ തൃക്കാക്കര നിയമസഭാ മണ്ഡലത്തിനു ചൂടു പിടിക്കുകയാണ്. മുന്‍ എം.എല്‍.എ പി.ടി. തോമസിന്റെ മരണത്തെ തുടര്‍ന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ടു മുന്നണികളും ഒരിക്കല്‍ കൂടി മാറ്റുരയ്ക്കാനൊരുങ്ങുന്നു. പരമ്പരാഗതമായി തൃക്കാക്കര ഒരു യു.ഡി.എഫ് മണ്ഡലമാണ്. കൃത്യമായി പറഞ്ഞാല്‍ കോണ്‍ഗ്രസിനോടാഭിമുഖ്യമുള്ള മണ്ഡലം. ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞാല്‍ ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശം. സുറിയാനി ക്രിസ്ത്യാനികളുടെ ഒരു പ്രമുഖ കേന്ദ്രമെന്നര്ത്ഥം. ക്രിസ്ത്യാനികള്‍ പൊതുവെ കോണ്‍ഗ്രസ് അനുകൂലികളാണെന്ന അനുമാനവും ഈ ചിന്തയ്ക്കു പിന്നിലുണ്ടെന്ന് അടിവരയിട്ടു പറയേണ്ടതുമുണ്ട്. രണ്ടു ലക്ഷത്തോളം വരുന്ന […]
കെ.വി തോമസ് എങ്ങോട്ട് ? കുറെ ദിവസങ്ങളായി കേരള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി താരശോഭയോടെ കഴിയുന്ന പ്രൊഫ. കെ.വി തോമസ് കോണ്‍ഗ്രസില്‍ തുടരുമോ ? അതോ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചു നടന്ന സെമിനാറില്‍ പ്രസംഗിച്ചതിന് അദ്ദേഹത്തെ കോണ്‍ഗ്രസ് ഹൈക്കമാന്റ് പുറത്താക്കി പടിയടച്ചു പിണ്ഡം വെയ്ക്കുമോ ? എന്തായാലും കെ.വി തോമസിനെതിരായി പാര്‍ട്ടി സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച ശക്തിയേറിയ ആരോപണങ്ങള്‍ കണക്കിലെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഭാഗമായുള്ള അച്ചടക്ക സമിതി അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസയച്ചിരിക്കുന്നു. ഏതു പരാതിയായാലും അതു നേരിടുന്ന […]
കേരള രാഷ്ട്രീയത്തില്‍ അത്ര അതികായനൊന്നുമായിരുന്നില്ല കെ.വി തോമസ്. തേവര കോളജിലെ കെമിസ്ട്രി അധ്യാപകനായിരുന്ന തോമസ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തിയതും ലോക്സഭാംഗമായും കേന്ദ്രമന്ത്രിയായും സംസ്ഥാന മന്ത്രിയായുമെല്ലാം ശോഭിച്ചത് അതികായനായ കെ. കരുണാകരന്റെ തണലില്‍. ഇന്നിപ്പോള്‍ കെ.വി തോമസ് കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടിരിക്കുന്നു. കണ്ണൂരില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചു സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ പ്രസംഗിക്കാനൊരുങ്ങുകയാണ് പ്രൊഫ. കെ.വി. തോമസ്. ജീവിതകാലമത്രയും കോണ്‍ഗ്രസുകാരനായിരുന്ന കെ.വി. തോമസിന് ശത്രുക്കളേറെയുള്ളത് കോണ്‍ഗ്രസില്‍ത്തന്നെയാണ്. ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍പ്പെട്ട കെ.വി. തോമസിനെ കോണ്‍ഗ്രസിലെ മുന്‍ നിരയിലേയ്ക്കു കൊണ്ടുവന്ന കരുണാകരന് ലക്ഷ്യം […]
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത് സംഘടനാ റിപ്പോര്‍ട്ട് തന്നെയാണ്. കഴിഞ്ഞ നാലു വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍, അതിലെ പോരായ്മകള്‍, നേട്ടങ്ങള്‍ എന്നിങ്ങനെ ഒരു ഭാഗം. അടുത്ത നാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകനമാണ് അടുത്ത ഭാഗം. ചുരുക്കത്തില്‍ പാര്‍ട്ടിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെയും വരുംകാല പരിപാടികളെയും വിലയിരുത്തുന്ന സമ്മേളനമാണ് സി.പി.എമ്മിനെ സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് എന്നര്‍ഥം. കൃത്യമായ ഇടവേളകളില്‍ വിവിധ ഘടകങ്ങളുടെ സമ്മേളനം നടത്തിയ ശേഷം സംസ്ഥാന സമ്മേളനവും തുടര്‍ന്ന് ദേശീയ തലത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസും […]