Current Politics
ശബരിമലയിലെ സ്വർണക്കൊള്ള വകവയ്ക്കാതെ നിലവിലെ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയർന്ന അംഗത്തിനും കോളടിച്ചു. കാലാവധി നീട്ടൽ ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമോയെന്ന് സർക്കാരിന് ആശങ്ക. വലിയ പദ്ധതികൾ നടപ്പാക്കാൻ 2 വർഷ കാലാവധി പോരെന്ന് ബോർഡ്. ദേവസ്വം അംഗങ്ങൾക്ക് കിട്ടുക പ്രതിമാസം കാൽലക്ഷം രൂപയും കാറും
രാഷ്ട്രപതിയെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി രാജ്ഭവൻ. രാഷ്ട്രപതി താമസിക്കുക തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഗസ്റ്റ്ഹൗസായിരുന്ന അനന്തപുരി സ്യൂട്ടിൽ. നിലത്തും ഭിത്തികളിലുമെല്ലാം തടിയുടെ പാനലിംഗ് അടക്കം ആഡംബര സൗകര്യങ്ങൾ. മഴ തുടർന്നാൽ രാഷ്ട്രപതിയുടെ ശബരിമല ദർശനം തുലാസിൽ. നാല് ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി നാളെയെത്തുമ്പോള്‍
എളവള്ളി പഞ്ചായത്തിന്റെ വികസനത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചു.. വികസനത്തോടൊപ്പം നേട്ടങ്ങളും പുരസ്കാരങ്ങളും പഞ്ചായത്തിലേക്കു കൊണ്ടു വന്നു. അഭിനന്ദിക്കുന്നതിനു പകരം സി.പി.എം അകറ്റി നിര്‍ത്തി. വിവാദങ്ങളില്‍ പ്രതികരിച്ച് സി.പി.എം വിട്ട എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്
കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടികയിൽ കടുത്ത അതൃപ്തിയുമായി ഈഴവ നേതാക്കൾ. പിന്നാക്ക, നാടാർ വിഭാഗങ്ങൾക്കും പരിഗണനയില്ല. പുതിയ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളിൽ ഈഴവ സമുദായത്തിൽ നിന്ന് ആരുമില്ല. 13 വൈസ് പ്രസിഡന്റുമാരിൽ 3 പേരും 58 ജനറൽ സെക്രട്ടറിമാരിൽ 5 പേരും മാത്രം. ഈഴവ, പിന്നാക്കക്കാരെ പിണക്കുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കും. സമുദായ പ്രാതിനിധ്യം കെ.പി.സി.സി പുനസംഘടനയിൽ കല്ലുകടിയാവുമ്പോൾ
ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും അംഗങ്ങളെയും രക്ഷിക്കാൻ കള്ളക്കളി. സ്വർണപ്പാളി ഉണ്ണിപോറ്റിക്ക് കൈമാറിയത് ബോർഡിന്റെ മിനുട്ട്സിൽ എഴുതിയിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. 9 ദേവസ്വം ഉദ്യോഗസ്ഥർ മാത്രമാവുമോ പ്രതികൾ ? പോറ്റി തട്ടിയത് 2 കിലോഗ്രാം സ്വർണം. കേരളം നടുങ്ങിയ സ്വർണക്കൊള്ളയിൽ രാഷ്ട്രീയക്കാർ രക്ഷപെടുമോ