ദാസനും വിജയനും
പിണറായി കൂത്തുപറമ്പില്‍ ഭാസ്കരന് മാസ്റ്റര്ക്കിട്ടും കോട്ടയത്ത് ചാഴികാടനിട്ടും കൊടുത്തതിന്റെ പലമടങ്ങായിയിരുന്നു കോഴിക്കോട് എംടി വാസുദേവന്‍ നായര്‍ പിണറായിയെ വേദിയിലിരുത്തി കൊടുത്തത്. ശരിക്കും കലക്കി സാർ. ഇനി മമ്മുട്ടിക്കുകൂടി അതിനു കഴിയണം. അധികാരം കിട്ടാന്‍ അണികള്‍ അടി മേടിക്കണം. കിട്ടിയാല്‍ പിന്നെ രാജാവും സൂര്യനും ക്യാപ്റ്റനുമൊക്കെയായി വിലസും. കേരളത്തിലെ സാംസ്കാരിക നായകര്‍ ഇനിയെങ്കിലും കുരച്ചുതുടങ്ങട്ടെ - ദാസനും വിജയനും
അസമയത്തും അസ്ഥാനത്തുമുള്ള അറസ്റ്റുകളില്‍ ഭരണപ്പാര്‍ട്ടിയിലെ ഉൾപ്പാർട്ടി ജനാധിപത്യ പാരകൾ പോലീസ് രൂപത്തിൽ പിറവിയെടുത്തിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏഷ്യാനെറ്റ് മുൻഷിയും ആനിരാജയും പറയുന്നത് പോലെ പൊലീസിലെ ആർഎസ്എസ് ആധിപത്യമൊന്നുമല്ല ഇക്കളികൾക്ക് പിറകിൽ. വിഎസ് - പിണറായി വഴക്കുകളേക്കാൾ പാരമ്യതയിലാണോ ഇപ്പോൾ വിഭാഗീയതകൾ കൊടികുത്തി വാഴുന്നത് എന്ന് സംശയിക്കണം. വാഴുന്നവരെ വീഴിക്കാന്‍ ആരോ കരുക്കള്‍ നീക്കും പോലെ - ദാസനും വിജയനും
ബുദ്ധിയിലും സാമര്‍ഥ്യത്തിലും മറ്റ് സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും പിന്നിലാക്കുന്നവരാണ് മലയാളികള്‍. പക്ഷേ ഏത് മാജിക്കുകാരനും ആള്‍ദൈവത്തിനും ചാരിറ്റി കച്ചവടക്കാര്‍ക്കും എളുപ്പം പറ്റിക്കാനാവുന്നതും മലയാളിയെ തന്നെ. കാല് നൂറ്റാണ്ടു പഴക്കമുള്ള കമ്പനികളില്‍ പണം നിക്ഷേപിക്കാന്‍ മലയാളിയെ കിട്ടില്ല. എന്നാല്‍ ആട്, തേക്ക്, മാഞ്ചിയം, മണി ചെയിന്കാരെ കണ്ടാല്‍ പിന്നാലെ കൂടി പറ്റിക്കപ്പെടാന്‍ മല്‍സരിക്കും - ദാസനും വിജയനും
രാജ്യം സമ്മതിച്ച ആ സ്വർണ്ണപ്പെട്ടിയുടെ അറകൾ ഇനിയും തുറക്കാത്തതെന്ത് ? പ്രമുഖ താരങ്ങളുടെ പ്രതിഫലം ദുബായിലെത്തി സ്വർണ്ണപ്പെട്ടി വഴി തിരികെ നാട്ടിലെത്തുന്ന കഥകൾ ആരും ചികയാത്തതെന്ത് ? മാന്ത്രികന്റെ പെട്ടിയിലും ഒളിഞ്ഞിരുന്നത് രഹസ്യങ്ങളുടെ കലവറ തന്നെ. മന്ത്രിമാരും മാന്ത്രികനും കലാപ്രതിഭകളുമെല്ലാം പത്തര മാറ്റുള്ള പൊന്നാകുമ്പോൾ - ദാസനും വിജയനും
നാട്ടികയുടെ നാട്ടുകാരന് ഗള്‍ഫില്‍ കാലുകുത്തിയിട്ട് ഇന്നേയ്ക്ക് 50 വര്‍ഷം. അബുദാബി ഹംദാൻ സ്ട്രീറ്റിലെ എംകെ സ്റ്റോഴ്സിൽ എളാപ്പയെ സഹായിക്കുവാനെത്തി പിന്നെ ഗള്‍ഫില്‍ ഒന്നാമനായി. സ്വയം വളരാനുള്ള കഠിനാധ്വാനത്തിനിടെ തലച്ചുമട് വരെ എടുത്തു. ഷെയ്ക്കുമാരുമായി അടുത്തത് രാജകുടുംബത്തിന്റെ നയവും മനവും അറിഞ്ഞ്. വിദേശ മണ്ണില്‍ യൂസഫലിയുടെ കാരുണ്യമറിഞ്ഞവരില് മരണം മുന്നില്‍ കണ്ട തൃശൂർകാരന് ബെക്സ് കൃഷ്ണന് മുതല്‍ തുഷാര്‍ വെള്ളാപ്പള്ളി വരെ- ദാസനും വിജയനും
കരുതല്‍ മാറി കരുതല്‍ തടങ്കലായ വര്‍ഷം, ' സഖാവ് ' കവിതയില്ല, സിനിമാലക്കാര്ക്കും കോമഡിക്കാര്‍ക്കും മിണ്ടാട്ടമില്ല, സാംസ്കാരിക നായകര്‍ കൊച്ചുമക്കളുമായി 'സില്‍വര്‍ സ്റ്റോമി'ലൊക്കെ കറങ്ങി നടക്കുന്നു, എസ്കോർട്ടിനെ എതിർത്തവര്‍ക്ക് എസ്കോർട്ട് വ്യൂഹം, ജനസമ്പർക്കത്തെ കല്ലെറിഞ്ഞിട്ടു നവകേരള സദസുമായെത്തി, കംപ്യുട്ടറിനെതിരെ സമരം ചെയ്തവരുടെ മക്കള്‍ക്കൊക്കെ കടലാസിലാണെങ്കിലും ഐടി കമ്പനികൾ. നമുക്ക് 2023 നേ മറക്കാം, 2024 ല്‍ പ്രത്യാശിക്കാം - ദാസനും വിജയനും
തെരെഞ്ഞെടുപ്പുകളില്‍ തന്ത്രഞ്ജന്, സമരങ്ങളില്‍ 'അടിക്കടി, തിരിച്ചടി' പോരാളി, വായനയില്‍ അഗ്രഗണ്യന്‍, അറിവില്‍ തരൂരിനൊപ്പം, ബൈബിള്‍ പ്രസംഗിച്ചാല്‍ ബിഷപ്പുമാര്‍ക്കും മേലെ. സാഹിത്യം പറഞ്ഞാല്‍ മലയാളവും ഇംഗ്ലീഷും കടന്ന് .. , 2023 ല്‍ കളംപിടിച്ചു. 2024 വടശ്ശേരി ദാമോദരൻ സതീശൻ എന്ന കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ വര്‍ഷമായിരിക്കുമോ ? - ദാസനും വിജയനും
പറ്റിക്കപ്പെടാന്‍ വേണ്ടി മാത്രം ജനിച്ചോരു മലയാളി, പിന്നേയും പറ്റിക്കാന്‍ വേണ്ടി മാത്രം നടത്തിയൊരു യാത്ര. പരാതി സ്വീകരണവുമില്ല, ജനകീയതയുമില്ല, സദസിന് ആളില്ലെന്ന് പ്രതിപക്ഷം കളിയാക്കിയപ്പോള്‍ വിളിച്ചു വലിച്ചു കൊണ്ടുവന്ന ജനക്കൂട്ടം. പ്രതിപക്ഷത്തിന് ഉശിര് പോരെന്ന് ഡിഫിക്കാര് കളിയാക്കിയത് ഇപ്പോള്‍ പാരയായി. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രതിപക്ഷ നേതാവ് യുവജന പ്രതിഷേധങ്ങൾ മുന്നിൽ നിന്ന് നയിക്കുന്നത്. സദസിനൊടുവില്‍ ക്യാപ്റ്റന്‍ വിരമിക്കുമോ ? - ദാസനും വിജയനും
ബസുകള്‍ നിറയെ ആളുകളെ ഒഴുക്കിക്കൊണ്ടുവരുന്ന ജനപങ്കാളിത്തവും റെഡി എന്നു പറയുമ്പോള്‍ അലതല്ലുന്ന സ്പോണ്‍സേര്‍ഡ് ആവേശവും ! പരാതി എന്ന വിവരക്കേടുകള്‍ ഇങ്ങോട്ടുവേണ്ട കേന്ദ്രത്തിനെതിരെ അങ്ങോട്ട് തള്ളി തരുമത്രെ, സര്‍ക്കാര്‍ ചിലവില്‍ ! 19 മണിക്കൂര്‍ നേരംകൊണ്ട് ഇരുപതിനായിരം പേരെ കണ്ട ഉമ്മൻചാണ്ടിയൊക്കെ മേലെ ഇരുന്ന് ചിരിക്കുന്നുണ്ടാകും. അമ്പടാ .. മലയാളി, ന്നാലും ഇതൊരൊന്നൊന്നര പണിയാണല്ലോടോ കിട്ടിയത് ? അനുഭവിച്ചോ - ദാസനും വിജയനും