ദാസനും വിജയനും
ഇഷ്ട സ്നേഹിതൻ സമയം തെറ്റിച്ചാല്‍ ഒരു ആവറേജ് മലയാളിയിൽനിന്നും ചില 'മൈര്' പ്രയോഗങ്ങള്‍ ഉണ്ടാകാം, പ്രത്യേകിച്ചും കണ്ണൂരിൽ വെട്ടും തടകളുമായി പടവെട്ടുന്ന സുധാകരനിൽനിന്ന് ! മമ്മുട്ടിയോ സുരേഷ് ഗോപിയോ എത്ര തെറി പറഞ്ഞാലും കേൾക്കാം. എം.എം മണിക്കും പി.സി ജോര്‍ജിനും ആകാം. സുധാകരന് ഒരു 'മൈരും' പറ്റില്ലത്രെ ? കോണ്‍ഗ്രസ് ആയതുകൊണ്ട് എല്ലാ 'മൈരും' ആഘോഷിക്കപ്പെടുന്നു. ക്ഷമിക്കണം, വിഷയം ഒരു 'മൈര് ' ആയതുകൊണ്ടാണ് അല്പം കടത്തിപ്പറഞ്ഞത് - ദാസനും വിജയനും
ഇ.ഡിയെക്കൊണ്ട് ചില നല്ല കാര്യങ്ങളും നടക്കുന്നുണ്ട്. കൊച്ചിയിലെ കഞ്ചാവ് - മയക്കുമരുന്നു ലോബി ചൂടപ്പം പോലെ പടച്ചുവിട്ട ന്യൂ ജെന്‍ സിനിമകള്‍ ഇപ്പോള്‍ കാണാനില്ല. ന്യൂജെന്‍ സിനിമക്കാരുടെ തള്ളിനും കുറവ് വന്നു. ന്യൂജെന്‍ സിനിമകള്‍ കണ്ടാല്‍, പോസ്റ്റർ കണ്ട് മലൈക്കോട്ടൈ വാലിഭന് ബാഹുബലിക്ക് യന്തിരനിൽ ഉണ്ടായ കുഞ്ഞാണെന്നു തെറ്റിദ്ധരിച്ചു സിനിമ കാണാൻ പോയവരുടെ അനുഭവം പോലെയാണ്. ഇഡിക്കൊരു നല്ല നാമസ്കാരം ! - ദാസനും വിജയനും
അയോദ്ധ്യ ബിജെപിക്കൊരു ആയുധമായിരുന്നു. ഉത്ഘാടനം കഴിഞ്ഞതോടെ അയോദ്ധ്യ അടഞ്ഞ അദ്ധ്യായമായി മാറിക്കഴിഞ്ഞു. ഏൽപ്പിച്ചുകൊടുത്ത അധികാരം നരേന്ദ്ര മോദിയും അമിത്ഷായും വളരെ ഭംഗിയായി നിറവേറ്റിയിരിക്കുന്നു. ആവശ്യം കഴിഞ്ഞാല്‍ അധികാരികളെ ആയാലും വലിച്ചെറിയുന്നത് രാജ്യത്തെ നടപ്പുരീതിയാണ്. അത് മോദിക്കും ബിജെപിക്കും ബാധകമാകാം. അതുകൊണ്ട് 2024 തെരെഞ്ഞെടുപ്പ് ആര്‍ക്കും ഒരു ഈസി വാക്കോവർ ആണെന്നുള്ള ധാരണ വേണ്ട - ദാസനും വിജയനും
ഭരണപ്പാര്‍ട്ടിയില്‍ എന്തോ ചീഞ്ഞു നാറുന്നു ! കാര്യങ്ങള്‍ സ്ഫോടനാമ്തകമാണോ എന്നതൊക്കെ കാത്തിരുന്ന് കാണേണ്ടത്. അടുത്തിടെ വേറൊരു പ്രമുഖ മകന് കൂടി കാവിഷാള്‍ പുതയ്ക്കാനും സാധ്യതയുണ്ട്. കേരളത്തിലെ മക്കളൊക്കെ ഡെല്‍ഹിയില്‍ 'ജി'മാരാകുന്ന തിരക്കിലാണല്ലോ ? പിന്നെ കേരളത്തിലെ പതിവ് ' പുകമറ ' തന്ത്രങ്ങള്‍ അത്രകണ്ട് ഫലിക്കുന്നുമില്ല - ദാസനും വിജയനും
കൊള്ളാവുന്ന ആണുങ്ങളെ പാര്‍ട്ടിയിലേയ്ക്ക് കിട്ടാനുള്ളപ്പോള്‍ എന്തിനീ ബീഹാറിലെ നിധീഷ്കുമാറിനെയും പൂഞ്ഞാറ്റിലെ പിസി ജോര്‍ജിനെയുമൊക്കെ പോലുള്ളവരെ ബിജെപി ഏറ്റെടുക്കുന്നു ? ബിജെപിയിലേക്ക് കൂടുമാറുവാൻ കുപ്പായം തയ്പ്പിച്ചുകൊണ്ടിരിക്കുന്ന വമ്പന്മാര്ക്കു മുന്പില് ശകുനം മുടക്കികളാണ് നിലപാടില്ലാത്ത ഈ ഞഞ്ഞാ.. പിഞ്ഞാകള്. ഭീമൻ രഘു, കൊല്ലം തുളസി, രാജസേനൻമാരെക്കൊണ്ട് ഇവര്‍ക്ക് മതിയായില്ലേ ? - ദാസനും വിജയനും എഴുതുന്നു
സ്വന്തം കരിങ്കൊടി ക്ഷീണം മറയ്ക്കുവാന്‍ ഗവര്‍ണര്‍ക്കൊരു കരിങ്കൊടി ഇരിക്കട്ടെ എന്നതാണ് പുതിയ പരീക്ഷണമെങ്കില്‍ കുനുഷ്ട് ബുദ്ധി കൊള്ളാം ! കാൽച്ചുവട്ടിൽ നിന്നും ജയരാജന്മാരും ബാലന്മാരും സുധാകരന്മാരും ഒക്കെ വഴി മാറി സഞ്ചരിക്കുമ്പോള്‍ ഭരിക്കുന്ന നേതാക്കളും മരിക്കുന്ന പാര്‍ട്ടിയും ഒന്ന് ചിന്തിക്കുക ആരാണ് ഒപ്പമുള്ളതെന്ന് - ദാസനും വിജയനും
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവ് കുടികൊള്ളുന്ന പുതിയ പാർലമെന്റ് ഉത്ഘാടനത്തിന് സന്ന്യാസി വര്യന്മാര്. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ടക്ക് രാഷ്ട്രീയക്കാര്‍. ഇന്ത്യയില്‍ ആകെ രാഷ്ട്രീയം ഇല്ലാത്തത് ദൈവങ്ങള്‍ക്കായിരുന്നു, ഇപ്പോള്‍ അതും ആയി. അറബ് രാജ്യങ്ങളടക്കം മതവും രാഷ്ട്രീയവും രാജ്യവും തമ്മിൽ കൂട്ടിക്കുഴക്കാതെ മുന്നോട്ട് പോകുവാൻ ശ്രമിക്കുമ്പോൾ ഇന്ത്യ പിന്നോട്ട് സഞ്ചരിക്കുകയാണോ ? രാമന്റെ ദുഖം, നമ്മളുടെയും - ദാസനും വിജയനും
കേട്ടുകേള്‍വി ശരിയെങ്കില്‍ വിളവന്മാരുടെ നാടായ തൃശൂരില്‍ ഇത്തവണ 3 വിളഞ്ഞ വിത്തുകള്‍ പരസ്പരം ഏറ്റുമുട്ടും. കൂട്ടത്തില്‍ വിളവന്‍ പ്രതാപന് തന്നെ ? നന്മയുള്ള സൂപ്പര്‍ താരം ഇത്തവണ ഗോപി വരയ്ക്കുമോ, അതോ തൃശൂര്‍ എടുക്കുമോ ? ചാനല്‍ കുമാരനായ സുനില്‍ കുമാര്‍ ഉഴുതു മറിക്കുമോ ? സാക്ഷാല്‍ ലീഡറെ കെട്ടുകെട്ടിച്ച തൃശൂരിലെ വിരുതന്മാര് ആരെ തുണയ്ക്കും ? - ദാസനും വിജയനും