Current Politics
കഴിഞ്ഞ പിണറായി സര്ക്കാരിന്റെ മുങ്ങുന്ന കപ്പലിനെ പൊക്കിയെടുക്കാൻ ഒരു 'ക്യാപ്റ്റനെ' അവതരിപ്പിച്ചതിനാണ് ഒരു മന്ത്രിസ്ഥാനം പണയം വെച്ചത് ! അതിപ്പോൾ പിണറായിക്ക് തന്നെ പൊന്നിൻ കുരിശ്ശായി മാറിയിട്ടുണ്ട് ! ഒരു 'വീണ' മന്ത്രിയും ഈ ഒരു വിഷയവും മാത്രം മതിയായിരുന്നു ഇടതന്മാര്ക്ക് ഒരു കോൺഗ്രസ്സ് ഭരണം അട്ടിമറിക്കാൻ. പ്രതിപക്ഷത്തെ ക്യാപ്റ്റനും മേജറും ജാഗ്രതൈ ! - ദാസനും വിജയനും
മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ നിയമ നിർമ്മാണത്തിന് കേരളം. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടി കേന്ദ്രത്തെ സമീപിക്കും. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും തുടരും. കേന്ദ്രനിയമം ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രമായി പ്രത്യേക നിയമനിർമ്മാണം അസാദ്ധ്യം. സർക്കാർ നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട്
കാരണവര് കൊലക്കേസിലെ ഷെറിനെ ഏതു വിധേനയും പുറത്തിറക്കാന് അരയും തലയും മുറുക്കി സര്ക്കാര്. ജയില് മോചന ശുപാര്ശ വീണ്ടും ഗവര്ണര്ക്ക് നല്കി. ഇനി ശുപാര്ശ ഗവര്ണര്ക്ക് തള്ളാനാവില്ല. ഷെറിന്റെ മോചന ശുപാര്ശ അംഗീകരിച്ചില്ലെങ്കില് ഗവര്ണര്ക്കെതിരേ സര്ക്കാര് കേസിനുപോയേക്കും. ഗവര്ണര് - സര്ക്കാര് പോരില് പുതിയൊരു തലം തുടങ്ങുന്നു
കേക്കും ഷെയ്ക്ക്ഹാൻഡും അറബിക്കടലിൽ. നിലമ്പൂരിൽ അടിതെറ്റിച്ചത് പാർട്ടിയുടെ വഴിവിട്ട ക്രൈസ്തവ പ്രീണനം. ബിജെപിയുടെ അടിസ്ഥാനം ഹിന്ദുത്വയെന്ന് പാർട്ടി കോർ കമ്മിറ്റിയിൽ വാദം. കാസ ചവറ് സംഘടന. ക്രിസംഘികളെക്കൊണ്ട് ഗുണമില്ലെന്നും തിരിച്ചറിവ്. അപരമത വിദ്വേഷം പാർട്ടിയുടെ സ്വാധീനം കുറയ്ക്കുന്നുവെന്ന ആശങ്കയിൽ ബിജെപി