Current Politics
മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ നിയമ നിർമ്മാണത്തിന് കേരളം. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടി കേന്ദ്രത്തെ സമീപിക്കും. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും തുടരും. കേന്ദ്രനിയമം ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രമായി പ്രത്യേക നിയമനിർമ്മാണം അസാദ്ധ്യം. സർക്കാർ നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട്
കാരണവര്‍ കൊലക്കേസിലെ ഷെറിനെ ഏതു വിധേനയും പുറത്തിറക്കാന്‍ അരയും തലയും മുറുക്കി സര്‍ക്കാര്‍. ജയില്‍ മോചന ശുപാര്‍ശ വീണ്ടും ഗവര്‍ണര്‍ക്ക് നല്കി. ഇനി ശുപാര്‍ശ ഗവര്‍ണര്‍ക്ക് തള്ളാനാവില്ല. ഷെറിന്റെ മോചന ശുപാര്‍ശ അംഗീകരിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ കേസിനുപോയേക്കും. ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരില്‍ പുതിയൊരു തലം തുടങ്ങുന്നു
കേക്കും ഷെയ്ക്ക്ഹാൻഡും അറബിക്കടലിൽ. നിലമ്പൂരിൽ അടിതെറ്റിച്ചത് പാർട്ടിയുടെ വഴിവിട്ട ക്രൈസ്തവ പ്രീണനം. ബിജെപിയുടെ അടിസ്ഥാനം ഹിന്ദുത്വയെന്ന് പാർട്ടി കോർ കമ്മിറ്റിയിൽ വാദം. കാസ ചവറ് സംഘടന. ക്രിസംഘികളെക്കൊണ്ട് ഗുണമില്ലെന്നും തിരിച്ചറിവ്. അപരമത വിദ്വേഷം പാർട്ടിയുടെ സ്വാധീനം കുറയ്ക്കുന്നുവെന്ന ആശങ്കയിൽ ബിജെപി
ബിജെപിയിൽ പടലപിണക്കം രൂക്ഷമാവുന്നു. മുരളീധര വിഭാഗത്തെ വരിഞ്ഞുകെട്ടി ഇല്ലാതാക്കാൻ നീക്കങ്ങൾ സജീവം. സംസ്ഥാന നേതൃയോഗത്തിൽ നിന്നും മുരളീധരനെയും സുരേന്ദ്രനെയും ഒഴിവാക്കി ആദ്യപ്രഹരം. ജില്ലാ നേതൃയോഗങ്ങൾ ഉദ്ഘാടനം ചെയ്യുന്നവരുടെ പട്ടികയിൽ നിന്നു കൂടി ഇരുവരും പുറത്ത്. പാർട്ടി പിടിക്കാൻ രാജീവ് ചന്ദ്രശേഖർ വിഭാഗം. ഒത്താശ ചെയ്ത് കൃഷ്ണദാസ് പക്ഷവും
വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന നേതൃത്വത്തിന് ബിജെപി ദേശീയ നേതൃത്വത്തിന്റെ മുന്നറിയിപ്പ്. മുന്‍ സംസ്ഥാന പ്രസിഡന്റുമാരെ കോര്‍ കമ്മറ്റി യോഗത്തില്‍ ക്ഷണിക്കാതിരുന്നത് ഗുരുതര വീഴ്ച. മുരളീധരനെയും സുരേന്ദ്രനെയും വിളിക്കാതിരുന്നത് മനപൂര്‍വ്വമല്ലെന്ന് രാജിവിന്റെ വിശദീകരണം
മന്ത്രി ശിവൻകുട്ടി രാജ്ഭവനിൽ നിന്ന് ഇറങ്ങിപ്പോയത് 100 ശതമാനം ശരി എന്നു മുഖ്യമന്ത്രി. ശിവന്‍കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല. ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചില്ല. ഉരുളയ്ക്ക് ഉപ്പേരി പോലെ ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്. ശിവൻകുട്ടിക്ക് എതിരെ ഗവർണറുടെ അടുത്ത നടപടി കാത്ത് സർക്കാർ. മന്ത്രിയെ പിൻവലിക്കാൻ ഗവർണർ ആവശ്യപ്പെടുമോ