Current Politics
കോൺഗ്രസിലെ തുടര്‍ച്ചയായ പടലപിണക്കങ്ങളില്‍ ലീഗിന് കടുത്ത അതൃപ്തി. തരൂരിന്റെ വിഷയമടക്കം പരിഹരിക്കാതെ നീട്ടിക്കൊണ്ട് പോയി. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വ വിവാദം കൃത്യ സമയത്ത് പരിഹരിച്ചില്ല. എല്ലാ കാലത്തും ഏതെങ്കിലും ഒരു നേതാവ് വിവാദത്തിലുണ്ടാകും. പേര് മാറുന്നതുമാത്രമേയുള്ളു, വിവാദങ്ങള്‍ അവസാനിക്കുന്നില്ലെന്നും ലീഗിന് പരാതി
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തേക്ക് അദാനിയുടെ കടന്നുവരവ്. മലയാളി സണ്ണിവര്‍ക്കിയുടെ ജെംസ് എഡ്യൂക്കേഷനുമായി ചേര്‍ന്ന് സ്കൂളുകളുടെ ശൃംഖല സ്ഥാപിക്കും. 2000 കോടി നീക്കിവച്ച് അദാനി. സ്കൂളുകളില്‍ താങ്ങാനാവുന്ന ഫീസും ലോകോത്തര സൗകര്യങ്ങളും നിലവാരവും. 30% സീറ്റുകളില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി പഠിക്കാം. അദാനിയുടെ സിഎസ്ആര്‍ ഫണ്ട് ഈ സ്കൂളുകളിലേക്ക് ഒഴുകും
റാഗിംഗ് കേസുകളെല്ലാം എസ്എഫ്ഐയുടെ തലയില്‍ കെട്ടിവയ്ക്കേണ്ട. രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകളിലെ റാഗിംഗിലും പ്രതികള്‍ എസ്എഫ്ഐക്കാരെന്ന് പ്രചരിപ്പിച്ചു. റാഗിംഗില്‍ എസ്എഫ്ഐയെ തള്ളാതെ മന്ത്രി ബിന്ദു. ദുരനുഭവങ്ങള്‍ തുറന്നു പറയാന്‍ വിദ്യാര്‍ത്ഥികള്‍ ധൈര്യമായി തയ്യാറാകണമെന്ന് ഉപദേശം. വീടുകളില്‍ മനസ്സ് തുറന്ന് സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയും കാരണമെന്ന് മന്ത്രിയുടെ കണ്ടുപിടുത്തം !
തരൂരിന്റെ ആ പുകഴ്ത്തല്‍ ഒരുവിധം അറ്റെൻഷൻ സീക്കിങ് ആണെന്ന് കരുതുന്നവർ ഉണ്ടാകാം. പക്ഷേ ഡീലുകളിലൂടെയൊക്കെ കണ്ണോടിക്കുമ്പോള്‍ ഒന്നും അത്രയങ്ങ് നിര്‍മലമെന്ന് ചിന്തിക്കാനും വയ്യ. കെ റെയില്‍ വന്നപ്പോള്‍ തരൂര്‍ നിന്ന് തിരിയുന്നത് നാം കണ്ടതാണ്. ഇനിയൊരു ആഗോള നിക്ഷേപ സംഗമം വരാനിരിക്കുന്നു. അതിലെന്തോ ഡീല്‍ വരാനുണ്ടോ ? ഒന്നും കാണാതെ അച്ഛൻ തെങ്ങിന്മേൽ കയറില്ല ! അതുറപ്പ് - ദാസനും വിജയനും
വരുമെന്നുറപ്പില്ലാത്ത സർക്കാരിന്റെ മുഖ്യമന്ത്രിയാകാൻ നടക്കുന്ന കോൺഗ്രസിലെ കേരളനേതാക്കൾ കണ്ടുപഠിക്കണം കർണാടകയിലെ ഐക്യം. നേതൃമാറ്റമെന്ന പ്രചരണം തുടങ്ങിയതെ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഉപ മുഖ്യമന്ത്രി ശിവകുമാർ. സിദ്ധരാമയ്യയെ ഞങ്ങൾക്കാവശ്യമുണ്ടെന്നും ആ പേര് ദുരുപയോഗം ചെയ്യരുതെന്നും ശിവകുമാർ. മുഖ്യമന്ത്രിയാകാൻ സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങുന്നവർ കണ്ടറിയട്ടെ അയല്പക്കത്തെ ഐക്യം
നൂറോളം വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വിവസ്ത്രനാക്കി 3 ദിവസം ക്രൂരമായി പീഡിപ്പിച്ചു. ദേഹമാസകലം 19 ഗുരുതര മുറിവുകള്‍. വയറ്റില്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. സിദ്ധാര്‍ത്ഥന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. കോളേജുകളില്‍ ഇപ്പോഴും നിര്‍ബാധം റാഗിംഗ് തുടരുമ്പോഴും കൈയ്യും കെട്ടി നോക്കിനിന്ന് സര്‍ക്കാര്‍
ഒറ്റ പുകഴ്ത്തലില്‍ റേറ്റിംങ്ങില്‍ കൂപ്പുകുത്തി വീണ് ശശി തരൂര്‍. പിണറായി സര്‍ക്കാര്‍ മികച്ചതാണെന്ന് ഡോണാള്‍ഡ് ട്രംപ് വന്നു പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്ന സ്ഥിതിയോ. തരൂര്‍ കേരള മുഖ്യമന്ത്രി ആകണമെന്ന് പറഞ്ഞവരൊക്കെ ഇപ്പോള്‍ തരൂരിനെ ട്രോളാനും ചീത്ത പറയാനുമുള്ള തിരക്കില്‍. തരൂര്‍ പിടിച്ച പുലിവാല് !