Current Politics
സ്മാർട്ട് സിറ്റിയിൽ ടീകോമിന് നൽകുന്നത് നഷ്ടപരിഹാരമല്ല, ടീകോമിന്റെ നിക്ഷേപം തിരികെ നൽകൽ. കേസിനു പോയാൽ വർഷങ്ങളോളം കണ്ണായ 246 ഏക്കർ കാടുപിടിച്ച് കിടക്കും. കേസൊഴിവാക്കി തിരിച്ച് ഭൂമിയേറ്റെടുക്കും. മടക്കി നൽകുന്നത് സ്മാര്‍ട്ട് സിറ്റിയില്‍ ടീകോം വാങ്ങിയ ഓഹരിയുടെ വില - ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി
ലീഗ് - സമസ്ത ഭിന്നത പരിഹരിക്കാൻ വിളിച്ച സമവായ ചര്‍ച്ച ബഹിഷ്കരിച്ച് ലീഗ് വിരുദ്ധ വിഭാഗം. സമസ്തയില്‍ രണ്ടുവിഭാഗങ്ങളില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത ഒറ്റക്കെട്ടായി പോകണമെന്നത് സമൂഹത്തിന്റെ മൊത്തം ആവശ്യമെന്ന് സാദിഖലി തങ്ങള്‍. അടുത്ത യോഗത്തിലും ഇരുവിഭാഗവും കടുംപിടുത്തം പിടിച്ചാൽ പരിഹാരം പിളർപ്പ് മാത്രം !
സമസ്ത - ലീഗ് ഭിന്നത പരിഹരിക്കാനുളള ആദ്യ ചർച്ച തിങ്കളാഴ്ച മലപ്പുറത്ത്. പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരായ ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയിൽ നടപടി സ്വീകരിക്കാതെ ലീഗ് അടങ്ങില്ല. ഒപ്പം സുപ്രഭാതത്തിൽ വന്ന എൽ.ഡി.എഫ് പരസ്യ വിവാദത്തിലും വിട്ടുവീഴ്ചയുണ്ടാവില്ല. സമവായ ചർച്ച പാളിയാൽ സമസ്തയെ പിളർത്താനും ലീഗ് മടിക്കില്ല !
ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർക്ക് മറ്റ് ബിജെപികാർക്കും ചുവടു മാറാൻ ആകർഷകമെന്ന് തോന്നുംവിധമുള്ള പദവി ഉറപ്പായി. സന്ദീപിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാൻ എഐസിസിയുടെ അംഗീകാരം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് '1972 എ കെ ആന്റണി മോഡൽ' യുവ നേതൃത്വത്തിനും ആലോചന ശക്തമായി. തലമുറ കൈമാറ്റത്തിനൊരുങ്ങി കോൺഗ്രസ്
വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി ജനങ്ങളെ പിഴിയുന്ന കെഎസ്ഇബി ഇക്കൊല്ലം 500 കോടിയും അടുത്തവർഷം 700 കോടിയും അധിക വരുമാനമുണ്ടാക്കും. ശമ്പളപരിഷ്കരണത്തിന്റെ ബാദ്ധ്യത തീർക്കുന്നത് ജനങ്ങളെ പോക്കറ്റടിച്ച്. പിണറായി സർക്കാർ തുടർച്ചയായ മൂന്നാം വർഷവും ജനങ്ങളെ ഷോക്കടിപ്പിക്കുമ്പോൾ
കൊച്ചിയിൽ ദുബായ് ഇന്റർനെറ്റ് സിറ്റിയേക്കാൾ വലിയ സ്മാർട്ട് സിറ്റി വരും. ദൗത്യം ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ. ടീകോമിനുള്ള നഷ്ടപരിഹാരം ലുലു നൽകിയേക്കുമെന്നും സൂചന. മനസു തുറക്കാതെ ലുലുവും സർക്കാരും. കരാർ പ്രകാരം സർക്കാർ നൽകിയ ഭൂമിയുടെ മൂല്യം 91.52 കോടി. കൊച്ചി നഗരത്തിലെ കണ്ണായ 246 ഏക്കർ ഭൂമി ഇനിയെങ്കിലും വെറുതേ കാടുപിടിപ്പിക്കരുത്
കേരളത്തിന്റെ വൈദ്യുതി കരാറുകൾ അട്ടിമറിച്ചത് അദാനിയോ ? കുറഞ്ഞ നിരക്കിൽ 2040 വരെയുണ്ടായിരുന്ന 4 കരാറുകൾ റദ്ദാക്കിയതിൽ ദുരൂഹത. 4.29 രൂപയുടെ കരാറങ്ങു പുതുക്കി 9.59 രൂപയ്ക്ക് കറണ്ട് വാങ്ങുന്നു. അദാനിയുടെ നിരക്ക് 14.3 രൂപ വരെ. ദിവസം 12 കോടി നഷ്ടം. കമ്പനികളുടെ ലാഭം 2000 കോടി. വൈദ്യുതി നിരക്ക് വർദ്ധനവിന് പിന്നിൽ വമ്പൻ കൊള്ളയോ ? ആരൊക്കെയാണ് കുറുവാ സംഘങ്ങൾ
നിയമസഭയിലേയ്ക്ക് വോട്ടുപിടിക്കാൻ സർക്കാരിന് വിഷയമാവുക 6 വരി അടിപൊളി ദേശീയപാത. വികസനം ചൂണ്ടിക്കാട്ടി മൂന്നാം തുടർഭരണത്തിന് പദ്ധതിയിട്ട് സർക്കാർ. എന്‍എച്ച് 66 ന്റെ നിര്‍മ്മാണത്തിനായി കേരളം മുടക്കിയത് 5580 കോടി. രാജ്യത്ത് ഏറ്റവും പണം മുടക്കിയതും കേരളം. മാർച്ചിൽ 4 സ്ട്രെച്ചുകളുടെ നിര്‍മ്മാണം പൂർത്തിയാക്കും. വികസനത്തിന്റെ പുതിയ മുഖമായി 6 വരി ദേശീയപാത ഉടൻ