Current Politics
സിപിഎം വിട്ട ബിപിൻ.സി ബാബുവിനും മധു മുല്ലശേരിക്കും കണക്കിന് കൊടുത്ത് എം.വി ഗോവിന്ദൻ, ഒപ്പം പണി വരുന്നുണ്ടെന്ന മുന്നറിയിപ്പും ! പാർട്ടി സമ്മേളനങ്ങളിലെ വിഭാഗീയതയും കൂട്ടത്തല്ലും തുറന്നുകാട്ടിയ മാധ്യമങ്ങൾക്കും വിമർശനം. കേരളത്തിലെ പ്രതിപക്ഷം മാധ്യമങ്ങളെന്നും ഗോവിന്ദൻ
മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയെ തള്ളാതെയും കൊള്ളാതെയും ബിജെപി ഒരുക്കിയ കെണിയില്‍ വീണ് ശിവസേന ! വൈകുന്നേരം വരെ മുഖ്യമന്ത്രിയായിരുന്ന ഷിന്‍ഡെ വൈകിട്ടായപ്പോള്‍ ഉപമുഖ്യമന്ത്രിയുടെ ചുമതലയേറ്റു. ആഭ്യന്തരത്തിന്റെ കാര്യത്തിലും മന്ത്രിമാരുടെ എണ്ണത്തിലും ഇപ്പോഴും തീരുമാനമില്ല !
സുധാകരന് ഒഴിഞ്ഞേക്കുമെന്നായതോടെ കെപിസിസി പ്രസിഡന്റ് പദത്തിനായി കരുക്കള്‍ നീക്കി നേതാക്കള്‍. ഗ്രൂപ്പുകള്‍ വഴിമാറിയതോടെ കോണ്‍ഗ്രസിന്റെ പുതിയ ശാപമായി സാമുദായിക പരിഗണന ? ഈഴവ കാർഡുമായി അടൂര്‍ പ്രകാശ് മുതല്‍ എം ലിജു വരെ രംഗത്ത്. 'ക്രൈസ്തവ' കാർഡുമായി ആന്റോ ആന്റണിയും, പിന്നോക്കം പറഞ്ഞു കൊടിക്കുന്നിലും. അപ്പോഴും കൊള്ളാവുന്നവരൊക്കെ മാനദണ്ഡങ്ങള്‍ക്ക് പുറത്തും !
ഹൈക്കോടതി ജഡ്ജിയുടെ പദവിയും ശമ്പളവുമുള്ള മനുഷ്യാവകാശ കമ്മീഷനിലും ബന്ധു നിയമനം. കമ്മീഷൻ അംഗമായി ശുപാർശ ചെയ്തത് സിപിഎം ഉന്നത നേതാവിന്റെ ഉറ്റബന്ധുവിനെ. നിയമനം കിട്ടിയാൽ മൂന്നേകാൽ ലക്ഷം ശമ്പളം, ഏഴ് സ്റ്റാഫുകൾ, ഔദ്യോഗിക വസതി, കാർ, വിരമിച്ചാൽ ശമ്പളത്തിന്റെ പകുതി പെൻഷനും. ഒഴിവുണ്ടായി ഒരാഴ്ചയാവും മുൻപേ നേതാവിന്റെ ബന്ധുവിനായി നിയമന ശുപാർശ. ബന്ധുനിയമനം ഗവർണർ അംഗീകരിക്കുമോ ?
ജീവനക്കാരുടെ മരണം മൂലം സാമ്പത്തിക പ്രതിസന്ധിയിൽ ആകുന്ന കുടുംബങ്ങളെ സഹായിക്കാനായിരുന്നു അച്യുതമേനോൻ സർക്കാർ ആശ്രിത നിയമനം കൊണ്ടുവന്നത്. ഇവിടെയിപ്പോൾ കടക്കെണിയിലായ ഒരു സർക്കാരാണ് പാർട്ടിയുടെ ആശ്രിതർക്കായി പുതിയ നിയമനവഴി തേടുന്നത്. മുൻ എംഎൽഎമാരുടെ ആശ്രിതർക്ക് സർക്കാർ നിയമനം കൂടി നൽകിയാൽ കുശാലായി - മുഖപ്രസംഗം
പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന ബിപിൻ സി.ബാബുവിന് സിപിഎമ്മിന്റെ വക എട്ടിന്റെ പണി ! ലോക്കൽ കമ്മിറ്റി അംഗമായ ഭാര്യയുടെ ഗാർഹിക പീഡന പരാതി പൊടി തട്ടിയെടുത്താണ് സി.പി.എമ്മിൻെറ പ്രതികാരം. പണി ബിപിൻ.സി.ബാബുവിനെ ലക്ഷ്യം വെച്ചുളളതാണെങ്കിലും ഏരിയ കമ്മിറ്റി അംഗമായ അമ്മയും കുടുങ്ങി. സിപിഎമ്മിന്റെ രാഷ്ട്രീയ ശത്രുക്കളുമായി കൂട്ടുകൂടിയ മകനും അമ്മയും ഇപ്പോൾ പ്രതികൾ !
പ്രസിഡന്റിനെതിരെ പ്രതിഷേധം അറിയിച്ച് മുന്നണി നിര്‍ദേശപ്രകാരം ശനിയാഴ്ച പഞ്ചായത്ത് പരിപാടി ബഹിഷ്കരിച്ച യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ തിങ്കളാഴ്ച യാത്രയയപ്പിനെത്തി പ്രസിഡന്റ് സാജോ പൂവത്താനിയെ കേരളത്തിലെ ഒന്നാമത്തെ മികച്ച പ്രസിഡന്റ് എന്ന് പ്രശംസിച്ചത് വിവാദത്തില്‍. യുഡിഎഫ് അവകാശവാദത്തെയും തള്ളി ജോസ്മോന്. ബഹിഷ്കരണത്തില്‍ വെട്ടിലായി യുഡിഎഫ്