Current Politics
കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഏറ്റുമാനൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ കോപ്പ് കൂട്ടുന്നതിനിടെ അതിരമ്പുഴയിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തത് തിരിച്ചടിയാകും. സീറ്റിനായി പരക്കം പായുന്ന നേതാക്കൾ മണ്ഡലത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് പരാതി. തെരഞ്ഞെടുപ്പടുക്കുമ്പോഴും ഉറക്കം വിട്ടുണരാതെ ഡിസിസി നേതൃത്വവും
വിവാദങ്ങള്‍ക്കിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ നിന്നുള്ള ഫോട്ടോകളാണ് പുതിയ ചര്‍ച്ചകള്‍. കല്ലറയില്‍ ഒറ്റക്കുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു ചാണ്ടി ഉമ്മന്‍. ഭരണിപ്പാട്ടുമായി ഷാഫിപ്പട ഇങ്ങെത്തുമെന്ന് 'പോരാളി ഷാജി'. അതിനിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെ ഫോട്ടോ എടുത്തു മാറ്റിയെന്നും വീണ്ടും പുനസ്ഥാപിച്ചെന്നും ആരോപണം ?
സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും സപ്ലൈകോയ്ക്ക് കിട്ടാനുള്ളത് കോടികൾ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിട്ടും സപ്ലൈകോയ്ക്ക് പണം അനുവദിക്കാതെ സർക്കാരും. അവശ്യസാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ പിടിച്ചുനിൽക്കാൻ ശ്രമിക്കുമ്പോൾ വിലക്കയറ്റത്തിന്റെ ബാധ്യത മുഴുവൻ ഏറ്റെടുക്കേണ്ടി വരുന്നത് പൊതുജനം
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവുകളില്ലെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ പറയുന്നത് ആദ്യമല്ല. നേരത്തേ പറഞ്ഞത് വ്യാജ തെളിവുകളുണ്ടാക്കിയെന്ന്. വിവാദങ്ങൾക്ക് തലവയ്ക്കുന്നത് പതിവാക്കി ശ്രീലേഖ. പോലീസിലെ മാനസിക പീഡനം സഹിക്കാനാവാതെ ഐ.പി.എസിൽ നിന്ന് രാജിവയ്ക്കാെനൊരുങ്ങി, വിദ്യാർത്ഥിനികൾ സ്വയരക്ഷയ്ക്കായി കുരുമുളക് സ്പ്രേ ഉപയോഗിക്കാൻ ഉപദേശിച്ചും പുലിവാല് പിടിച്ചു
മുനമ്പത്തെ വക്കഫ് തര്‍ക്കത്തില്‍ മുസ്ലിം ലീഗിലെ ഭിന്നതയില്‍ ആടി ഉലഞ്ഞ് യുഡിഎഫ് രാഷ്ട്രീയം. ലീഗിലെ ഭിന്നത സമാനതകളില്ലാത്തത്. പ്രതിപക്ഷ നേതാവിനെ ചാരി ഇ.ടി മുഹമ്മദ് ബഷീറും കെ.എം ഷാജിയും തള്ളിയത് സാഷാല്‍ പാണക്കാട് തങ്ങളുടെ നിലപാട് തന്നെ. കൊമ്പുകോര്‍ത്ത് ലീഗ് നേതാക്കള്‍ ? പാണക്കാട് തങ്ങള്‍ അതിരൂപതാ ആസ്ഥാനത്തെത്തി പറഞ്ഞ വാക്കിന് എന്ത് വില ?