Editorial
ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണ മായിച്ചുകളയാന്‍ ബിജെപി എന്താണ് ഇത്രയധികം പാടുപെടുന്നത് ? സ്വതന്ത്ര ഇന്ത്യയ്ക്കു നെഹ്റു നല്കിയ വിലപ്പെട്ട സംഭാവനകളെ അറിയാഞ്ഞിട്ടാണോ ഈ നീക്കം? നെഹ്റുവിനെ മറക്കാനും ജനങ്ങളില്‍ നിന്നു മറച്ചുവയ്ക്കാനും കേന്ദ്രം ഭരിക്കുന്നവർ ശ്രമിക്കുന്നു. ആരൊക്കെ മറക്കാനും മറയ്ക്കാനും ശ്രമിച്ചാലും നെഹ്റു സൃഷ്ടിച്ച വന്‍ സ്ഥാപനങ്ങള്‍ രാഷ്ട്രം നിര്‍മിച്ച ആ വലിയ നേതാവിന്റെ സ്മരണകളായി നിലനില്ക്കുക തന്നെ ചെയ്യും. - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ബിജെപിയെ ദക്ഷിണേന്ത്യ തൂത്തെറിഞ്ഞതിലെ പ്രതികാരമോ തമിഴ്നാട്ടിലെ ഈ ഇ.ഡി കളി? മന്ത്രി സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടി മാത്രമല്ല. അമിത് ഷാ തമിഴ്നാട് സന്ദര്‍ശിച്ച് മടങ്ങിയ ശേഷമാണ് സെന്തിലിന്റെ ഓഫീസിലും വീട്ടിലുമെല്ലാം ഇ.ഡി റെയ്ഡ് നടത്തിയതും. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇ.ഡിയുടെ ശ്രദ്ധാ കേന്ദ്രം. ഇ.ഡി നടപടി ബിജെപിയുടെ രാഷ്ട്രീയത്തെ തുണയ്ക്കുമോ? അതോ പ്രതിപക്ഷ ഐക്യം വേഗത്തിലാക്കുമോ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സിപിഎമ്മിന്റെ കളരിയില്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച സിപി ജോണിന് മുന്നണി രാഷ്ട്രീയത്തില്‍ പ്രയോഗിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചു നല്ല ബോധമുണ്ട്. ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ നേട്ടം. നേരത്തെ ഈ സ്ഥാനത്തിരുന്നത് ജോണി നെല്ലൂര്‍. പക്ഷെ ആ ജോണിയല്ല, ഈ ജോണ്‍. ഇതു സിപി ജോണ്‍. സിഎംപി നേതാവ് സിപി ജോണ്‍ യുഡിഎഫ് സെക്രട്ടറിയാകുമ്പോള്‍ - മുഖപ്രസംഗത്തിൽ ജേക്കബ് ജോര്‍ജ്
പ്രതി സ്ഥാനത്തു നില്ക്കുന്നയാൾ എത്ര പ്രധാനപ്പെട്ടവനായാലും നിയമത്തിനു മുന്നില്‍ കുറ്റവാളിയാണ്. ലോക കായിക വേദികളില്‍ ഇന്ത്യയുടെ ത്രിവർണ പതാകയേന്തി രാജ്യത്തിനുവേണ്ടി മെഡല്‍ വാങ്ങി നാടിന് നേട്ടവും അഭിമാനവും നേടിക്കൊടുത്ത ഗുസ്തി താരങ്ങള്‍ നൽകിയ പരാതിയിൽ ഡല്‍ഹി പോലീസിന്റേത് നിരുത്തരവാദപരമായ നിസംഗത. ഈ കായിക താരങ്ങളോട് രാഷ്ട്രം കാണിക്കുന്നത് നന്ദികേട് - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
പാര്‍ലമെന്റ് മന്ദിരം ജനങ്ങളുടേതാണ്; ചടങ്ങ് ഉടനീളം മോദിമയം, ക്യാമറ എപ്പോഴും മോദിയില്‍ കേന്ദ്രീകരിച്ചു തന്നെ നിന്നു; കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ചടങ്ങുകളൊക്കെയും സാധാരണ നരേനദ്രമോദിയെ കേന്ദ്രീകരിച്ചുതന്നെയാണ് നടക്കാറുള്ളത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉല്‍ഘാടന ചടങ്ങും അങ്ങനെതന്നെയായി. എപ്പോഴും എവിടെയും നരേന്ദ്ര മോദി, മോദി മാത്രം; മുഖ പ്രസംഗത്തില്‍ ജേക്കബ്ബ് ജോര്‍ജ്ജ്
സംസ്ഥാനത്ത് 1100 സ്കൂളുകള്‍ ലഹരി മാഫിയ കൈയ്യടക്കിയെന്ന വാർത്ത മനസ് മരവിപ്പിക്കുന്നതാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ മക്കൾ ലഹരിക്കടിമകളാണവിടെ. ഡോ. വന്ദന ലഹരിയുടെ രക്തസാക്ഷിയാണ്. സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങൾ മയക്കുമരുന്ന് കേസ് പ്രതികളെ തൂക്കിക്കൊല്ലുകയാണു പതിവ്. ഇതില്‍ ഒരു ദാക്ഷിണ്യവും ഈ രാജ്യങ്ങള്‍ കാണിക്കില്ല. നമ്മുടെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഇതൊന്നും അറിയുന്നില്ലേ - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ വീണ്ടും ഒന്നിച്ചത് ബിജെപിക്കും നരേന്ദമോദിക്കും നൽകുന്ന സന്ദേശം ചെറുതല്ല. മോദിക്കെതിരെ കൈകോർക്കാൻ എല്ലാവരും കൂടി തീരുമാനിച്ചാൽ രാജ്യത്തിന്റെ ചരിത്രം മറ്റൊന്നാകും. കോൺഗ്രസും ചരിത്രം വിലയിരുത്തണം - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറുടെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ ദക്ഷിണേന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരെയും വേദിയില്‍ കൊണ്ടുവരേണ്ടിയിരുന്നില്ലേ ? അതിപ്രധാനമായൊരു സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്കു പോലും പ്രതിപക്ഷ നേതാക്കളെയും പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ഒരുമിച്ചണിനിരത്താന്‍ കഴിയാത്ത കോണ്‍ഗ്രസ് എങ്ങനെ ദേശീയതലത്തില്‍ ബിജെപി വിരുദ്ധ മുന്നണി കെട്ടിപ്പടുക്കും? കര്‍ണാടകയിലെ പ്രതിപക്ഷ വിരോധം: മുഖ പ്രസംഗത്തില്‍ ജേക്കബ്ബ് ജോര്‍ജ്ജ്
ദശകങ്ങളുടെ പഴക്കമുള്ള നമ്മുടെ ആരോഗ്യ മേഖലയ്ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംരക്ഷണം ഒരുക്കിയാണ് ഡോ. വന്ദന എന്ന മാലാഖ പറന്നകന്നത്. കേരളത്തില്‍ ആരോഗ്യപരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഒരുക്കാന്‍ രക്തസാക്ഷി ആവുകയായിരുന്നു ഡോ. വന്ദന. ആരോഗ്യ മേഖല പുതിയ ചരിത്രമെഴുതുമ്പോള്‍ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്