Editorial
കർണാടകയിലെ കോൺഗ്രസ് വിജയം പ്രതിഫലിക്കുക ദേശീയ രാഷ്ട്രീയത്തിലും ! കോണ്‍ഗ്രസിനെ കണ്ടുകൂടാത്ത മമതാ ബാനര്‍ജിക്കും അരവിന്ദ് കെജ്റിവാളിനും ചന്ദ്രശേഖര്‍ റെഡ്ഡിയ്ക്കുമൊക്കെ ഇനി കോൺഗ്രസിനെ അംഗീകരിക്കാതെ വയ്യെന്ന സ്ഥിതി. 2024 ൽ ബിജെപിക്കെതിരെ ഒറ്റ സ്ഥാനാർഥിയെന്ന ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാൻ രാഹുൽ ഗാന്ധിക്കും ഇതവസരമാണ് - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
രാത്രിയും പകലും ഊണിലും ഉറക്കത്തിലുമെല്ലാം ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്നതാവണം പോലീസിന്റെ മനസ്;ലഹരിക്ക് അടിമപ്പെട്ട സന്ദീപിനെ വേണ്ടത്ര സുരക്ഷയോടെയല്ല പോലീസ് ആശുപത്രിയിലെത്തിച്ചതെന്ന കാര്യം വ്യക്തം ! പോലീസുകാര്‍ നോക്കിനില്ക്കുമ്പോള് നടന്ന അരും കൊല എന്ന് ഡോ. വന്ദനയുടെ കൊലപാതകത്തെ വിശേഷിപ്പിക്കാം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ജലയാത്രയായാലും റോഡ് യാത്രയായാലും എല്ലാ തരത്തിലും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്; സര്‍ക്കാര്‍ തന്നെയാണ് അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടത്; ഒരു വര്‍ഷം കേരളത്തില്‍ ഏകദേശം 4500 പേരാണ് റോഡപകടങ്ങളില്‍ മരിക്കുന്നത് ! അപകടം നമ്മോടൊപ്പം എപ്പോഴുമുണ്ട്; യാത്രയിലെ സുരക്ഷിതത്വം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കര്‍ണാടകയില്‍ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ബിജെപിക്കു മുന്നില്‍ കോണ്‍ഗ്രസ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്; കോണ്‍ഗ്രസിന് കര്‍ണാടകയില്‍ ജയിച്ചേ പറ്റൂ ! ഇരുപാര്‍ട്ടികള്‍ക്കും പുറമേ ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ ഒരു കളി കളിക്കാമെന്ന പ്രതീക്ഷയില്‍ ജെഡിഎസും മത്സരരംഗത്തുണ്ട്; ദേശീയ തലത്തിലെ രാഷ്ട്രീയത്തെതന്നെ സ്വാധീനിക്കാന്‍ പോകുന്ന നിര്‍ണായക തെരഞ്ഞെടുപ്പിന് കര്‍ണാടക ഒരുങ്ങിക്കഴിഞ്ഞു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
രണ്ടു വര്‍ഷമായി സര്‍ക്കാരിനെതിരെയോ മുഖ്യമന്ത്രിക്കെതിരെയോ കാര്യമായി ഒന്നും പറയാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നില്ല; പക്ഷെ എ.ഐ ക്യാമറ വിവാദം പ്രതിപക്ഷത്തിന് പുതിയ ഊര്‍ജം നല്കിയിരിക്കുന്നു ! എ.ഐ ക്യാമറകള്‍ക്കു പിന്നിലെ അഴിമതി ഉന്നയിച്ച് സതീശനും ചെന്നിത്തലയും മുന്നേറുകയാണ്; ഇതുവരെ പരസ്പരം മത്സരിച്ചായിരുന്നുവെങ്കില്‍ ഇനി ഒന്നിച്ചു നിലയുറപ്പിച്ചുതന്നെയാകും മുന്നേറ്റം; ഗവണ്മെന്റ് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായി-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
അരി കട്ടുതിന്ന് തുടങ്ങിയ ആന അങ്ങനെ 'അരിക്കൊമ്പനാ'യി; ചിന്നക്കനാലിലെ വനപ്രദേശങ്ങളുടെ അതിരുകള്‍ക്കപ്പുറത്ത് മനുഷ്യവാസ പ്രദേശങ്ങളിലേയ്ക്കു കടന്നുചെന്നതാണ് അരിക്കൊമ്പന് ചെയ്ത കുറ്റം ! വലിയൊരു വെല്ലുവിളിയാണ് വനപാലകര്‍ ഏറ്റെടുത്തു വിജയത്തിലെത്തിച്ചത്; പുതിയ സ്ഥലത്ത് സ്വസ്ഥമായി ജീവിക്കാന്‍ അരിക്കൊമ്പനു കഴിയുമോ ? അരിക്കൊമ്പന് മുട്ടുമടക്കുമ്പോള്‍-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വര്‍ഗീയത പറഞ്ഞാല്‍ കേരളം വീഴില്ലെന്നു ബിജെപി നേതൃത്വം നേരത്തേ മനസിലാക്കിയതാണ്; രണ്ടു മുന്നണികള്‍ കൊടുമുടികളായി നില്ക്കുന്ന കേരളത്തില്‍ ഒരല്‍പ്പം ഇടം തേടി ബിജെപി നടത്തിയ പെടാപ്പാടുകള്ക്കൊന്നും ഇതുവരെ ഫലമൊന്നും കിട്ടിയിട്ടുമില്ല; നയം മാറ്റുകയാണ് ബിജെപി ! ക്രിസ്ത്യന്‍ സമുദായത്തെ കൂട്ടുപിടിക്കാനുള്ള ശ്രമം തന്നെയാണ് ഇതില്‍ പ്രധാനം; മോദിയും ബിഷപ്പുമാരും തമ്മിലുള്ള പുതിയ ബാന്ധവത്തെ കേരളം എങ്ങനെ കാണും ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
142.86 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്, പത്തു മുതല്‍ 24 വയസ് വരെ പ്രായമുള്ളവരാണ് ഇതില്‍ 26 ശതമാനം പേരും; വിദ്യാര്‍ത്ഥികളോ, വിദ്യാഭ്യാസം കഴിഞ്ഞ് തൊഴില്‍ തേടാനിറങ്ങുന്നവരോ ആണിവര്‍; കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ശ്രദ്ധ ഇവരിലേക്കു തിരിയേണ്ടതുണ്ട്; പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഉന്നത പഠനം നല്‍കാനും അല്ലാത്തവര്‍ക്ക് മികച്ച നൈപുണ്യ വികസനം നല്‍കാനും സംസ്ഥാന സര്‍ക്കാരും ശ്രദ്ധിക്കണം ! ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമ്പോള്‍-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്