New Update
/sathyam/media/media_files/YvmRDFnI5S6dJfa0gJtM.jpg)
പുറപ്പുഴ: പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്കരണത്തിന്‍റെ ഭാഗമായി ഫീല്‍ഡ് തല വിവര ശേഖരണത്തിനും ഡേറ്റ എന്‍ട്രിക്കുമായി ജോലി ചെയ്യുന്നതിന് ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ള ഉദ്ദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.
Advertisment
അപേക്ഷകള്‍ പുറപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ, ഇ-മെയില്‍ മുഖാന്തിരമോ (purapuzhagramapanchayat@gmail.com) സമര്‍പ്പിക്കാവുന്നതാണ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളുംസമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 273049 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 05/10/2023.