തിരുവനന്തപുരം
കേരളത്തെ വിഴുങ്ങാൻ ലഹരിമാഫിയ. കൊച്ചി വിട്ട് മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും പടർന്നു കയറി. എട്ടു ദിവസം കൊണ്ട് പോലീസ് പിടിച്ചത് 154 കിലോ കഞ്ചാവും ഒന്നരകിലോ എംഡിഎംഎയും. ഒരിക്കൽ ഉപയോഗിച്ചാൽ ജീവിതകാലം മുഴുവൻ അടിമയാക്കാൻ എംഡിഎംഎ അര മില്ലി മതി. ലഹരി പിടിച്ചതിൽ കൂടുതലും മലപ്പുറത്ത്. പോലീസും എക്സൈസും തുനിഞ്ഞിറങ്ങിയാൽ ലഹരി മാഫിയയുടെ വേരറുക്കാം
ജയിലിൽ കിടക്കുന്ന തടവുകാർ പുറത്തേക്ക് ഫോൺവിളിച്ച് ക്വട്ടേഷനും മയക്കുമരുന്ന് കടത്തുമെല്ലാം ആസൂത്രണം ചെയ്യുന്നു. തടയാനാവാതെ പോലീസും ജയിൽ വകുപ്പും. പുറത്തേക്കുള്ള വിളികൾ ബിഎസ്എൻഎൽ നമ്പറുകളിലേക്ക് മാത്രമാക്കി സർക്കുലർ ഇറക്കിയെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തു. വിളികൾ ഡൈവേർട്ട് ചെയ്ത് മറ്റിടങ്ങളിലേക്ക് കണക്ട് ചെയ്യുന്നു. ക്വട്ടേഷനുകളുടെയും ലഹരി ഇടപാടുകളുടെയും പ്രഭവ കേന്ദ്രമോ ജയിലുകൾ
16-ാമത് പീഡിയാട്രിക് എമർജൻസി മെഡിസിൻ ദേശീയ സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം