തിരുവനന്തപുരം
പുനസംഘടനയിലും നേതൃമാറ്റത്തിലും ചരട് വലികളും ചർച്ചകളും തകൃതി. കെ സുധാകരൻ തുടരണമെന്ന് തരൂർ. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് പിന്തുണ തേടി ബെന്നി ബെഹനാൻ - ചെന്നിത്തല കൂടിക്കാഴ്ച. അടൂർ പ്രകാശും റോജിയും സണ്ണി ജോസഫും പരിഗണനയിൽ. 70 കഴിഞ്ഞവരെ മാറ്റി നിർത്തണമെന്നും ആവശ്യം
ഇടഞ്ഞുനിൽക്കുന്ന തരൂരിനെ അനുനയിപ്പിക്കാന്‍ പദവികള്‍ നല്‍കുമോ ? ലോകസഭയിലെ കോൺഗ്രസിന്റെ ഉപനേതാവ് സ്ഥാനം നല്‍കുമോ ? അതിലും വലിയ സ്വപ്നങ്ങൾ കാണുന്ന തരൂർ ഇതിൽ ഒതുങ്ങുമോ. സുധാകരനെ മാറ്റിയാൽ പുതിയയാളെ വയ്ക്കുക സാമുദായിക പരിഗണനയടക്കം നോക്കി. ഉമ്മൻചാണ്ടിയുടെ ശൂന്യത ക്രൈസ്തവ വിഭാഗങ്ങളെ അകറ്റുമോ. തിരഞ്ഞെടുപ്പുകൾക്ക് മുൻപ് പാർട്ടിയിലെ പടലപ്പിണക്കങ്ങളും തീർക്കണം. കോൺഗ്രസിനിത് അഗ്നിപരീക്ഷയുടെ നാളുകൾ
കേരള - തമിഴ്നാട് അതിര്‍ത്തിയില്‍ കമ്പിപ്പാലത്ത് പുലിയെ ഇടിച്ച് വീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു