തിരുവനന്തപുരം
ജനങ്ങൾക്ക് പ്രളയ മുന്നറിയിപ്പ് നൽകാൻ ഫലപ്രദമായ സംവിധാനം കേരളത്തിൽ ഒരുങ്ങുന്നു. ഇനി വിവരത്തിനായി കേന്ദ്രത്തിലേക്ക് നോക്കിയിരിക്കേണ്ട. തത്സമയ വിവര ശേഖരണ സംവിധാനത്തിനായി ഒരുകോടി രൂപ അനുവദിച്ച് സർക്കാർ. മുന്നറിയിപ്പ് സംവിധാനം പ്രളയ സാധ്യത കൂടിയ 8 ജില്ലകളിലെ 11 സ്ഥലങ്ങളിൽ. മഹാപ്രളയവും തുടർച്ചയായ ചെറു പ്രളയങ്ങളും പാഠമാക്കി ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ സർക്കാർ
കേന്ദ്രത്തിനെതിരേ സുപ്രീംകോടതിയിൽ അടുത്ത കേസിന് കേരളം. ഇത്തവണ വിഷയം യുജിസിയുടെ പുതിയ ചട്ടങ്ങൾ. യൂണിവേഴ്സിറ്റികളിൽ സർക്കാരിന് ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും ഗവർണർ പരമാധികാരിയാവുമെന്നും വിലയിരുത്തൽ. ബിജെപി രാഷ്ട്രീയം ക്യാമ്പസുകളിൽ വളരുന്നത് ഭാവി രാഷ്ട്രീയ നീക്കങ്ങൾക്കും തിരിച്ചടി. മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് കേന്ദ്രത്തെ ഒന്നിച്ച് എതിർക്കാൻ സർക്കാർ
'പിണറായി 3.0'; തെരെഞ്ഞെടുപ്പ് പോരിനിറങ്ങുമ്പോള്‍ 43 സീറ്റുകള്‍ ഉറപ്പെന്ന് സിപിഎം വിലയിരുത്തല്‍. 37 സീറ്റുകള്‍ ഉറപ്പാക്കാന്‍ കഴിയുമെന്നും പ്രതീക്ഷ. ജയസാധ്യതയുള്ള എംഎല്‍എമാര്‍ക്ക് മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ നിര്‍ദേശം. ജയസാധ്യത ഇല്ലാത്തവര്‍ക്ക് സീറ്റും പോകും. മൂന്നാം ഭരണത്തിനായി എല്‍ഡിഎഫ് പണി തുടങ്ങി
സംസ്ഥാനത്തെ ഐടി മേഖലയുമായി സഹകരിക്കാന്‍ താല്പര്യം: ക്യൂബന്‍ പ്രതിനിധി സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു