തിരുവനന്തപുരം
ചീഫ്സെക്രട്ടറി ശാരദാ മുരളീധരനെ കറുത്ത നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചത് ആര് ? ഐഎഎസുകാരെന്നും ഭരണത്തിലുള്ളയാളെന്നും അഭ്യൂഹം. അവഹേളിച്ചത് ആരാണെന്ന് വെളിപ്പെടുത്താതെ ചീഫ്സെക്രട്ടറി. നിറത്തിന്റെ പേരിൽ അപമാനിച്ചില്ലെന്നും ഭരണപരമായ പ്രവർത്തനം മുൻ ചീഫ്സെക്രട്ടറിയായ ഭർത്താവുമായി താരതമ്യപ്പെടുത്തുക മാത്രമെന്നും പോലീസ്. ചീഫ്സെക്രട്ടറിയുടെ കറുപ്പു വിവാദം സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്നു
തൃശൂർ പൂരം കലക്കൽ അന്വേഷിക്കുന്നതിൽ അസാധാരണമായ മെല്ലെപ്പോക്ക്. അന്വേഷണത്തെക്കുറിച്ച് തെറ്റായ വിവരം നൽകിയ ഡിവൈഎസ്പിയെ രഹസ്യമായി തിരിച്ചെടുത്തു. ഡിജിപി അന്വേഷിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും, അങ്ങനെയൊരു വിവരമില്ലെന്ന് വിവരാവകാശ മറുപടി നൽകി. പോലീസ് ഉന്നതരുടെ വീഴ്ച മറയ്ക്കാൻ ശ്രമം. എഡിജിപി അജിത്തിനെതിരേ മന്ത്രി കെ രാജൻ മൊഴി നൽകുമോയെന്ന് സസ്പെൻസ്
ഓപ്പറേഷന് ഡി - ഹണ്ട്. 612 പേരെ അറസ്റ്റ് ചെയ്തു. എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വിതരണം തുടങ്ങി. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കും