കേരളം
കുറവിലങ്ങാട് ദേവമാതാ കോളജില്‍ നടന്ന എന്‍.സി.സി. ക്യാമ്പിനിടെ ജീവനക്കാരന്റെ മുഖത്തിടിച്ചു പരുക്കേല്‍പ്പിച്ച് കമാന്റിങ് ഓഫീസര്‍. പരുക്കേറ്റ സീനിയര്‍ അക്കൗണ്ടന്റ് ചികിത്സ തേടി. എന്‍.സി.സിക്കു തന്നെ നാണക്കേടായ സംഭവത്തിനിടയാക്കിയ കമാന്റിങ് ഓഫീസര്‍ക്കെതിരെ മുന്‍പും സമാന പരാതികള്‍. പരാതിയെ തുടര്‍ന്നു കമാന്റിങ് ഓഫീസറെ ഇടുക്കിയിലേക്കു മാറ്റി
ബീഡിയും ബീഹാറും. ബൽറാമിന് പിന്തുണയുമായി സണ്ണി ജോസഫ്. ഡി.എം.സി ചുമതലയിൽ ബൽറാം തുടരുകയാണെന്നും കെ.പി.സി സി അദ്ധ്യക്ഷൻ. തൻ്റെ അറിവോടെ അല്ല പോസ്റ്റ് എന്ന് ബൽറാമിന്റെ വിശദീകരണം. വിഷയങ്ങളിൽ സ്വന്തം നിലയ്ക്ക് പ്രതികരണം വേണ്ടെന്ന് സോഷ്യൽ മീഡിയ വിഭാഗത്തിന് കെ.പി.സി.സി നിർദേശം
ബീഡി - ബിഹാർ വിവാദ പോസ്റ്റ് എൻറെ അറിവോടെയല്ല, സോഷ്യൽ മീഡിയ ടീമിന് വീഴ്ച പറ്റി'; വിശദീകരണവുമായി വി.ടി ബൽറാം
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിന്‍സ് ലൂക്കോസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ കോട്ടയം ജനത. മരണം കുടുംബസമേതം വേളാങ്കണ്ണി പള്ളിയില്‍ പോയി മടങ്ങും വഴി. ഇന്നലെ രാത്രി വേളാങ്കണ്ണിയിലെ ഹോട്ടലിൽ വച്ച് സൗഹൃദം പങ്കുവച്ച് യാത്ര പറഞ്ഞുപോയ പ്രിൻസ്, പുലർച്ചെയായപ്പോൾ മരിച്ചെന്ന വാർത്ത കേട്ട് ഞെട്ടി ജോസ് കെ മാണി. കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ യുവരക്തം പ്രിൻസ് വിടവാങ്ങുമ്പോൾ..
നിയമസഭയിൽ നിലതെറ്റുമോ. കസ്റ്റഡി മർദ്ദനം നിയമസഭയിൽ ഉന്നയിക്കാൻ തയ്യാറെടുത്തു പ്രതിപക്ഷം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഉയർത്തി പ്രതിരോധിക്കാൻ ഭരണപക്ഷം. കസ്റ്റഡി മർദ്ദനങ്ങളിൽ ആഭ്യന്തരവകുപ്പിന്റെ നിസ്സംഗത സി.പി.എമ്മിനുള്ളിൽ ചർച്ചയാവുന്നു. എൽഡിഎഫിലും അമർഷം. കണ്ണടച്ചിരുട്ടാക്കി സിപിഎം നേതൃത്വം
നാളെ മുതല്‍ വീണ്ടും ശക്തമായ മഴ. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത