പൊളിറ്റിക്സ്
അടിക്ക് തിരിച്ചടി നൽകി നിലമ്പൂരിൽ രാഷ്ട്രീയ പോര് മുറുകുന്നു. വെൽഫെയർ പാർട്ടിയുടെ യു.ഡി.എഫ് പിന്തുണ വിവാദമാക്കിയ എൽഡിഎഫിന് പി.ഡി.പി പിന്തുണയിൽ ഉത്തരമില്ല. ഇടത്-വലത് മുന്നണികളുടെ വർഗീയ പാർട്ടി കൂട്ടുകെട്ട് വിമർശിച്ച് ബിജെപിയും. വെൽഫയർ പാർട്ടി വർഗീയ ശക്തിയാണെങ്കിൽ പി.ഡി.പിയും വർഗീയ ശക്തി അല്ലെ ? ചോദ്യങ്ങളും ന്യായീകരണങ്ങളുമായി നിലമ്പൂരിൽ കളംനിറഞ്ഞ് നേതാക്കൾ
നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ യു.ഡി.എഫും തുടർഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എൽ.ഡി.എഫും നിലമ്പൂരിൽ കളംനിറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തെ പെൻഷൻ വിതരണം രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്. വനമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യു.ഡി.എഫിനൊപ്പം ശക്തമായി ഉയർത്തി പി.വി.അൻവറും. ബൈപാസ് യാഥാർത്ഥ്യമാക്കത്തതിലും എൽഡിഎഫിന് വിമർശനം
രാഷ്ട്രീയ എതിരാളികളുടെ പ്രചരണത്തെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങാൻ യു.ഡി.എഫ്. കോൺഗ്രസ് - ലീഗ് ഭിന്നത എന്നത് വ്യാജ പ്രചാരണം മാത്രമെന്ന് നേതാക്കൾ. ആര്യാടൻ ഷൗക്കത്തിന് ഒപ്പം വേദി പങ്കിട്ട് പാണക്കാട് അബ്ബാസ് അലി തങ്ങൾ. കോൺഗ്രസ് - ലീഗ് ബന്ധം ദൃഢമെന്ന് വി.ഡി സതീശൻ. കോൺഗ്രസിനും പ്രതിപക്ഷ നേതാവിനുമെതിരെ വ്യാജപ്രചരണം അഴിച്ചുവിടുന്നത് റിപോർട്ടർ ചാനൽ എന്നും ആക്ഷേപം
നിലമ്പൂരിൽ എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ളാമിയുടെയും വോട്ട് വേണമെന്ന് സിപിഎം നേതാവ് ടി.എം സിദ്ദിഖ്. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് എം.സ്വരാജും. സിദ്ദിഖിന്റെ പ്രസ്താവനയോടെ ഇടിവ് തട്ടിയത് സിപിഎമ്മിൻെറ മതനിരപേക്ഷ നിലപാടിൻെറ വിശ്വാസ്യതക്ക്. ജമാഅത്തെ ഇസ്ളാമിക്ക് ആര്യാടനോട് താൽപര്യമില്ല. എൽഡിഎഫിനെ എസ്.ഡി.പി.ഐയും പിന്തുണക്കില്ല. ആ വോട്ടുകൾ പോകുക പി.വി അൻവറിലേക്ക് ?
ബി.ജെ.പിക്ക് സ്ഥാനാർത്ഥിയെ നൽകുന്ന ജോലി യു.ഡി.എഫ് ഏറ്റെടുത്തോയെന്ന ചോദ്യവുമായി നിലമ്പൂരിൽ ജോസ് കെ മാണി. യുഡിഎഫിൽ എത്ര പ്രതിപക്ഷ നേതാക്കന്മാരും കൺവീനർമാരുമാണുള്ളതെന്ന് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പുകാരൻ ബിജെപി സ്ഥാനാർഥിയായതോടെ പ്രതിരോധവുമായി മോൻസ് ജോസഫ്. നിലമ്പൂരിൽ കളംനിറഞ്ഞ് കേരള കോൺഗ്രസ് പോരും
പി.വി അൻവറിൻ്റെ യുഡിഎഫ് പ്രവേശന വിഷയത്തിൽ മധ്യസ്ഥ ശ്രമങ്ങൾ പാളിയതോടെ മുസ്ലിംലീഗിന് കടുത്ത നിരാശ. അൻവറിനെ കൂട്ടുപിടിച്ച് വിഷയം വഷളാക്കിയതിനു പിന്നിൽ കോൺഗ്രസ് നേതാക്കളെന്ന് വിമർശനം. രാഹുൽ മാങ്കൂട്ടത്തിൽ അൻവറിനെ കാണാൻ പോയത് നാണക്കേട് ഉണ്ടാക്കിയെന്ന് ലീഗ് നേതൃയോഗം. ഇങ്ങനെ പോയാൽ മാറി ചിന്തിക്കേണ്ടിവരുമെന്ന് കുഞ്ഞാലിക്കുട്ടി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി അൻവർ മത്സരിക്കും. പിണറായിസത്തിന് അറുതി വരുത്താൻ എംഎൽഎ സ്ഥാനം രാജി വെച്ച അൻവറിന്റെ ശത്രു പക്ഷത്ത് ഇപ്പോൾ യുഡിഎഫും. രണ്ടു കൂട്ടരേയും ഒരുപോലെ എതിർക്കേണ്ട അവസ്ഥയിൽ അൻവർ. തൃണമൂൽ കോൺഗ്രസ് കൂടെയില്ലാതെ യുഡിഎഫ് എങ്ങനെ ജയിക്കുമെന്നാണ് അൻവറിൻ്റെ വെല്ലുവിളി. ഇരു മുന്നണികളിലും ഇടം കിട്ടാത്ത അൻവറിൻ്റെ രാഷ്ട്രീയ ഭാവി ഇനി ചോദ്യ ചിഹ്നം