പൊളിറ്റിക്സ്
ഉപതിരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ എല്ലാ കണ്ണുകളും നിലമ്പൂരിലേക്ക്. അൻവറിന്റെ നീക്കങ്ങൾ ഉറ്റുനോക്കി ഇടത്-വലത് മുന്നണികൾ. അൻവർ ഇഫക്ട് ഇല്ലെന്ന് സ്ഥാപിക്കാൻ എൽഡിഎഫിന് വിജയം അനിവാര്യം. തിയതി പ്രഖ്യാപിച്ചാൽ അൻവറിന്റെ മുന്നണി പ്രവേശനം യു.ഡി.എഫ് പരിഗണിച്ചേക്കും. ഭരണവിരുദ്ധ വികാരമുണ്ടോയെന്ന് അറിയാൻ തിരഞ്ഞെടുപ്പ് യു.ഡി.എഫിനും ഏറെ പ്രാധാന്യം
സി.പി.എം 24ാം പാർട്ടി കോൺഗ്രസിൽ കേരളത്തിൽനിന്ന് ആരൊക്കെ ? കേന്ദ്ര കമ്മിറ്റിയിലെ മൂന്ന് ഒഴിവുകളിൽ മന്ത്രി മുഹമ്മദ് റിയാസും പി.കെ.ബിജുവും സ്ഥാനം ഉറപ്പിച്ചു. മന്ത്രി എം.ബി.രാജേഷ്, ഡോ.ടി.എൻ.സീമ, ജെ.മേഴ്സിക്കുട്ടിയമ്മ, പി.കെ.സൈനബ എന്നിവരും പരിഗണനയിൽ. മന്ത്രി സജി ചെറിയാനെയും പരിഗണിക്കണമെന്ന് ആവശ്യം. ഒറ്റ ഒഴിവിൽ ആർക്ക് വീഴും നറുക്ക് ?
ബിജെപിയിലെ ഗ്രൂപ്പിസത്തിൽ പൊലിഞ്ഞത് ശോഭാ സുരേന്ദ്രന്റെ അധ്യക്ഷ മോഹം. സ്ഥാനം നഷ്ടപ്പെടാൻ കാരണമായത് കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളും കെ സുരേന്ദ്രന്റെ അതൃപ്തിയും. രാജീവ് ചന്ദ്രശേഖറിൻെറ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിൽ നിന്ന് വിട്ടുനിന്നതും ഇനി തിരിച്ചടിയായേക്കും. ശോഭയ്ക്ക് പിടിച്ചുനിൽക്കാൻ ഇനിയുള്ള ഏക വഴി എംഎൽഎ ആവുകയെന്നത് മാത്രം !
പാർട്ടി കുടുംബത്തിൽ നിന്നുമുള്ള സംഘപരിവാർ ബന്ധത്തിൽ ഞെട്ടി സിപിഎം. കെ.അനിരുദ്ധൻെറ മകനും മുൻ എംപി എ.സമ്പത്തിൻെറ സഹോദരനുമായ എ.കസ്തൂരി വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷനായത് സിപിഎമ്മിനേറ്റ കനത്ത പ്രഹരം. കോൺഗ്രസുകാരുടെ കൂടുമാറ്റം വിവാദമാക്കിയ സിപിഎമ്മിന് ഇപ്പോൾ മിണ്ടാട്ടമില്ല. കമ്യൂണിസ്റ്റ് കുടുംബത്തിലെ അടിയൊഴുക്ക് വലിയ കുത്തൊഴുക്കിനുള്ള മുന്നറിയപ്പോ ?
എൻസിപിക്ക് പുതിയ അധ്യക്ഷൻ വന്നിട്ടും രക്ഷയില്ല ! പുതിയ സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കാൻ ചേർന്ന യോഗം അടിച്ചുപിരിഞ്ഞു. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എ.കെ.ശശീന്ദ്രൻ പക്ഷം നിർദ്ദേശിച്ച പേരുകൾ അംഗീകരിക്കാതെ പി.സി.ചാക്കോ പക്ഷം. ചാക്കോയുടെ കടുത്ത എതിരാളിയെ ശശീന്ദ്രൻ ഉയർത്തിക്കാട്ടിയതോടെ ഭിന്നത രൂക്ഷമായി. തീരുമാനം ദേശിയ നേതൃത്വത്തിന് വിടാൻ ധാരണ
പ്രതിനിധികളുടെ ജനാധിപത്യപരമായ അവകാശങ്ങൾ ഹനിക്കുന്ന ബിനോയ് വശ്വത്തിന്റെ സ്വേച്ഛാധിപത്യ നടപടി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ച പെരുമാറ്റച്ചട്ടം അംഗീകരിക്കാനാവില്ലെന്ന് വിമർശനം. നിർദ്ദേശം വകവെക്കാതെ ഏതെങ്കിലും സമ്മേളനങ്ങൾ മത്സരത്തിലേക്ക് പോയാൽ ആ സമ്മേളനങ്ങൾ അപ്പോൾ തന്നെ നിർത്തിവെക്കും. ബിനോയ് വിശ്വത്തിന്റെ രാഷ്ട്രീയ-സംഘടനാ ഇടപെടലുകളിൽ സിപിഐ നിലപാടുകൾ മറക്കുന്നു
തൊഴിലാളികളെ മറന്ന തൊഴിലാളി പ്രസ്ഥാനം ! ആശാ വർക്കർമാരുടെ സമരത്തെ പുച്ഛിക്കുന്ന സിപിഎം നേതാക്കൾ പാർട്ടി വിരുദ്ധരെന്ന് പരക്കെ വിമർശനം. സമരക്കാരെ അംഗീകരിക്കണമെങ്കിൽ യൂണിയന്റെ പിൻബലം വേണമെന്ന സിപിഎം നിലപാടിനോട് സിപിഐക്കു പോലും പരിഹാസം. അധികാരത്തിലെത്തുമ്പോൾ ചോരുന്ന വർഗബോധം ഇനി സിപിഎമ്മിനെ തുണയ്ക്കില്ല
'വാ വിട്ട' വാക്കുകൾക്ക് കെ.ഇ ഇസ്മയിലിന് നൽകേണ്ടിവന്നത് വലിയ വില ! സസ്പെൻഷൻ തീരുമാനത്തിലേക്കെത്തിയത് രൂക്ഷമായ വാദ പ്രതിവാദങ്ങൾക്ക് ശേഷം. ശത്രുത പുലർത്തിയവർ നിലപാട് മയപ്പെടുത്തിയപ്പോഴും ഒപ്പം നിന്ന സീനിയേഴ്സ് പിന്നിൽനിന്നും കുത്തി. ഒരുകാലത്ത് സിപിഐയുടെ അവസാനവാക്കായിരുന്ന ഇസ്മയിലിനെ വേണ്ടെന്ന് പറഞ്ഞതും മുതിർന്ന നേതാക്കൾ തന്നെ