പൊളിറ്റിക്സ്
വഖഫ് ഭേദഗതി ബിൽ മുസ്ലീം വിരുദ്ധമല്ല. എല്ലാ ഭൂമിയും രാജ്യത്തിന്റേതെന്ന് കിരൺ റിജിജു. ലോക്സഭയിൽ ഓരോ ഭേദഗതിയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രതിപക്ഷ നിർദേശം വോട്ടിനിട്ട് തള്ളി. ആദ്യ ഭേദഗതിക്ക് ലഭിച്ചത് 226 വോട്ട്, എതിർത്തത് 163 പേർ. കേന്ദ്രസർക്കാരിന് അഭിവാദ്യം അർപ്പിച്ച് മുനമ്പത്ത് ആഹ്ലാദപ്രകടനം
നിയമസഭാ ലൈബ്രറിയിലെ ജീവനക്കാർക്ക് ഇ-ഓഫീസിൽ ഫയലുകൾ കൈകാര്യം ചെയ്യാൻ സ്പീക്കറുടെ അനുമതി. ചട്ടത്തിനും ഓഫീസ് മാന്വലിനും വിരുദ്ധമെന്ന് ആക്ഷേപം. ലൈബ്രറിക്കാർക്ക് ലഭിച്ചത് അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ജീവനക്കാർക്കുണ്ടായിരുന്ന അധികാരം. ഭരണ - പ്രതിപക്ഷ സംഘടനകൾ ഒറ്റക്കെട്ടായി പ്രതിഷേധത്തിൽ. കോൺഗ്രസ് സംഘടന പെൻഡൗൺ സമരത്തിന്. നിയമസഭ സമരവേദിയാവുമ്പോൾ
വെട്ടിമാറ്റിയാലും മുറിഞ്ഞു പോകാത്ത രാഷ്ട്രീയ പ്രഖ്യാപനമാണ് എമ്പുരാന് സിനിമയെന്ന് കെ.കെ രമ എം.എല്‍.എ. 'കള്ളക്കേസുകള്‍ സൃഷ്ടിച്ച് നിശബ്ദരാക്കാമെന്നു ഭരണകൂടം വ്യാമോഹിക്കുന്നതിനുമെത്രയോ മേലെയാണ് ഈ നാടിന്റെ ജനാധിപത്യ രാഷ്ട്രീയവും സംസ്കാരവും. കൈകളെ മാത്രമേ വിലങ്ങണിയിക്കാന്‍ അവര്‍ക്ക് സാധിക്കു ആശയങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ല'. സിനിമയിലെ ഡയലോഗ് ആവര്‍ത്തിച്ച് ഫേസ്ബുക്ക് കുറിപ്പ്
സിപിഎം നേതാക്കൾക്ക് പാര്‍ലമെന്ററി വ്യാമോഹം വർധിക്കുന്നതായി സംഘടനാ റിപ്പോർട്ട്. പാർട്ടിക്കുള്ളിലെ പാർലമെന്ററി താല്പര്യങ്ങൾ വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പലരും പാർട്ടി പ്രവർത്തനം മതിയാക്കി മണ്ഡലങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്നും വിമർശനം. പാർട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നും നിർദ്ദേശം
സിപിഎം പാർട്ടി കോൺഗ്രസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും മധുരയിൽ. വി അബ്ദുറഹ്മാൻ ഒഴികെ എല്ലാ മന്ത്രിമാരും പ്രതിനിധികളായതിനാൽ ഇനിയുള്ള 5 ദിവസം കേരളത്തിന്റെ ഭരണസിരാകേന്ദ്രമായി മധുര മാറും. പാർട്ടി കോൺഗ്രസ് സമാപിക്കും വരെ ഭരണപരമായ തീരുമാനങ്ങളും നിർദേശങ്ങളുമുണ്ടാവുക മാരിയറ്റ് ഹോട്ടലിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ നിന്നും
എം.എ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയാക്കാൻ കേരള ഘടകം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാൽ ആർക്കും ചെറുക്കാനാവില്ല. പ്രായംകൊണ്ടും ദേശിയതലത്തിലെ പ്രവർത്തന പരിചയംകൊണ്ടും പരിഗണിക്കപ്പെടാൻ യോഗ്യൻ ബേബി തന്നെ. ബേബിയുടെ സ്ഥാനം ഉറപ്പിക്കാൻ പിണറായി വിജയൻ കനിയണം. പ്രായ പരിധിയിൽ ഇളവ് നൽകി ബൃന്ദാ കാരാട്ടിനെ പരിഗണിക്കുന്നതിലും എതിർപ്പില്ല. ആര് നയിക്കണമെന്ന് പിണറായി തീരുമാനിക്കും
സിപിഎം പോളിറ്റ് ബ്യൂറോയിലെ 2 ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാൻ അർഹരായ നേതാക്കളിൽ കെ.കെ ശൈലജയും. പിബിയിലെ വനിതാ നേതാക്കൾ കഴിഞ്ഞാൽ കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും സീനിയറും ശൈലജ തന്നെ. പിണറായിയുടെ അനിഷ്ടം പ്രകടമായാൽ ശൈലജയുടെ സാധ്യത മങ്ങും. മഹാരാഷ്ട്രയിൽ നിന്നുളള മറിയം ധാവ്ളക്കും തമിഴ്നാട്ടിൽ നിന്നുളള യു.വാസുകിക്കും സാധ്യതകളേറെ. സംസ്ഥാന നേതൃത്വം ശൈലജയെ വാഴ്ത്തുമോ തള്ളുമോ ?