പൊളിറ്റിക്സ്
കെ.ഇ ഇസ്മയിലിനെതിരായ നടപടിയിൽ മയപ്പെട്ട് സി.പി.ഐ നേതൃത്വം. പാർട്ടയിൽ നിന്ന് പുറത്താക്കൽ നടപടി വേണ്ടെന്ന് വിലയിരുത്തൽ. പി.രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രതികരണമാണ് പാർട്ടി നടപടിക്ക് പിന്നിൽ. സംസ്ഥാന എക്സിക്യൂട്ടിവ് കെ.ഇ.ഇസ്മയിലിന്റെ വിശദീകരണം തേടും. നടപടി പരസ്യ ശാസനയോ, താക്കീതോ. അല്ലാതെ വേറൊന്നും നടക്കില്ല
ക്ഷേത്രത്തിലേക്ക് തെയ്യം കടന്നുപോയപ്പോള്‍ സിപിഎമ്മുകാര്‍ മുദ്രാവാക്യം വിളിച്ചു. സംഘർഷം ശാന്തമാക്കാൻ ശ്രമിച്ച പോലീസുകാരെ ക്രൂരമായി മർദിച്ചു. ഞങ്ങളോട് കളിച്ചാല്‍ തലശേരി സ്റ്റേഷനില്‍ ആരും കാണില്ലെന്ന് വെല്ലുവിളി. പിന്നാലെ എസ്.ഐയെ സ്ഥലംമാറ്റി. ക്രിമിനലുകളുടെ വാക്കുകള്‍ക്ക് മുഖ്യമന്ത്രി അടിവരയിട്ടു. പോലീസിന്റെ ദുർഗതി നിയമസഭയിൽ വെളിപ്പെടുത്തി വി.ഡി സതീശൻ
സി.പി.എം സംസ്ഥാന സമ്മേളനം; മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച കേരള വികസനം സംബന്ധിച്ച രേഖ പാർട്ടി പ്രതിനിധികൾക്ക് അടക്കം വിയോജിപ്പായിരുന്നെന്ന് വെളിപ്പെടുത്തൽ. സി.പി.എം മുഖപത്രമായ പിപ്പീൾസ് ഡെമോക്രസി പിണറായിക്കെതിരായ വിയോജിപ്പ് പരസ്യമാക്കി രംഗത്ത്. മുഖ്യമന്ത്രി രേഖ അവതരിപ്പിക്കുന്നതിനെ കുറിച്ച് പ്രകാശ് കാരാട്ട് പോലും അറിഞ്ഞിരുന്നില്ലെന്ന് വെളിപ്പെടുത്തൽ
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കൂടിക്കാഴ്ച. വീണവിജയനു വേണ്ടിയെന്ന് പറയാതെ പറഞ്ഞ് രമേശ് ചെന്നിത്തല. വിവാദങ്ങൾക്ക് ഒടുവിൽ കൂടിക്കാഴ്ചയുടെ പിന്നിൽ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി. കൂടിക്കാഴ്ചയ്ക്ക് പാലം ഇട്ടത് ഗവർണർ അല്ല. അത് വെറുമൊരു ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങ് മാത്രമെന്ന് വിശദീകരണം
പൂരം കലക്കലും അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണങ്ങൾ ഏറെ. എങ്കിലും എം. ആർ. അജിത് കുമാറിന് സർക്കാരിന്റെ പൂർണ പിന്തുണ. പൊലീസ് മേധാവിയെ നിശ്ചയിക്കുന്നതിനുള്ള പട്ടികയിൽ എം. ആർ. അജിത് കുമാറും. വിവാദങ്ങൾ എന്തായാലും എം. ആർ. അജിത് കുമാറിനെന്നും പിണറായി സർക്കാരിന്റെ പിന്തുണ
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും കരുവന്നൂരുമായി ഇ.ഡി ഇറങ്ങുന്നു. മുൻമന്ത്രിയും നിലവിലെ പാർലമെന്റംഗവുമായ കെ.രാധാകൃഷ്ണന് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകി. പാർലമെന്റ് സമ്മേളനത്തിന് ശേഷം ഹാജരാകുമെന്ന് രാധാകൃഷ്ണൻ. തിരഞ്ഞെടുപ്പിൽ സി.പി.എം - ബി.ജെ.പി ധാരണയ്ക്കായി വീണ്ടും കേന്ദ്ര ഏജൻസികളുടെ ഇടപെടൽ.