പൊളിറ്റിക്സ്
സിപിഎമ്മിന്റെ നിര്‍ണായക നീക്കം, സരിന് വേണ്ടി ഇ.പി. ജയരാജനെ പ്രചാരണത്തിനെത്തിക്കും. ഇ.പി. നാളെ പാലക്കാട്ടേക്ക്
ബ്രഹ്മപുരം ഡീസൽ പ്ലാന്റ് അഴിമതിക്കേസ് അധികാരികള്‍ക്കുള്ള 'മുന്നറിയിപ്പ്'. അധികാരമുപയോഗിച്ചുള്ള എടുത്തുചാട്ടങ്ങൾ ഭാവിയില്‍ നിയമക്കുരുക്കിലാക്കും. കെഎസ്ഇബിയുടെ ഫ്രഞ്ച് കരാർ പാരമ്പര്യ ഊർജപദ്ധതികൾ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം മറയാക്കി. സർക്കാർ അനുമതിയില്ലാത്ത കരാറിന് അനുമതി നൽകിയത് സി.വി പത്മരാജനെ പ്രതിയാക്കി. വി.എസ് നയിച്ച ഒരു പോരാട്ടം കൂടി വിജയത്തിലെത്തുമ്പോൾ
മതാടിസ്ഥാനത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് ഗോപാലകൃഷ്ണനെതിരേ കേസ് വരുന്നു. ഐഎഎസുകാര്‍ക്കിടയില്‍ വേർതിരിവ് ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഗ്രൂപ്പുണ്ടാക്കിയതെന്ന സസ്പെൻഷൻ ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസിന് പരാതി. പുറത്തു നിന്നുള്ള പരാതിയിൽ കേസെടുക്കാമോയെന്ന് പൊലീസിന് സംശയം. ഡൽഹിയിൽ 'കേമനാ'വാൻ നോക്കിയ ഗോപാലകൃഷ്ണനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി
നിസഹകരണവുമായി ആന്റണി രാജു. കോഴ ആരോപണത്തില്‍ എന്‍സിപിയുടെ അന്വേഷണം വഴിമുട്ടി. പാര്‍ട്ടിയുടെ അന്വേഷണത്തോട് സഹകരിച്ചത് കോവൂര്‍ കുഞ്ഞുമോന് മാത്രം. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തോമസ് കെ. തോമസിനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണ കമ്മീഷന്. ഉപതിരഞ്ഞെടുപ്പിന് ശേഷം ശക്തമായ നീക്കങ്ങളിലേക്ക് എന്‍സിപി
സീപ്ലെയിൻ പദ്ധതിക്ക് തുടക്കത്തിലേ കല്ലുകടി. മാട്ടുപ്പെട്ടി ഡാമിൽ വിമാനം ഇറക്കിയാൽ കാട്ടാനക്കൂട്ടം ഇളകുമെന്ന് വനംവകുപ്പ്. ആലപ്പുഴയില്‍ സി.പി.എം എം.എൽ.എയുടെ നേതൃത്വത്തിൽ സീ പ്ലെയിനിനോട് എതിർപ്പ്. മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയെന്ന നിലപാടിൽ മാറ്റമില്ലെന്ന് എം.എൽ.എ. ഉൾനാടൻ മത്സ്യബന്ധനമേഖല തകരുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷനും. പദ്ധതിക്കെതിരേ ജനകീയ സമരവും വരുന്നു