പൊളിറ്റിക്സ്
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന സീ പ്ലെയിന്‍ പദ്ധതിയെ നഖശിഖാന്തം എതിര്‍ത്ത് തോല്പിച്ചത് ഇടതുപക്ഷം. പ്രോജക്ടിന് തുരങ്കം വച്ചത് മത്സ്യത്തൊഴിലാളികളുടെ പേരും പറഞ്ഞ്. പദ്ധതിയെ ശക്തിയുക്തം എതിര്‍ത്തത് പ്രമുഖ സിപിഐ നേതാവ്. കൊച്ചിയില്‍ സീ പ്ലെയിന്‍ പറന്നിറങ്ങിയപ്പോള്‍ ഉയര്‍ന്നുപൊങ്ങുന്നത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പും. പാഴാക്കിയത് വിലപ്പെട്ട 11 വര്‍ഷങ്ങള്‍
ട്രോളി നാടകത്തിൽ മുന്നണിയെ എയറിലാക്കിയതിന് പിന്നാലെ ഘടകകക്ഷി നേതാവിന്റെ മൺമറഞ്ഞ പിതാവിനെ അവഹേളിച്ച് മന്ത്രി എം.ബി. രാജേഷിന്റെ അളിയൻ നിതിൻ കണിച്ചേരി. കെഎം മാണി യുഡിഎഫിൽ അഴിമതിക്കാരനായിരുന്നെന്ന് നിധിൻ. കേരള കോൺഗ്രസ് എമ്മിന് കടുത്ത അതൃപ്തി. സിപിഎമ്മിനെ പ്രതിഷേധം അറിയിക്കും. 'അളിയന്മാർ' ഉപതിരഞ്ഞെടുപ്പ് കുളം കലക്കുമോ ?
പാലക്കാട്ടെ റെയ്ഡില്‍ സര്‍ക്കാരിന് തിരിച്ചടി, തിരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കി നടന്ന റെയ്ഡില്‍ സംഭവിച്ചത് ഗുരുതര ചട്ടലംഘനം. കളക്ടറില്‍ നിന്ന് കമ്മീഷന് റിപ്പോര്‍ട്ട് തേടി, കടുത്ത നടപടി പിന്നാലെ. പാതിരാ പരിശോധനയില്‍ സര്‍ക്കാരിനെയും പൊലീസിനെയും കാത്തിരിക്കുന്നത് 'എട്ടിന്റെ പണി'
വിവാദങ്ങൾ പടച്ച് നേട്ടം കൊയ്യാൻ ശ്രമിച്ചപ്പോഴെല്ലാം കൈ പൊള്ളി. എന്നിട്ടും പാഠം പഠിക്കാതെ സിപിഎം. ! വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിന് പിറകെ പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദവും ! ഉണ്ടായില്ലാ വെടി പൊട്ടിക്കുമ്പോൾ ഒടുവിൽ അത് ചെന്നു തറയ്ക്കുന്നതും പൊട്ടിച്ചവൻ്റെ നെഞ്ചിൽ തന്നെ. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയാൻ എന്തേ ഇത്ര ഭയം ? - എഡിറ്റോറിയൽ