പൊളിറ്റിക്സ്
സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് ജനാധിപത്യത്തിന്റെ കശാപ്പ്. കാശ്മീരിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സഹകരണ രജിസ്ട്രാർ അറിയാതെ ജൂനിയർ ഉദ്യോഗസ്ഥന്റെ കൈവിട്ട കളി. നിയമപോരാട്ടത്തിൽ സർക്കാരിന് വൻ തിരിച്ചടി ഉറപ്പ്. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ 1.07 കോടി വായ്പ എഴുതിത്തള്ളാനുള്ള അജൻഡ മുക്കിയത് സിപിഎമ്മുകാർ
പണത്തോട് ആർത്തിയില്ലാത്തവന് ആരെപ്പേടിക്കാൻ ? നവാഗതർക്ക് കസേര ഒഴിഞ്ഞു കൊടുക്കാൻ ഒരു മടിയുമില്ല. കരൾ തുറന്നാലും അതും ചെമ്പരത്തിപ്പൂവാണെന്ന് പറയുന്നവരുണ്ടാകും. ആരുടെയും വായ മൂടിക്കെട്ടാൻ ആവില്ലല്ലോ ? ജലീൽ എന്തിനുള്ള പുറപ്പാടാണെന്ന് അമ്പരന്ന് സി.പി.എം. ഒക്ടോബർ 2ന് മാനസികമായി സ്വതന്ത്രനാകുമെന്നും മാധ്യമങ്ങൾക്കു മുന്നിൽ എത്തുമെന്നുമുള്ള പ്രഖ്യാപനത്തിൽ ആശങ്കയോടെ പാർട്ടി
തിരുത്തണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയായി ’ദി ഹിന്ദു’വിന്റെ ഖേദപ്രകടനം. പ്രതിച്ഛായ മെച്ചപ്പെടുത്താൻ പി.ആർ ഏജൻസിയുടെ സേവനം തേടിയത് പുറത്തുവന്നു. അഭിമുഖം നൽകാൻ ഏജൻസിക്കാർ ’ദി ഹിന്ദു’വിനെ അങ്ങോട്ട് സമീപിച്ചു. അഭിമുഖ സമയത്ത് മുഖ്യമന്ത്രിക്കൊപ്പം ഏജൻസിയിലെ 2 ഉദ്യോഗസ്ഥരും. മലപ്പുറം പരാമർശം കെയ്സൺ ഏജൻസി എഴുതിനൽകിയത്. മുഖ്യമന്ത്രിയുടേത് ശിവസേനയുടെ അടക്കം പ്രതിച്ഛായ നന്നാക്കുന്ന ഏജൻസി
അൻവറിന്റെ വെളിപ്പെടുത്തലുകൾക്ക് പാർട്ടിക്കുള്ളിൽ പിന്തുണ കിട്ടുന്നത് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. തോമസ് ഐസക് അടക്കം മുതിർന്ന നേതാക്കളാരും വായ തുറക്കുന്നില്ല. പാർട്ടിക്കല്ല, നേതാക്കൾക്ക് എതിരാണ് അൻവറെന്ന് സഖാക്കൾ സമ്മേളനങ്ങളിൽ നിലപാടെടുക്കുന്നു. ദേശാഭിമാനിയുടെ ഒന്നാം പേജിൽ അൻവറിന്റെ വാർത്ത വന്നതിൽ പാർട്ടി അന്വേഷണം. അൻവർ ഇഫക്ടിൽ ഉരുകി പാർട്ടി നേതൃത്വം
35 വര്‍ഷം ഭരിച്ച ബംഗാളില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇന്നുള്ളത് പൂജ്യം എംഎല്‍എ; കേരളത്തില്‍ ഇടത്, വലത് മുന്നണികളെ കാത്തിരിക്കുന്നത് സമാന അവസ്ഥ; ആദ്യം പുറത്തുപോകുന്നത് എല്‍ഡിഎഫ്; തുടര്‍ന്ന് നടക്കുന്നത് കോണ്‍ഗ്രസ്-ബിജെപി പോരാട്ടം, കോണ്‍ഗ്രസുമായി മത്സരം നടന്നാല്‍ എങ്ങനെ വിജയിക്കണമെന്ന് ബിജെപിക്ക് അറിയാം-പ്രകാശ് ജാവദേക്കര്‍
'മലപ്പുറം ഏറ്റവും ക്രിമിനൽ സംഘങ്ങളുള്ള സ്ഥലമെന്നാണു മുഖ്യമന്ത്രി ദേശീയ പത്രത്തോട് പറഞ്ഞത്. കേരളത്തിലെ മറ്റ് പത്രങ്ങളോട് എന്താണ് ഇത് പറയാത്തത് ? ഈ വാർത്ത നേരെ ഡൽഹിയിലേക്കാണ് പോകുന്നത്. സദുദ്ദേശ്യപരമാണോ, ഇത് ദുരുദ്ദേശ്യപരമാണോ ? പിടിക്കപ്പെട്ടവന്റെ പാസ്പോർട്ട് പരിശോധിച്ച് അവൻ ഏത് ജില്ലക്കാരനാണെന്നു നോക്കണം'-മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അന്‍വര്‍
ഹൃദയത്തിൽ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു, കൂടിക്കാഴ്ച അഞ്ചുമിനിറ്റ് മാത്രമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്, എന്നാല്‍ 37 മിനിറ്റ് കൂടിക്കാഴ്ച നീണ്ടിരുന്നു, മുഖ്യമന്ത്രി തന്നെ കള്ളനാക്കിയെന്ന് അന്‍വര്‍, സ്വര്‍ണ്ണം പൊട്ടിക്കലില്‍ പൊലീസ്-കസ്റ്റംസ് ഒത്തുകളിയെന്നും ആരോപണം